Connect with us
inner ad

Ernakulam

എസ്എഫ്ഐയെ വിമർശിച്ച പ്രിൻസിപ്പലിനെതിരെ നടപടിയെന്തിനെന്ന് കോടതി

Avatar

Published

on

തിരുവനന്തപുരം: എസ്എഫ്ഐ  എന്ന വിദ്യാർത്ഥി സംഘടനയെ  ഒരു സാമൂഹ്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പരസ്യമായി വിമർശിച്ച  പ്രിൻസിപ്പലിനെതിരെ  സർക്കാർ എന്തിന് അച്ചടക്ക നടപടിയെടുക്കണമെന്ന്  ഹൈക്കോടതി ഡിവിഷൻ ബെഞ്ച്.  നേരത്തെ പ്രിൻസിപ്പൽ എംഎസ്എഫിനെ വിമർശിച്ചപ്പോൾ  സർക്കാർ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും കോടതി സർക്കാർ അഭിഭാഷകനോട് ആരാഞ്ഞു.
ഈ മാസം 31 ന് സർവീസിൽ നിന്നും വിരമിക്കുന്ന കാസർഗോഡ് ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ. രമയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായുള്ള സർക്കാരിന്റെ അന്വേഷണന ടപടികൾ  റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട അപ്പീൽ ഹർജിയിൽ ഡിവിഷൻ ബെഞ്ച് വാദം കേൾക്കവേ ജസ്റ്റിസ്‌ മുഹമ്മദ്‌ മുസ്താക്ക്, ജസ്റ്റിസ് ശോഭ അന്നമ്മ എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സാമൂഹ്യ മാധ്യമത്തിൽ പ്രിൻസിപ്പൽ  നൽകിയ ഇന്റർവ്യൂ പൂർണ്ണമായും ഓപ്പൺ കോടതിയിൽ സ്ക്രീനിൽ പ്രദർശിപ്പിച്ചു. പ്രിൻസിപ്പൽ സർക്കാരിനെതിരെ  യാതൊരു പരാമർശവും  നടത്തിയിട്ടില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. അച്ചടക്കം നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുൻ എസ്എഫ്ഐ നേതാക്കൾ അനാവശ്യമായി കാമ്പസിൽ പ്രവേശിക്കുന്നത് പ്രിൻസിപ്പൽ തടഞ്ഞിരുന്നു. കോളേജിൽ വിദ്യാർത്ഥികൾ നടത്തുന്ന അസാന്മാർഗിക പ്രവർത്തനങ്ങളും വ്യാപകമായ ലഹരി  ഉപയോഗവും  തടയാൻ ശ്രമിക്കുകയും എസ്എഫ്ഐ നേതാക്കൾക്കെതിരെ പരാമർശം നടത്തുകയും ചെയ്തുവെന്നതാണ് ഡോ. രമയ്ക്കെതിരെ അച്ചടക്ക നടപടിക്ക് സർക്കാരിന് പ്രേരിപ്പിച്ചത്. എസ്എഫ്ഐ നേതാക്കളുടെ പരാതിയിൽ ഡോ. രമയെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് നീക്കി മഞ്ചേശ്വരം ഗവ. കോളേജിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.  ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നേരിട്ട് ഇടപെട്ടായിരുന്നു പ്രിൻസിപ്പലിന്റെ സ്ഥലം മാറ്റം.
അധ്യാപികയ്ക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന്റെ  ഭാഗമായി  അന്വേഷണത്തിന് കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ സർക്കാർ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഡോ. രമ മാർച്ച് 31 സർവീസിൽ നിന്നും വിരമിക്കുന്നതിനു മുമ്പ് തിരക്കിട്ട് അന്വേഷണം പൂർത്തിയാക്കണമെന്ന എസ്എഫ്ഐയുടെ സമ്മർദ്ദം പരിഗണിച്ചായിരുന്നു നടപടി. വിരമിക്കുന്നതിനു മുമ്പ് സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്യാനും അന്വേഷണം പൂർത്തിയാകുന്നതുവരെ അധ്യാപികയുടെ പെൻഷൻ ആനുകൂല്യങ്ങൾ അനിശ്ചിതമായി തടയുകയുമാണ് ലക്ഷ്യം. ഈ മാസം 12 ന് കാസർഗോഡ് കോളേജിൽ അന്വേഷണത്തിന് നേരിട്ട് എത്തിച്ചേരാൻ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടിരുന്നു. എസ്എഫ്ഐ അധിപത്യമുള്ള കോളേജിൽ അന്വേഷണത്തിന് ഹാജരാകുന്നതിലെ സുരക്ഷാ ഭീഷണി അധ്യാപിക ചൂണ്ടിക്കാട്ടിയത് കണക്കിലെടുക്കാതെയാണ് ഡോ. രമയെ കോളേജിൽ എത്താൻ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. കോടതി സ്റ്റേ നൽകിയത് കൊണ്ട് അന്വേഷണം നിർത്തി വയ്‌ക്കേണ്ടിവന്നു.
എസ്എഫ്ഐയുടെയും  സിപിഎമ്മിന്റെയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സാങ്കേതിക സർവ്വകലാശാല വി.സിയുടെ ചുമതല ഏറ്റെടുത്ത ഡോ. സിസ തോമസിന്റേതിന്  സമാനമായി ഡോ. രമയ്ക്കെതിരെയും നടപടി കൈക്കൊള്ളാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിദ്യാർത്ഥികളെ അസാന്മാർഗിക പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുന്നത് കോളേജിലെ മുൻ എസ്എഫ്ഐ വിദ്യാർത്ഥി നേതാവായിരുന്ന ഇമ്മാനുവൽ എന്ന വിദ്യാർത്ഥിയാണെന്ന് പേരെടുത്ത് പ്രിൻസിപ്പൽ പരാമർശിച്ചിരുന്നു. ഇതാണ് എസ്എഫ്ഐയെയും സിപിഎമ്മിനെയും ചൊടിപ്പിച്ചത്.
അതേസമയം, പൂക്കോട് വെറ്റിറിനറി കോളേജിലേതിന് സമാനമായി സംസ്ഥാനത്തെ മറ്റ് കോളേജുകളിലും എസ്എഫ്ഐയ്ക്ക് സർക്കാർ ഒത്താശ ചെയ്യുന്നുവെന്ന ആക്ഷേപം ബലപ്പെടുത്തുന്നതാണ് ഡോ. രമയ്ക്കെതിരായ സർക്കാർ നടപടിയും തുടർന്നുള്ള കോടതിയുടെ ഇടപെടലും. ഹർജിക്കാരിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടമാണ് കോടതിയിൽ ഹാജരായത്

Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

‘പി.ടി എങ്ങനെ ഒപ്പം നിന്നോ അതേ പോലെ ഞാനും ഒപ്പമുണ്ട്’; അതിജീവിതയ്ക്ക് പിന്തുണയുമായി ഉമ തോമസ് എംഎൽഎ

Published

on

കൊച്ചി: അതിജീവിതയ്ക്ക് പിന്തുണയുമായി ഉമ തോമസ് എംഎൽഎ രംഗത്ത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

Advertisement
VKSHNM NWS KWT 1000 x 180 PX-01

തന്റെ അഭിമാനം ചോദ്യം ചെയ്തവർക്കെതിരെ ഒരു പെൺകുട്ടി നടത്തുന്ന പോരാട്ടം കേരളം കാണാൻ തുടങ്ങിയിട്ട് കാലം കുറേയായി.

നീതി തേടിയുള്ള അവളുടെ യാത്രക്ക് തുടക്കമിട്ടതും “അവൾക്കൊപ്പം” എന്ന് ആദ്യം നിലപാട് സ്വീകരിച്ചതും പി.ടി തോമസാണ്. അന്ന് ആ കറുത്തദിനത്തിൽ ഒരു പിതാവിന്റെ സ്ഥാനത്ത് നിന്ന് പി.ടി ആ മകളെ ചേർത്തുപിടിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഇങ്ങനെയൊരു കേസ് തന്നെ
ഈ ഭൂമുഖത്ത് ഉണ്ടാകുമായിരുന്നില്ല.

Advertisement
VKSHNM NWS KWT 1000 x 180 PX-01

കേരളം പകർന്നു നൽകിയ മനക്കരുത്തുമായി അവൾ നീതി തേടിയുള്ള പോരാട്ടത്തിനിറങ്ങി. തന്നെപ്പോലെ വേദന അനുഭവിക്കുന്നവർക്ക് വെളിച്ചമാകാൻ അവൾ ഇറങ്ങിത്തിരിക്കുമ്പോൾ പി.ടിയുടെ ആത്മാവും സന്തോഷിക്കുന്നുണ്ടാവാം. എന്നാൽ കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവരുന്ന കാര്യങ്ങൾ ഞെട്ടിക്കുന്നതാണ്. കേസിലെ നിർണായക തെളിവായ മെമ്മറിക്കാർഡ് നിരവധി തവണ പലരാൽ, പല സമയത്ത് ഉപയോഗിക്കപ്പെട്ടിരിക്കുന്നു. രാത്രികാലത്തുപോലും അത് കാണുന്നവരുടെ ഉദ്ദേശ്യശുദ്ധി നിയമപരമാണെന്ന് വിശ്വസിക്കാൻ സാമാന്യബുദ്ധിയുള്ളവർക്കാർക്കും കഴിയില്ല. വിചാരണക്കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് അതിജീവിത പറഞ്ഞുകഴിഞ്ഞു. തന്റെ സ്വകാര്യതയ്ക്ക് കോടതിയിൽപ്പോലും സുരക്ഷയില്ലെന്ന ആ കുട്ടിയുടെ ആശങ്ക കാണാതിരിക്കാനാവില്ല. മേൽക്കോടതിയുടെ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകാൻ ഇനി വൈകിക്കൂടാ. കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം. അതിജീവിതയുടെ ആശങ്കകൾ അകറ്റണം. കോടതികളോട് ഈ നാട്ടിലെ സാധാരണക്കാർക്കുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇടവരുത്തരുത്. സത്യസന്ധരായ ന്യായാധിപരുടെ കാലം അവസാനിച്ചിട്ടില്ലെന്ന ആ മകളുടെ പ്രതീക്ഷക്ക് മങ്ങലേറ്റുകൂടാ…

നീതി സംരക്ഷിക്കാനുള്ള യാത്രയിൽ പി.ടി എങ്ങനെ ഒപ്പം നിന്നോ അതേ പോലെ ഞാനും ഒപ്പമുണ്ട്..

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Ernakulam

കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില് വീണ കാട്ടാനയെ രക്ഷപ്പെടുത്തി

Published

on

എറണാകുളം: കോതമംഗലം കോട്ടപ്പടിയില്‍ ഇന്നലെ രാത്രി സ്വകാര്യ വ്യക്തിയുടെ കിണറ്റില് വീണ കാട്ടാനയെ രക്ഷപ്പെടുത്തി. 16 മണിക്കൂറുകള്‍ നീണ്ട രക്ഷാദൗത്യത്തിന് ഒടുവിലാണ് ആനയെ ജെസിബി ഉപയോഗിച്ച്‌ കിണറിന്റെ വശമിടിച്ച്‌ കരയ്ക്ക് കയറ്റിയത്. രക്ഷപ്പെടുത്തിയ ആനക്കുട്ടി കാട്ടിലേക്കാണ് ഓടിയത്. മൂന്ന് കിലോമീറ്ററോളം ജനവാസ മേഖലയായതിനാല്‍ പടക്കം പൊട്ടിച്ചും നാട്ടുകാർ ഒച്ചയുണ്ടാക്കിയും ആനയെ ഓടിച്ചു. പ്രദേശത്ത് നാലു മണി വരെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ആനയെ കാടുകയറ്റാനുള്ള ശ്രമം തുടരുകയാണ്

Continue Reading

Ernakulam

‘എന്റെ പൊന്നെ’; സ്വർണ്ണവിലയിൽ ഇന്നും വർദ്ധനവ്, പവന് 80 രൂപ കൂടി

Published

on

കൊച്ചി: സ്വർണവിലയില്‍ ഇന്നും വർധനവ്. പവന് 80 രൂപ വർധിച്ച്‌ 52,960 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 52,880 രൂപയായിരുന്നു.ഗ്രാമിന് 10 രൂപ വർധിച്ച്‌ 6620 രൂപയായി. തുടർച്ചയായ പത്താം ദിവസമാണ് സ്വർണവില വർധിക്കുന്നത്. ഏപ്രില്‍ രണ്ടിന് 50,680 രൂപയായിരുന്നു പവൻ വില. 10 ദിവസം കൊണ്ട് 2280 രൂപയുടെ വർധനവാണുണ്ടായത്. മാർച്ച്‌ ഒന്നിന് 46,320 രൂപയായിരുന്നു സ്വർണവില.

Continue Reading

Featured