Featured
രാജ്യവ്യാപക പ്രതിഷേധം, കോൺഗ്രസ് സുപ്രീം കോടതിയിലേക്ക്
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഹർജി തള്ളിയ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം അലടിക്കുകയാണ്. കോൺഗ്രസ് ആസ്ഥാനത്തേക്ക് നൂറുകണക്കിന് പ്രവർത്തകരാണ് കടന്നു വരുന്നത്. രാഹുൽ ഗാന്ധിയെ ജെയിലിലടയ്ക്കാൻ സംഘപരിവാർ സംഘങ്ങൾ നടത്തുന്ന നീക്കങ്ങൾക്കെതിരേ അവർ രോഷാകുലരായി. കേരളത്തിലടക്കം പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തുകയാണ്.
കോൺഗ്രസിനെയും അതിന്റെ നേതാവ് രാഹുൽ ഗാന്ധിയെയും ഭയപ്പെടുത്തി നിശബ്ദമാക്കാൻ സംഘപരിവാരങ്ങൾക്കു കഴിയില്ലെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു ഗോപാൽ മാധ്യമങ്ങളോടു പറഞ്ഞു. എത്രയും പട്ടെന്ന് സുപ്രീം കോടതിയെ സമീപിക്കും. ഗുജറാത്തിലെ കോടതികളിൽ നന്നു നീതി പ്രതീക്ഷിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അദാനി- മോദി അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങളും സംശയങ്ങളും ഉയർത്തിയതാണ് രാഹുൽ ഗാന്ധിയെ വേട്ടയാടാൻ നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ ഭരണകൂടവും തീരുമാനിച്ചതിനു പിന്നിൽ. അതിനുശേഷമാണ് രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വമടക്കം റദ്ദാക്കിയത്. പക്ഷേ, അതുകൊണ്ടൊന്നും കോൺഗ്രസ് പിന്മാറില്ല. രാജ്യത്തിന്റെ നിയമ സംവിധാനങ്ങളിൽ പാർട്ടിക്കു വിശ്വാസമുണ്ട്. സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ട്. എത്രയും പട്ടെന്ന് സുപ്രീം കോടതിയെ സമീപിക്കുമെന്നും വേണു ഗോപാൽ അറിയിച്ചു.
Ernakulam
നവീൻ ബാബുവിൻ്റെ മരണം:സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
കേസ് ഡയറി ഹാജരാക്കാനും അന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിക്കാനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന സർക്കാർ അറിയിക്കും.
കൊലപാതകമെന്ന കുടുംബത്തിന്‍റെ സംശയം കൂടി പരിശോധിക്കാമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.
Featured
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു. ശിവസേന ഷിൻഡെ വിഭാഗം നേതാവ് ഏക്നാഥ് ഷിൻഡെയും എൻസിപി നേതാവ് അജിത് പവാർ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ദേവേന്ദ്ര ഫഡ്‌നാവിസ് മൂന്നാം തവണയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരത്തിലെത്തുന്നത്. ഗവർണർ സി.പി. രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ആസാദ് മൈതാനത്ത് വൈകിട്ട് 5.30നായിരുന്നു സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാർ, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ബോളിവുഡ് താരങ്ങൾ, വ്യവസായ പ്രമുഖർ തുട ങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
Featured
യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐക്കാരുടെ ഇടിമുറി ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐക്കാരുടെ ഇടിമുറിയിലെ മര്‍ദന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. യൂണിവേഴ്‌സിറ്റി കോളജിലെ ഇടിമുറിയില്‍ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍ വിദ്യാര്‍ഥികളെ വിളിച്ചുവരുത്തി വിചാരണ നടത്തുന്ന വിഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളായ രണ്ടുപേരെ യൂണിറ്റ് ഓഫിസില്‍ ഇരുത്തി ഭീഷണിപ്പെടുത്തുന്നതാണു ദൃശ്യത്തില്‍. പത്തോളം വരുന്ന എസ്എഫ്‌ഐക്കാര്‍ വളഞ്ഞു നില്‍ക്കുമ്പോള്‍, യൂണിറ്റ് ഭാരവാഹി തല്ലിത്തീര്‍ക്കാന്‍ വെല്ലുവിളിക്കുന്നതും വിഡിയോയില്‍ കാണാം.
എതിരാളികളെ കൈകാര്യം ചെയ്യാനാണ് എസ്എഫ്‌ഐ വീണ്ടും ഇടിമുറി തുറന്നത്. കോളജിലെ ഓഫിസിനു സമീപത്താണു യൂണിയന്‍ ഓഫിസ് എന്നു വിശേഷിപ്പിക്കുന്ന ഇടിമുറി. എസ്എഫ്‌ഐയുടെ യൂണിറ്റ് കമ്മിറ്റി ഓഫിസും ഇവിടെയാണ്. വിചാരണയ്ക്കും മര്‍ദനത്തിനും എസ്എഫ്‌ഐ താവളമാക്കുകയാണ് ഇവിടം. കഴിഞ്ഞ ദിവസം ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി മുഹമ്മദ് അനസിനെ ഇവിടെ ബന്ദിയാക്കിയാണ് എസ്എഫ്‌ഐ നേതാക്കള്‍ ക്രൂരമായി ആക്രമിച്ചത്. മുന്‍പ് ക്യാമ്പസിന്റെ ഒത്തനടുക്കായിരുന്നു യൂണിറ്റ് ഓഫിസ് ആയി പ്രവര്‍ത്തിച്ചിരുന്ന ഇടിമുറി.
എസ്എഫ്‌ഐ നേതാക്കള്‍ പ്രതിയായ കത്തിക്കുത്തു കേസിന്റെ പശ്ചാത്തലത്തില്‍ കോളജില്‍ പൊലീസ് പരിശോധന നടത്തുകയും ഇടിമുറിയില്‍നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികളും ആയുധങ്ങളും കണ്ടെത്തുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ അന്ന് ഇടിമുറി ഒഴിപ്പിച്ച് ക്ലാസ്മുറിയാക്കി. ഇപ്പോള്‍ വീണ്ടും അനധികൃതമായി യൂണിയന്‍ ഓഫിസ് ആരംഭിച്ചു സമാന്തര അധികാര കേന്ദ്രമായി പ്രവര്‍ത്തിക്കുകയാണ് എസ്എഫ്‌ഐ. എതിര്‍ക്കുന്നവരെ ഈ മുറിയിലിട്ടു മര്‍ദിക്കുന്ന പതിവുണ്ടെന്ന വിദ്യാര്‍ഥികളുടെ പരാതി ശരിവയ്ക്കുന്നതാണ് അനസിനും അഫ്‌സലിനും നേരിട്ട അനുഭവം.
കോളജിലേക്കു ചെല്ലാനുള്ള ഭയം മൂലം പ്രിന്‍സിപ്പലിനു പരാതി ഇ മെയിലായി നല്‍കിയെങ്കിലും ആര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ല. ക്യാംപസിലെ എസ്എഫ്‌ഐ നേതൃത്വത്തിന്റെ ധാര്‍ഷ്ട്യത്തിനു മുന്‍പില്‍ സ്വന്തം സംഘടനയില്‍പെട്ടവര്‍ക്കു പോലും രക്ഷയില്ലെന്നു തെളിയിക്കുന്നതാണു കോളജിലെ എസ്എഫ്‌ഐ ഡിപ്പാര്‍ട്‌മെന്റ് കമ്മിറ്റി അംഗവും, നാട്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ അനസ് നേരിട്ട ആക്രമണം. കൊടി കെട്ടാന്‍ മരത്തില്‍ കയറാനും ഇറങ്ങാനുമുള്ള നേതാക്കളുടെ കല്‍പന കാലിനു സ്വാധീനമില്ലാത്തതിനാല്‍ അനുസരിക്കാഞ്ഞതിന്റെ പ്രതികാരമായി കോളജിലെ ഇടിമുറിയിലായിരുന്നു മര്‍ദനം.
-
Kerala5 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഗേറ്റ് 2025 രജിസ്ട്രേഷൻ ആരംഭിച്ചു
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
You must be logged in to post a comment Login