Connect with us
48 birthday
top banner (1)

Kerala

മുറംകൊണ്ട് മറപിടിക്കുന്ന
നിർമ്മിതബുദ്ധി പ്രസ്താവനകൾ

Avatar

Published

on

​* ഗോപിനാഥ് മഠത്തിൽ

അഴിമതിയുടെ ചാറ്റൽമഴ നനഞ്ഞുനിൽക്കുകയാണ് കേരളസർക്കാരും അതിനുനേതൃത്വം നൽകുന്ന മുഖ്യമന്ത്രിയും. അദ്ദേഹം ആ മഴ നനഞ്ഞുനിൽക്കുന്നതല്ലാതെ സ്വയം പ്രതിരോധത്തിൻറെ മാർഗ്ഗമായി കുട ചൂടുന്നില്ലെന്നതാണ് ഏറെ കൗതുകകരം. എന്നാൽ പ്രതിരോധ പ്രതികരണമായി മൗനത്തെ കുടയാക്കുന്ന വ്യത്യസ്ത ശൈലി സ്വീകരിക്കുന്നുമുണ്ട്. അത് മുമ്പും മുഖ്യമന്ത്രി സ്വീകരിച്ച ഒരു രീതി തന്നെ. അഴിമതി മഴയായി തനിക്കുമേൽ വർഷിക്കുമ്പോൾ തികഞ്ഞ നിശബ്ദത പാലിക്കുകയും ആ മഴയുടെ തിമിർപ്പ് കുറയുമ്പോൾ പ്രത്യേകം പാകപ്പെടുത്തിയ വാക്കുകളിലൂടെ പ്രതിരോധത്തിൻറെ ഇരുമ്പുകവചം അണിയാനുള്ള ശ്രമം. ഇപ്പോഴത്തെ നിർമ്മിതൻറെ ക്യാമറകളുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ മാത്രമല്ല മുഖ്യമന്ത്രി ഇങ്ങനൊരു നയം സ്വീകരിച്ചത്. സ്വപ്നാസുരേഷ് മുമ്പ് തൻറെ കുടുംബത്തിന് നേരെ നടത്തിയ ആരോപണങ്ങൾക്കെതിരെയും പ്രതികരിച്ചത് മൗനത്തിലൂടെയായിരുന്നു. ഈ മൗനം കണ്ട് മനസ്സുമടുത്തിട്ടാണ് ഒടുവിൽ പാട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ സ്വപ്നയ്ക്കെതിരെ മുരടനക്കിയത്. അന്നങ്ങനെ നനയുന്ന മുഖ്യമന്ത്രിക്ക് ഗോവിന്ദൻമാഷ് കുടപിടിക്കാനെത്തിയതും ഒരു വിവാദമായിരുന്നു. ഇപ്പോൾ ഏ.ഐ. (ആർട്ടിഫിഷൻ ഇൻറലിജൻസ്) ക്യാമറാവിവാദത്തിൽ ആകെ നനഞ്ഞ് വശംകെട്ടിരിക്കുന്ന മുഖ്യമന്ത്രിക്ക് കുടയുമായത് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലനും മന്ത്രി പി.രാജീവുമാണ്. അവർക്കുമാത്രമേ മുഖ്യമന്ത്രിയുടെ അപാരമായ മൗനത്തിൽ ഉൽക്കണ്ഠയും അഴിമതിയിൽ കുളിച്ചുനിന്ന് കിടുങ്ങുന്നതിൽ കരുണയും തോന്നിയുള്ളൂ. പലവിഷയങ്ങളിലും മുഖ്യമന്ത്രിയെ ന്യായീകരിക്കുകയും പ്രതിരോധവാക്ശരങ്ങൾ എയ്യുകയും ചെയ്തിട്ടുള്ള ബാലൻ മുഖ്യമന്ത്രിയുടെ രക്ഷകനായി എത്തിയതിൽ അത്ഭുതപ്പെടാനില്ല. വിജിലൻസ് അന്വേഷണം നടക്കുന്ന ഏഐ ക്യാമറ വിഷയത്തിൽ വീണ്ടും വീണ്ടും മുഖ്യമന്ത്രി മറുപടി പറയണമെന്നുവച്ചാൽ അതിന് മനസ്സില്ലെന്നാണ് എ.കെ. ബാലൻ മുഖ്യമന്ത്രിക്ക് വേണ്ടിപറഞ്ഞത്. എവിടെയും നിർമ്മിതബുദ്ധികളുടെ കടന്നുകയറ്റമാണ് സർവനാശനത്തിനും കാരണം. അത് ക്യാമറയിൽ മാത്രമല്ല ഏതുകാര്യത്തിലും അങ്ങനെ തന്നെയാണ്. പാർട്ടിക്കാര്യത്തിലും അങ്ങനെയാവാനേ തരമുള്ളൂ. അത്തരത്തിൽ ഒരു നിർമ്മിതബുദ്ധിയുടെ പ്രഭവ കേന്ദ്രമാണ് എ.കെ.ബാലൻ. ഏത് അപകടാവസ്ഥയിലും മുഖ്യമന്ത്രിയെയും പാർട്ടിയെയും നിർമ്മിതബുദ്ധി പ്രസ്താവനയിലൂടെ കേൾവിക്കാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും അതിലൂടെ പാർട്ടിക്കും മുഖ്യമന്ത്രിക്കും അൽപ്പം ആശ്വാസം നൽകുകയും ചെയ്യുക എന്നതാണ് നടപ്പുരീതി. പലരീതിയിലും വമ്പിച്ച അഴിമതി ഏ.ഐ ക്യാമറാ ഇടപാടിൽ നടന്നിട്ടുണ്ടെന്നതിന് വ്യക്തമായ തെളിവുകളുമായി അച്ചടി-ദൃശ്യമാധ്യമങ്ങൾ രംഗത്തുനിലകൊള്ളുമ്പോഴാണ് മുഖ്യമന്ത്രി തികഞ്ഞ നിസംഗത പുലർത്തുന്നതും ആ നിസംഗതയേയും മൗനത്തെയും വെള്ളപൂശിക്കൊണ്ട് ബാലൻറെയും രാജീവിൻറെയുമൊക്കെ പ്രസ്ഥാവനകൾ പുറത്തുവന്നതും. സിപിഎമ്മിൽ ആക്രമണത്തെ ചെറുക്കാൻ പലതരത്തിൽ ആളുകൾ പ്രവൃത്തി എടുക്കുന്നുണ്ട്. കായികമായി നേരിടേണ്ടവരെ അങ്ങനെ എതിരിടാൻ ഒരുവിഭാഗത്തെ വളർത്തുന്നതുപോലെ തന്നെ ബൗദ്ധികമായി നേരിടേണ്ടവരെ നിർമ്മിതബുദ്ധി പ്രഹരത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നവരും ആ പാർട്ടിയിലുണ്ട്. മുമ്പ് എസ്.രാമചന്ദ്രൻപിള്ളയും എം.എം.ബേബിയുമൊക്കെയായിരുന്നു വക്താക്കളെങ്കിൽ ഇപ്പോൾ ആ സ്ഥാനം പ്രധാനമായും കൈയാളുന്നത് എ.കെ. ബാലനാണ്. എത്ര പ്രതിരോധ വാക്കുകൾ മുഖ്യമന്ത്രിക്കുവേണ്ടി അദ്ദേഹം നിരത്തിയാലും അനന്തമായ വിവാദ സാഗരത്തിലൂടെ പ്രതികൂല കാലാവസ്ഥയ്ക്കെതിരെ തോണി തുഴയുന്ന മുഖ്യമന്ത്രിയെ രക്ഷിക്കാൻ അത് പര്യാപ്തമാണോ എന്ന് ചിന്തിക്കണം. വെറുതെ ബാലിശമായ പ്രസ്താവനകൾകൊണ്ട് മുഖ്യമന്ത്രിക്ക് പ്രതിരോധത്തിൻറെ ഇരുമ്പുകൂട് തീർക്കുകയാണ് അവരുടെ ശ്രമം. ഏ.ഐ ക്യാമറ ഉൾപ്പെടെയുള്ള പല വിഷയങ്ങളിലും രാഷ്ട്രീയകേരളം ഉന്നയിച്ചിട്ടുള്ള സത്യസന്ധമായ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാൻ കഴിയുന്നുമില്ല. ഒരുതരം പരിഹാസവും ഗർവ്വും നിറഞ്ഞ സംഭാഷണങ്ങൾ കൊണ്ട് വസ്തുതകൾക്കുനേരെ മുറംകൊണ്ട് മറപിടിക്കാനുള്ള ശ്രമം മാത്രമാണിത്. മന്ത്രി രാജീവ് ഈ സർക്കാരിൻറെയും വിവാദത്തിൻറെയും ഭാഗമാണ്. അതുകൊണ്ട് അദ്ദേഹത്തിനും ഏ.ഐ ക്യാമറാ ഇടപാടുകളെ ന്യായീകരിക്കുക അല്ലാതെ മറ്റു മാർഗ്ഗമില്ല.
നിർമ്മിത ബുദ്ധിയും നിർബന്ധബുദ്ധിയും ഇഴപാകിയ സംഭാഷണം കൊണ്ട് രാജാവ് നഗ്നനല്ല എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം അദ്ദേഹത്തിൻറെ ഭാഗത്തുനിന്നും ഉണ്ടായി. ഏ.ഐ ക്യാമറാ പദ്ധതിയിൽ ഉപ കരാർ എടുത്ത കമ്പനിയുമായി മുഖ്യമന്ത്രിയുടെ ബന്ധുവിന് ബന്ധമുണ്ടെന്ന് പറഞ്ഞ് ആരോപണമുന്നയിക്കുന്നതിൻറെ അടിസ്ഥാനം എന്താണെന്നാണ് അദ്ദേഹത്തിന് മനസ്സിലാകാത്തത്. നേരം വെളുക്കുമ്പോൾ മുതൽ വൈകുന്നേരം വരെ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കൈരളി ഒഴിച്ചുള്ള സകലമാന ചാനലുകളും ഇത്രമാത്രം അഴിമതിയെപ്പറ്റിയുള്ള അടിസ്ഥാന വിവരങ്ങൾ നൽകിയിട്ടും മന്ത്രി രാജീവന് അത് മനസ്സിലായില്ലെങ്കിൽ അത് താങ്കൾ ആ മന്ത്രിസഭയുടെ ഭാഗമായതുകൊണ്ട് മാത്രമാണ്. താങ്കൾ വസ്തുതകൾക്കുനേരെ പാർട്ടി-സർക്കാർ ലക്ഷ്യങ്ങൾക്ക് അനുകൂലമായി ഉറക്കം നടിച്ചിരിക്കുമ്പോൾ ആരെകൊണ്ടാണ് ഉണർത്താനാവുക. കൊമ്പുവിളിച്ചാലും കുഴലുവിളിച്ചാലും ദേഹത്ത് ചാടിക്കിടന്ന് നൃത്തം ചവിട്ടിയാലും ഉണരാത്ത ഏകപക്ഷീയമായ ഈ അന്ധമായ ഉറക്കം എത്രനാൾ തുടരുമെന്ന് ആർക്കറിയാം?

Advertisement
inner ad

വാൽക്കഷണം:
കേരളത്തെ പ്രബുദ്ധമാക്കിയതിൽ ചലച്ചിത്രശാഖയ്ക്ക് വലിയ പങ്കുണ്ട്. അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ, പി.എ.ബക്കർ, എം.പി.സുകുമാരൻനായർ തുടങ്ങിയവരുടെ ചിത്രങ്ങൾ അതിൽ പ്രധാന പങ്കുവഹിക്കുന്നു. ഇപ്പോൾ ദ കേരള സ്റ്റോറി എന്ന ചിത്രം കേരളത്തിലെ മുസ്ലീം ജനവിഭാഗങ്ങളെ നൊമ്പരപ്പെടുത്തി പ്രദർശിപ്പിക്കാൻ സുപ്രീംകോടതി അനുമതി നൽകിയിരിക്കുന്നു. കേരളത്തിലെ മുസ്ലീങ്ങൾക്കിടയിൽ ഐ.എസ് തീവ്രവാദത്തിൻറെ അനുകൂല ചായ്വുണ്ടെന്ന് വരുത്തിത്തീർക്കുന്ന ഈ ചിത്രം ബിജെപി നിർബന്ധബുദ്ധിയുടെ ഉൽപ്പന്നമാണ്. 90 ലക്ഷം മുസ്ലീങ്ങൾ ഉള്ള സംസ്ഥാനത്ത് കേവലം മൂന്നുപേർ പോയാൽ അവരെല്ലാം തീവ്രവാദികളാണെന്ന് പ്രചരിപ്പിക്കുന്ന ആശയമാണ് ആ സിനിമയുടേത്. കേരളത്തിൻറെ മതനിരപേക്ഷത തകർക്കുന്ന ഈ ആസൂത്രിത അജണ്ട അടുത്തവർഷത്തെ തിരഞ്ഞെടുപ്പിനെ മുൻനിർത്തിയുള്ള കലക്കവെള്ളത്തിലെ മീൻപിടിക്കൽ തന്നെയാണ്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിക്ക് എസ്‌എഫ്‌ഐ നേതാക്കളുടെ മര്‍ദനം

Published

on

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിക്ക് എസ്‌എഫ്‌ഐ നേതാക്കളുടെ മര്‍ദനം. ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. വിദ്യാര്‍ത്ഥി കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസിൽ പ്രതിയായ എസ്എഫ്ഐ നേതാവിന്റെ നേതൃത്വത്തിലാണ് ഇപ്പോഴുള്ള മര്‍ദനവും.

രക്തദാന പ്രശ്നവുമായി ബന്ധപ്പെട്ടാണ് മര്‍ദനം. ഈ വിദ്യാര്‍ത്ഥി രണ്ട് മാസം മുന്‍പ് രക്തദാനം നടത്തിയതാണ്. ഇത് പറഞ്ഞപ്പോള്‍ എസ്‌എഫ്‌ഐ സംഘം തട്ടിക്കയറുകയും ഹെല്‍മറ്റ് കൊണ്ട് മര്‍ദിക്കുകയുമായിരുന്നു എന്നാണ് വിദ്യാര്‍ഥി പരാതിയില്‍ പറയുന്നത്.

Advertisement
inner ad

വിദ്യാര്‍ത്ഥി പരാതി പറയാന്‍ എത്തിയപ്പോള്‍ കോളജ് ചെയര്‍പേഴ്സണും പോലീസ് സ്റ്റേഷനില്‍ എത്തി ഈ വിദ്യാര്‍ത്ഥിക്ക് എതിരെ പരാതി നല്‍കിയിട്ടുണ്ട്. തന്നോട് മോശമായി പെരുമാറി എന്നാരോപിച്ചാണ് ചെയര്‍പേഴ്സണ്‍ പരാതി നല്‍കിയിട്ടുള്ളത്. രണ്ട് പരാതിയിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

Advertisement
inner ad
Continue Reading

Bengaluru

ഉള്ളാള്‍ ബാങ്ക് കവര്‍ച്ച: തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ച് വീഴ്ത്തി

Published

on

മംഗളൂരു: ഉള്ളാള്‍ ബാങ്ക് കവര്‍ച്ചയില്‍ തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ച് വീഴ്ത്തി. മഹാരാഷ്ട്ര സ്വദേശി കണ്ണന്‍ മണിക്കാണ് വെടിയേറ്റത്. ബിയര്‍ ബോട്ടില്‍ പൊട്ടിച്ച പ്രതി പൊലീസിനെ അക്രമിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിയുതിര്‍ത്തത്. സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് കുത്തേറ്റു. അക്രമികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സ്ഥലത്ത് തെളിവെടുപ്പ് നടക്കുന്നതിടെയാണ് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചത്. പ്രതിയുടെ കാലിനാണ് പൊലീസ് വെടിയുതിര്‍ത്തത്.
ആക്രമണത്തില്‍ പരിക്കേറ്റ പൊലീസുകാരെയും പ്രതിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കണ്ണന്‍ മണിയെയും സംഘത്തെയും പിടികൂടിയത് തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നാണ്.
ജനുവരി 17നാണ് മംഗളൂരുവിലെ ഉള്ളാള്‍ സഹകരണ ബാങ്കില്‍ നിന്ന് പ്രതികള്‍ സ്വര്‍ണവും പണവും കവര്‍ന്നത്. ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി 12 കോടിയോളം വില വരുന്ന സ്വര്‍ണവും അഞ്ച് ലക്ഷം രൂപയുമാണ് സംഘം ബാങ്കില്‍ നിന്നും കൊള്ളയടിച്ചത്.

Continue Reading

Kerala

അധ്യാപകർക്കുനേരേ കൊലവിളി; വിദ്യാർത്ഥിക്ക് സസ്പെൻഷൻ

Published

on

പാലക്കാട്: പാലക്കാട് ആനക്കരയിൽ അധ്യാപകർക്കുനേരേ കൊലവിളി നടത്തിയ സംഭവത്തിൽ വിദ്യാർഥിയെ സ്‌കൂളിൽനിന്ന് സസ്പെൻഡ് ചെയ്തു. മൊബൈൽ ഫോൺ പിടിച്ചുവച്ചതിനാണ് വിദ്യാർഥി അധ്യാപകർക്കുനേരേ കൊലവിളി നത്തിയത്. ആനക്കര ഗവൺമെൻ്റ ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു സംഭവം. തുടർ നടപടികൾ അടുത്ത ദിവസം ചേരുന്ന രക്ഷാകർതൃ മീറ്റിംഗിൽ തീരുമാനിക്കുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് സംഭവം നടന്നത്. സ്‌കൂളിൽ മൊബൈൽ കൊണ്ട് വരരുതെന്ന് കർശന നിർദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ച് മൊബൈലുമായി വന്ന വിദ്യാർഥിയെ ഫോൺസഹിതം അധ്യാപകൻ പ്രധാന അധ്യാപകൻ്റെ കൈവശം ഏൽപ്പിച്ചു. ഇത് ചോദിക്കാൻ വേണ്ടിയാണ് വിദ്യാർഥി പ്രധാന അധ്യാപകന്റെ മുറിയിൽ എത്തിയത്.”പള്ളയ്ക്ക് കത്തി കയറ്റും. പുറത്തിറങ്ങിയാല്‍ കാണിച്ച്‌ തരാം” എന്നിങ്ങനെയാണ് വിദ്യാർഥിയുടെ കൊലവിളി ഭീഷണി. സംഭവത്തില്‍ അധ്യാപകർ തൃത്താല പൊലീസില്‍ പരാതി നല്‍കുമെന്ന് അറിയിട്ടിട്ടുണ്ട്

Advertisement
inner ad

ആനക്കര ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപകർക്ക് നേരെ വിദ്യാർഥി കൊലവിളി നടത്തിയതില്‍ ഇടപെട്ട് ബാലാവകാശ കമ്മീഷൻ.വീഡിയോ പുറത്ത് വന്നതെങ്ങനെയെന്ന് പരിശോധിക്കും. വിദ്യാർഥിക്ക് കൗണ്‍സലിംഗ് നല്‍കുമെന്നും, ഫെബ്രുവരി ആറിന് സ്ക്കൂളില്‍ സന്ദർശനം നടത്തുമെന്നും ബാലാവകാശ കമ്മീഷൻ അറിയിച്ചു.

Advertisement
inner ad
Continue Reading

Featured