8,774 കോവിഡ് രോ​ഗികൾ, കരുതൽ കടുപ്പിക്കും

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 8774 കൂടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ വ്യാപനമാണിത്. ഇന്നലെ മാത്രം 621 പേരാണു മരണത്തിനു കീഴടങ്ങിയത്. 9481 പേർ രോ​ഗമുക്തി നേടി. രോ​ഗവ്യാപന നിരക്ക് 543 ദിവസത്തെ കുറഞ്ഞ നിരക്കിൽ. നിലവിൽ 1,05,691 പേരാണ് ആക്റ്റിവ് കേസുകളിലുള്ളത്. പുതിയ രോ​ഗികളിൽ 4741 പേരുംകേരളത്തിൽ. 28 പേർ മരിച്ചു. 5144 പേർ രോ​ഗമുക്തി നേടി.
ദേശീയ രോ​ഗമുക്തി നിരക്ക് 2020 മാർച്ചിലേതിനു തുല്യമായി തുടരുന്നു- 98.34%. ഇതുവരെ 121,94,71,134 പേർക്ക് ഒരു ഡോസ് വാക്സിൻ നൽകിയെന്ന് ആരോ​ഗ്യമന്ത്രാലയം. അതിനിടെ ഒമിക്രോൺ വൈറസിനെതിരേ കരുതൽ കർശനമാക്കണമെന്ന് ഐസിഎംആർ നിർ‌ദേശിച്ചു. പുതിയ വകഭേദത്തിൽ ആശങ്ക വേണ്ട. എന്നാൽ കോവിഡ് പ്രതിരോധം കൂടുതൽ ജാ​ഗ്രതയോടെ തുടരരണെമെന്നും കൗൺസിൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Related posts

Leave a Comment