ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രിക്ക് കോവിഡ്

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിൽ ശാസ്ത്രിയുമായി അടുത്ത സമ്പർഗ്ഗം പുലർത്തിയ പരിശീലക സംഘത്തിലെ മൂന്നു പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ബൗളിംഗ് കോച്ച്‌ ഭരത് അരുൺ, ഫീൽഡിംഗ് കോച്ച്‌ ആർ. ശ്രീധർ, ഫിസിയോതെറാപ്പിസ്റ്റ് നിതിൻ പട്ടേൽ എന്നിവരെയാണ് ഐസൊലേഷനിലാക്കിയിരിക്കുന്നത്. നാലാം ടെസ്റ്റിനിടെയാണ് ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ഇന്ത്യൻ ടീമിലെ മറ്റുതാരങ്ങളെ കഴിഞ്ഞ ദിവസം വൈകിട്ടും ഞായറാഴ്ച രാവിലെയുമായി കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാൽ എല്ലാവരുടെയും ഫലം നെഗറ്റീവായ സാഹചര്യത്തിൽ നാലാം ദിനത്തിൽ മത്സരം തടസ്സപ്പെട്ടില്ല.

Related posts

Leave a Comment