പെരിയ ഇരട്ട കൊലക്കേസിൽ മുൻ എംഎൽഎ കെവി കുഞ്ഞിരാമനടക്കം 5 സി പി എം നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു

കാസർകോട് : പെരിയ ഇരട്ട കൊലക്കേസിൽ മുൻ എംഎൽഎ കെവി കുഞ്ഞിരാമനടക്കം 5 സി പി എം നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു. ഈ മാസം 15ന് എറണാകുളം സിബിഐ കോടതിയിൽ ഹാജരാവാനാണ് കഴിഞ്ഞ ദിവസം നോട്ടീസയച്ചത്. ഡിസംബർ ഒന്നിനാണ് സിബിഐ, മുൻ എംഎൽഎ അടക്കം 5 സി പി എം പ്രവർത്തകരെ പ്രതിചേർത്തത്. പ്രമാദമായ പെരിയ ഇരട്ട കൊലപാതക കേസിൽ സിബിഐ പ്രതിചേർത്ത മുൻ എംഎൽഎ അടക്കം 5 പ്രതികൾക്ക് കോടതി നോട്ടീസയച്ചു. ഈ മാസം 15ന് എറണാകുളം സിബിഐ കോടതിയിൽ ഹാജരാവാനാണ് ഇന്നലെ നോട്ടീസയച്ചത്. സിപിഎം ജില്ലാ കമ്മിറ്റി അംഗവും മുൻ എംഎൽഎ യുമായ കെവി കുഞ്ഞിരാമൻ, സിപിഎം നേതാക്കളായ രാഘവൻ വെളുത്തോളി കെവി ഭാസ്കരൻ ,ഗോപൻ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവർക്കാണ് ഈ മാസം 15ന് എറണാകുളം സിബിഐ കോടതിയായ സിജെഎം കോടതിയിൽ ഹാജരാവാൻ നോട്ടീസ് അയച്ചത്കേസിൽമൊത്തം 24 പ്രതികളാണുള്ളത്. ഇതിൽ 19 പേരെയാണ് അറസ്റ്റ് ചെയ്തത്.നേരത്തെ കേസന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് 14 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ മൂന്നു പേർ ജാമ്യത്തിലിറങ്ങി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ മണികണ്ഠൻ. സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം ബാലകൃഷ്ണൻ, മണി എന്നിവരാണ് ജാമ്യത്തിലിറങ്ങിയത്. കഴിഞ്ഞ 33 മാസമായി കേസിലെ ഒന്നാം പ്രതി പീതാംബരൻ, സജി വർഗീസ്, വിജിൻ, ശ്രീരാഗ് അശ്വിൻ, സുരേഷ്, രഞ്ജിത്ത്, മുരളി പ്രദീപ് കുട്ടൻ, സുഭീഷ്, അനിൽ എന്നിവർ കണ്ണൂർ സെൻട്രൽ ജയിലിലാണ്. കേസിൽ കഴിഞ്ഞ ആഴ്ച സിബിഐ അറസ്റ്റ് ചെയ്ത സി പി എം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജേഷ് എന്ന രാജു സുരേന്ദ്രൻ എന്ന വിഷ്ണു സുര;ശാസ്താ മധു.ഹരിപ്രസാദ് റെജി വർഗീസ് എന്നിവർ ഇപ്പോൾ കാക്കനാട് ജയിലിലാണ്. പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ ഇന്നലെ എറണാകുളം സിജെഎം കോടതി തള്ളിയിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയെ പോലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കുകയും,പ്രതികൾക്ക് സംരക്ഷണം നൽകുകയും ചെയ്തുവെന്ന കുറ്റം ചുമത്തിയാണ് കെവി കുഞ്ഞിരാമനെ ഇരുപതാം പ്രതിയായും മറ്റുള്ള4 പേരെ യഥാക്രമം 21മുതൽ 24 വരെ സിബിഐ പ്രതിചേർത്തത്. കേസിൽ പ്രതിചേർക്കപ്പെട്ട സന്ദീപ് ഗൾഫിലാണ്. ഇയാളെ നാട്ടിലെത്തിക്കാൻ സിബിഐ ശ്രമം തുടങ്ങി.

Related posts

Leave a Comment