കോവിഡ്; കാർഷിക മേഖലക്ക് 1771 കോടി നഷ്ടം

തിരുവനന്തപുരം: കോവിഡ് മഹാമാരി കാരണം സംസ്ഥാനത്ത് കാർഷിക മേഖലയിൽ 1771.05 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയെ അറിയിച്ചു. തോട്ടവിളകൾ ഉൾപ്പടെ കാർഷഇക മേഖലയിൽ 1570.75 കോടി രൂപയും വേതന നഷ്ടം മൂലം 200.30 കോടി രൂപയുമാണ് നഷ്ടമുണ്ടായിരിക്കുന്നത്. തൊഴിലാളികളുടെ അഭാവം മൂലം യഥാസമയത്ത് ഏലം വിളവെടുക്കാത്തതിനാൽ ഈ സീസണിൽ 300 മെട്രിക് ടൺ വിള നാശം സംഭവിക്കാൻ ഇടയുണ്ട്. 2019ൽ 2861 മെട്രിക് ടൺ ഏലയ്ക്ക വ്യാപാരം നടന്നിരുന്നെങ്കിൽ 2020ൽ 588 ടൺ മാത്രമാണ് നടന്നത്. കോവിഡ് മൂലം ഉണ്ടായ പ്രതിസന്ധി സുഗന്ധവ്യഞ്ജനങ്ങളുടെ ആഗോള വിതരണ ശൃംഖലയെ ബാധിച്ചിട്ടുണ്ട്. കുരുമുളക് വില കിലോയ്ക്ക് 330 രൂപയിൽ നിന്നും 290 രൂപയായി കുറഞ്ഞു. 50 കോടി രൂപയാണ് കുരുമുളക് മേഖലയിലെ മൊത്തം നഷ്ടം. നെൽകൃഷി മേഖലയിൽ 15 കോടി രൂപയുടെ നഷ്ടമുണ്ടായി. പച്ചക്കറി കയറ്റുമതിയിൽ 40 ശതമാനം കുറവുണ്ടായി. വാഴപ്പഴ മേഖലയിൽ 269 കോടി രൂപയോളം നഷ്ടമുണ്ടായി. കിഴങ്ങുവിളകളുടെ കാര്യത്തിൽ 20 കോടി രൂപയുടെ നഷ്ടമുണ്ടായി. കശുവണ്ടി, ഓയിൽ പാം, റബർ എന്നിവയുടെ വിൽപ്പനയിൽ ഉണ്ടായ നഷ്ടം കാരണം പ്ലാന്റേഷൻ കോർപ്പറേഷന് മൊത്തം 6.9 കോടി രൂപയുടെ നഷ്ടമുണ്ടായി. കാർഷിക ഉപമേഖലയിൽ 50 കോടി രൂപയുടെ നഷ്ടവും ഹോർട്ടികോർപ്പിന് ഒരുകോടി രൂപയുടെ നഷ്ടവുമുണ്ടായെന്നും മന്ത്രി പറഞ്ഞു.

Related posts

Leave a Comment