കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ; മൂന്നാം തരംഗം നേരിടാൻ നടപടി തുടങ്ങി

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ അതീവ ജാഗ്രത പുലർത്തണമെന്ന് കേരളത്തിൽ സന്ദർശനം നടത്തിയ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂക് മാണ്ഡവ്യ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, മൂന്നാം തരംഗത്തിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയെന്ന് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. 48 ആശുപത്രികളിൽ സജ്ജമാകുന്ന പീഡിയാട്രിക് വാർഡുകളും ഐസിയുകളും 60 ശതമാനവും 3 മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 490 ഓക്‌സിജൻ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകൾ, 158 എച്ച്.ഡി.യു. കിടക്കകൾ, 96 ഐ.സി.യു. കിടക്കകൾ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് സജ്ജമാക്കുന്നത്. മൂന്നാം തരംഗം മുന്നിൽ കണ്ട് വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ആശുപത്രികളിൽ ഐസിയു, ഓക്‌സിജൻ കിടക്കകൾ വർധിപ്പിച്ച് വരുന്നു. ഓക്‌സിജന്റെ ലഭ്യതയും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Related posts

Leave a Comment