അറ്റ്ലാന്റ മൃഗശാലയിലെ ഗൊറില്ലകൾക്കു കോവിഡ് സ്ഥിതീകരിച്ചു

അമേരിക്കയിലെ അറ്റ്​ലാന്‍റ മൃഗശാലയിലെ ഗൊറില്ലകള്‍ക്ക്​ കോവിഡ് സ്​ഥിരീകരിച്ചു. നേരിയ ചുമ, മൂക്കൊലിപ്പ്, വിശപ്പ് ഇല്ലായ്​മ തുടങ്ങിയ ലക്ഷണങ്ങള്‍ ഗോറില്ലകള്‍ കാണിച്ചിരുന്നുവെന്നും മൃഗശാലയിലെ മുഴുവന്‍ ഗൊറില്ലകളില്‍ നിന്നും പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിക്കുമെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു.

സാംപിളുകൾ ജോര്‍ജിയ സര്‍വകലാശാലയിലെ ഡയഗ്നോസ്റ്റിക് ലാബിലേക്ക് അയച്ചു. മൃഗശാല ജീവനക്കാരനില്‍ നിന്നാണ് വൈറസ് ഗൊറില്ലകളിലേക്ക് പടര്‍ന്നതെന്നാണ്​ കരുതുന്നത്​. രോഗം സ്ഥിതീകരിച്ച ഗൊറില്ലകളെ ക്വാറന്‍റീനിലാക്കിയിരിക്കുകയാണ്​.ഭക്ഷണവും വെള്ളവും കഴിക്കുന്നുണ്ട്​. ഉടന്‍ തന്നെ ഗൊറില്ലകള്‍ പൂര്‍ണ ആരോഗ്യം കൈവരിക്കുമെന്നാണ്​ കരുതുന്നതെന്ന്​ മൃഗശാല അധികൃതര്‍ പറഞ്ഞു.

Related posts

Leave a Comment