ശാസ്ത്രം നുണപറയില്ല, മോദി പറയും ; രാഹുൽ ഗാന്ധി

ഡൽഹി : രാജ്യത്തെ കൊവിഡ് മരണം സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.ഇന്ത്യയില്‍ 47 ലക്ഷം പേര്‍ മരിച്ചെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കില്‍ പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത് 4.8 ലക്ഷം കൊവിഡ് മരണങ്ങളാണ്. ശാസ്ത്രം നുണ പറയുന്നില്ലെന്നും, എന്നാല്‍ മോദി പറയുമെന്നും രാഹുല്‍ പറഞ്ഞു.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ കേന്ദ്രം നഷ്ടപരിഹാരം നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. മരിച്ചവരോട് സര്‍ക്കാര്‍ ബഹുമാനം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളെ സമ്മര്‍ദത്തിലാക്കുന്നതാണ് ലോകാരോഗ്യ സംഘടനയുടെ കൊവിഡ് മരണക്കണക്ക്. ഇന്ത്യയിലെ മരണം സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കിനെക്കാള്‍ പത്തിരട്ടി അധികമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

Related posts

Leave a Comment