കോവിഡ് രണ്ടര ലക്ഷത്തിലും താഴെ, ഇന്ന് അർധരാത്രി മുതൽ സമ്പൂർണ ലോക് ഡൗൺ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് തരം​ഗം ശമിക്കുന്നു. പുതുതായി രോ​ഗം പിടിപെടുന്നവരുടെ എണ്ണം രണ്ടര ലക്ഷത്തിലും താഴ്ന്നു. 2,35,532 പേർക്കാണ് ഇന്നലെ രോ​ഗം സ്ഥിരീകരിച്ചത്. 871 പേർ മരിച്ചു. 3,35,939 പേർ രോ​ഗമുക്തി നേടിയെന്ന് ആരോ​ഗ്യ മന്ത്രാലയം. 20,04,333 ആക്റ്റിവ് കേസുകളാണ് നിലവിലുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുറഞ്ഞ് 13.99 ശതമാനമായി. 165,04,87,260 ഡോസ് വാക്സിൻ ഇതുവരെ വിതരണം ചെയ്തു.
ഏറ്റവുൂം കൂടുതൽ രോ​ഗികളും ടിപിആറുമുള്ള കേരളത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തു. ഇന്ന് അർധ രാത്രി മുതൽ സമ്പൂർണ ലോക് ഡൗൺ. നാളെ അർധ രാത്രി വരെയാണ് നിയന്ത്രണം. ആരാധാനാലയങ്ങൾടക്കം ബാധകം. ഹോട്ടലുകൾ, റസ്റ്ററന്റുകൾ എന്നിവിടങ്ങളിൽ പാഴ്സൽ മാത്രം. പത്രം, ആംബുലൻസ്, പാൽ, പഴം, പച്ചക്കറി തുടങ്ങിയവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ നീരീക്ഷണങ്ങളോടെ പ്രവർത്തിക്കും. അവശ്യസാധാനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ രാത്രി ഒൻപത് വരെ തുറക്കാൻ അനുവദിക്കും.
ദീർഘദൂര ബസ് സർവീസുകളും ട്രെയ്ൻ സർവീസുകളും മുടക്കമില്ലാതെ നടത്തും. എന്നാൽ യാത്രയുടെ ആവശ്യം വ്യക്തമാക്കുന്ന സത്യവാങ്മൂലം കരുതണം. വിവാഹം‌, മരണം എന്നീ ചടങ്ങുകൾക്ക് പരമാവധി 20 പേർമാത്രം.

Related posts

Leave a Comment