കോവിഡ് മരണ സംഖ്യ ദുരഭിമാനക്കൊലയ്ക്കു സമാനം

കൊച്ചിഃ രാജ്യത്തെ കോവിഡ് കണക്കുകള്‍ തിട്ടപ്പെടുത്തുന്നതില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും വലിയ വീഴച പറ്റിയെന്ന് ആരോഗ്യ വിദഗ്‌ധര്‍. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളി‍ല്‍പ്പെടുത്തിയായിരുന്നില്ല രാജ്യത്ത് കോവിഡ് മരണം ഉള്‍പ്പെടയുള്ള സ്ഥിതിവിവര കണക്കുകള്‍ രേഖപ്പെടുത്തിയത്. ഇതു തെറ്റായ ആരോഗ്യ ഡാറ്റ തയാറാക്കുന്നതിനും കോവിഡ് നഷ്ടപരിഹാം നിശ്ചയ്ക്കുന്നത് അസാധ്യമാക്കുന്നതുമാണെന്നാണ് ആക്ഷേപം.

സംസ്ഥാനത്ത് തെറ്റായ കണക്കു പ്രചരിപ്പിച്ച് കോവിഡിന്‍റെ വ്യാപ്തി കുറച്ചു കാണിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും ബന്ധപ്പെട്ടവരും ഇതുവരെ ചെയ്തത്. യഥാര്‍ഥ കണക്കു മറച്ച് വച്ച് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സമതി നിശ്ചയിച്ച കണക്കുകളാണ് ഇതുവരെ പുറത്തു വന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. കോവിഡ് മഹാമാരി പിണറായി വിജയന്‍റെയോ ആരോഗ്യമന്ത്രിമാരുടെയോ വീഴ് കൊണ്ടു സംഭവിച്ചതാണെന്ന് ആരും പറയുന്നില്ല. പക്ഷേ, കോവിഡ് വിവര ശേഖരണം കൃത്യമായിത്തന്നെ നടക്കേണ്ടതുണ്ട്. അതുമറച്ചു വച്ച് ദുരഭിമാനക്കൊലയ്ക്കു സമാനമായി രോഗികളെ കൈവിടാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കോവിഡ് ബാധിച്ച് പതിമൂവായിരത്തില്‍പ്പരം ആളുകള്‍ മരിച്ചെന്നാണ് ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. എന്നാല്‍ ഇതിന്‍റെ മൂന്നിരട്ടിയെങ്കിലും പേര്‍ രോഗം ബാധിച്ചു മരിച്ചിട്ടുണ്ട്. കോവിഡ് ഭേദമായി മൂന്നു മാസം പിന്നിട്ട ശേഷം മറ്റ് രോഗങ്ങള്‍ ബാധിച്ചു മരിച്ചാലും കോവിഡ് മരണമാണെന്ന് കണക്കാക്കണണെന്നാണു സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. കോവിഡ് ബാധിച്ച്ഒരു കുടുംബത്തിന്‍റെ അത്താണി നഷ്ടപ്പെട്ടാല്‍ അവര്‍ക്കു നഷ്ടപരിഹാരം നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ കേരളത്തിലും കോവിഡും അനുബന്ധ രോഗങ്ങളും മൂലം മരണമടഞ്ഞ എല്ലാവര്‍ക്കും നഷ്ടപരിഹാരം ഉറപ്പു വരുത്തണം.

എന്നാല്‍ കോവിഡിന്‍റെ കണക്കില്‍ കുറവു കാണിച്ച് ആരോഗ്യ നേട്ടം പറയുന്ന സംസ്ഥാന സര്‍ക്കാര്‍ ഇനിയെങ്കിലും ദുരഭിമാനം വെടിയണം. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ, ആരോഗ്യ വകുപ്പ് ശരിയായ കണക്കു തിട്ടപ്പെടുത്തണം. അതനുസരിച്ച് നഷ്ടപരിഹാരം വിതരപണം ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

Related posts

Leave a Comment