അർജുൻ ആയങ്കിക്ക് ജാമ്യം നിഷേധിച്ചു കോടതി

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതിയായ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം നിഷേധിച്ച്‌ കൊച്ചിയിലെ സാമ്ബത്തിക കുറ്റകൃത്യ കോടതി.

അര്‍ജുന് ജാമ്യം അനുവദിക്കുന്നതിനെതിരേ കസ്റ്റംസും ശക്തമായ വാദമുയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, കേസിലെ മൂന്നാംപ്രതിയായ അജ്മലിന് കോടതി ജാമ്യം അനുവദിച്ചു. അജ്മലിന്റെ ജാമ്യാപേക്ഷയെ കസ്റ്റംസ് കോടതിയില്‍ എതിര്‍ത്തിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ആയങ്കിയുടെ സുഹൃത്തായ അജ്മലിന് കോടതി ജാമ്യം നല്‍കിയത്.ജൂണ്‍ 28-നാണ് അര്‍ജുന്‍ ആയങ്കിയെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

Related posts

Leave a Comment