രണ്ടു വയസിനു മുകളിലുള്ള കുട്ടികൾക്ക് വാക്സിന് അനുമതി


ന്യൂഡൽഹി. രാജ്യത്ത് രണ്ടു വയസിനു മുകളിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകാൻ ഡ്ര​ഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമ‌തി നൽകി. കോവാകിസ്നാണ് നൽകുക. രണ്ടു മുതൽ പതിനെട്ടു വയസു വരെയുള്ള കുട്ടികളെ മൂന്നു വിഭാ​ഗങ്ങളായി തിരിച്ചാണ് വാക്സിൻ നൽകുക. രണ്ടു മുതൽ ആറു വയസ് വരെയും ആറുമുതൽ 12 വയസു വരെയും 12 മുതൽ 18 വയസുവരെയുമാണ് ഈ വിഭാ​ഗങ്ങൾ. മുൻ​ഗണനാ ക്രമം പിന്നീടി നിശ്ചയിക്കും.
സൈഡസ് കാഡിലയുടെ വാക്സിൻ കുട്ടികൾക്കു നൽകാൻ നേരത്തേ തന്നെ അനുമതി നൽകിയിരുന്നു. അടിയന്തിര സാഹചര്യത്തിലായിരുന്നു ഈ വാക്സിൻ നൽകിയിരുന്നത്. എന്നാൽ പ്രതിരോധ വാക്സിൻ എന്ന നിലയിൽ ഉടൻ തന്നെ കോവാക്സിൻ നൽകാനാണ് ഇപ്പോഴത്തെ തീരുമാനം.

Related posts

Leave a Comment