വിട്ടുമാറാത്ത കൊവിഡ് രോഗ ലക്ഷണമുള്ളവർക്കായി പ്രത്യേക ക്ലിനിക്കുകൾ പ്രഖ്യാപിച്ച് ദുബായ് .

ദുബായ് : കൊറോണ വൈറസ് പിടിപെട്ട് നാലാഴ്ച്ച കഴിഞ്ഞിട്ടും രോഗലക്ഷണങ്ങളുള്ള കൊവിഡ് രോഗികൾക്കായി പ്രത്യേക ക്ലിനിക്കുകൾ പ്രഖ്യാപിച്ച്  ദുബായിൽ അധികൃതർ. ഈ ക്ലിനിക്കുകൾ ചൊവ്വാഴ്ച്ചകളിൽ  അൽ ബർഷ ഹെൽത്ത് സെൻററിലും വ്യാഴാഴ്ച്ചകളിൽ നാദ് അൽ ഹമ്മറിലും നടക്കുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ ) അറിയിച്ചു. ഗർഭിണികൾക്കും ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഈ സേവനം ലഭിക്കില്ല.
ഓരോ രോഗിയുടെയും പ്രത്യേക കൊവിഡ് രോഗലക്ഷണങ്ങൾക്കനുസൃതമായി ഒരു മെഡിക്കൽ സ്പെഷ്യലിസ്റ്റ്, ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ, ചികിത്സകൾ എന്നിവയുടെ സമഗ്രമായ വിലയിരുത്തൽ ക്ലിനിക് വാഗ്ദാനം ചെയ്യുന്നു. ഡി.എച്ച്.എയുടെ  കോൾ സെനറർ 800-342 എന്ന നമ്പർ വഴി രോഗികൾക്ക് അപ്പോയിൻമെൻറ്  ബുക്ക് ചെയ്യാം. അല്ലെങ്കിൽ ഒരു ഡി.എച്ച്.എ ആശുപത്രിയിലോ ആരോഗ്യ കേന്ദ്രത്തിലോ ഒരു ഡോക്ടറിൽ നിന്നോ, അല്ലെങ്കിൽ ഡി.എച്ച്.എയുടെ ‘ഡോക്ടർ ഫോർ എവരി സിറ്റിസൺ’ സേവനത്തിൽ നിന്നുള്ള ടെലിമെഡിസിൻ റഫറൽ നേടേണ്ടതുണ്ട്.

Related posts

Leave a Comment