കോവിഡ് പ്രതിസന്ധി ; പാലക്കാട്‌ ലൈറ്റ് ആൻഡ് സൗണ്ട് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി.

പാലക്കാട്‌ : ലൈറ്റ് ആൻഡ് സൗണ്ട് ഉടമയെ മരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് പൊന്നുമണി ലൈറ്റ് ആൻഡ് സൗണ്ട് ഉടമ പൊന്നുമണിയെ ആണ് കീടനാശിനി കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്ക്ഡൗൺ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്ന് കുടുംബം പറഞ്ഞു. പുലർച്ചെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് നഗരത്തിലും പരിസര പ്രദേശങ്ങളിലും ഉത്സവങ്ങൾക്ക് പ്രധാനമായും ശബ്ദവും വെളിച്ചവും നൽകിയിരുന്ന പൊന്നുമണി ലോക്ക്ഡൗൺ കാരണം വലിയ സാമ്പത്തിക പ്രതിസന്ധിയിൽ എത്തുകയായിരുന്നു. ആലപ്പുഴയിലും തിരുവനന്തപുരത്തും നേരത്തെ രണ്ടുപേർ വീതം മരിച്ചിരുന്നു. ഇപ്പോൾ അഞ്ചാമത്തെ ആളാണ് ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ നിന്ന് മാത്രം ഈ കോവിഡ് പ്രതിസന്ധിയിൽ ആത്മഹത്യ ചെയ്യുന്നത്.

Related posts

Leave a Comment