കാനഡയിൽ കോവിഡ് നാലാം തരംഗം

കാനഡ : കാനഡയില്‍ നാലാം തരംഗം തുടങ്ങിയതായി റിപ്പോർട്ടുകള്‍. കാനഡയിലെ ചീഫ് പബ്ലിക്ക് ഹെൽത്ത് ഓഫീസർ തെരേസ ടാം ആണ് ഇക്കാര്യം അറിയിച്ചത്. വാക്സിനേഷന്‍ നിരക്കില്‍ വര്‍ധനവുണ്ടാകുന്നു എന്നതു മാത്രമാണ് കോവിഡ് വര്‍ധിച്ച മുന്‍കാലങ്ങളെ അപേക്ഷിച്ചുള്ള പ്രധാനമാറ്റം. ബ്രിട്ടീഷ് കൊളംബിയ, ആല്‍ബര്‍ട്ട, സസ്‌കാച്ചെവന്‍, ഒന്റാറിയോ, ക്യൂബെക്ക് എന്നിവിടങ്ങളിലാണ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്. എല്ലാവരും മാസ്കും സാനിറ്റെെസറും ഉപയോഗിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.അതോടൊപ്പം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലാത്തവര്‍ പരമാവധി കുത്തിവെയ്പ് എടുക്കണമെന്നും ആവശ്യപ്പെടുന്നു.കുത്തിവെയ്‌പെടുക്കാത്ത നിരവധി പേരുള്ളതിനാല്‍ സാധാരണ നിലയിലേക്ക് മടങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.ജൂലെെ അവസാനത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം കേസുകളാണ് കാനഡയിൽ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം മരണം കുറവാണെന്നും ടാം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം 2,138 പുതിയ കോവിഡ് ‑19 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആകെ 1,447,439 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. വാക്സിനേഷൻ പദ്ധതി അതിവേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ എല്ലാവരും തയാറാകണമെന്നും ടാം അറിയിച്ചു.

Related posts

Leave a Comment