കോവിഡ് മൂന്നാം തരം​ഗം കെട്ടടങ്ങുന്നു, പുതിയ രോ​ഗികളുടെ എണ്ണം ലക്ഷത്തിലേക്ക്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോ​ഗികളുടെ എണ്ണം കുറയുന്നു. മൂന്നാം തരം​ഗം കഴിയുന്നു എന്നാണ് വിദ​ഗ്ധർ വില‌യിരുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ പുതിയ രോ​ഗികളുടെ എണ്ണം ലക്ഷത്തിലേക്ക്. 1.07,474 പേർക്കാണ് പുതുതായി രോ​ഗം പിടിപെട്ടത്. 865 പേർ ഈ ദിവസം കോവിഡ് ബാധിച്ചു മരിച്ചു. 2.13,246 പേർ രോ​ഗമുക്തി നേടി. 12,25,011 ആക്റ്റിവ് കേസുകളാണുള്ളത്. ആകെ മരണസംഖ്യ 5,01,979 ആയി ഉയർന്നു. 169.46 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തെന്നും ആരോ​ഗ്യമന്ത്രാലയം.
ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ. കേരളത്തിൽ 33,538 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 5577, തിരുവനന്തപുരം 3912, കോട്ടയം 3569, കൊല്ലം 3321, തൃശൂർ 2729, കോഴിക്കോട് 2471, മലപ്പുറം 2086, ആലപ്പുഴ 2023, പത്തനംതിട്ട 1833, കണ്ണൂർ 1807, പാലക്കാട് 1577, ഇടുക്കി 1207, വയനാട് 923, കാസർഗോഡ് 503 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,778 സാമ്പിളുകളാണ് പരിശോധിച്ചത്.

Related posts

Leave a Comment