Connect with us
,KIJU

Featured

രാഷ്ട്രീയമല്ല, രാഷ്ട്രമാണ് ലോ കമ്മിഷനു പ്രധാനം

Avatar

Published

on


രാജ്യത്ത് ഏകീകൃതമായൊരു നിയമ സംഹിത (യുണിഫോം സിവിൽ കോഡ്- യുസിസി) സംബന്ധിച്ച് വിവിധ മത സംഘടനകളോടും പൊതുജനങ്ങളോടും നിർദേശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കയാണ് 22ാമത് ലോ കമ്മിഷിൻ. ഈ മാസം 14നു പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ഒരു മാസത്തിനികം നിർദേശങ്ങൾ സമർപ്പിക്കാനാണു പറഞ്ഞിരിക്കുന്നത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുക, അയോധ്യയിൽ രാമ ക്ഷേത്രം നിർമിക്കുക, രാജ്യത്ത് ഏകീകൃത സിവിൽ കോഡ് ഏർപ്പെടുത്തുക എന്നീ നിർദേശങ്ങൾ ആർഎസ്എസ്-സംഘപരിവാർ സംഘടനകൾ എല്ലാ കാലത്തും മുന്നോട്ടു വച്ചിരുന്നതാണ്. ആദ്യത്തേതു രണ്ടും നടപ്പിലായി. മൂന്നാമത്തെ ആവശ്യവും നിറവേറ്റിയ ശേഷം 2024ലെ തെരഞ്ഞെടുപ്പാണ് ബിജെപിയുടെ ലക്ഷ്യം.

പണ്ഡിറ്റ് ജവഹർലാൽ നെഹ്റു


ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് എന്ന ആശയം പുതിയതല്ല. രാജ്യത്തിന് ഏകീകൃതമായൊരു പൗരനിയമ സംഹിത നടപ്പാക്കുന്നതിനെക്കുറിച്ച് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു മുതലിങ്ങോട്ട് അടൽ ബിഹാരി വാജ്പേയി വരെയുള്ള മുഴുവൻ പ്രധാനമന്ത്രിമാരും ചർച്ച ചെയ്തിട്ടുമുണ്ട്. അതിന്റെ പ്രായോ​ഗിക വശങ്ങളെക്കുറിച്ചുള്ള ആശങ്കയിൽ എല്ലാവരും മാറ്റി വയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തതാണ്. എന്നാൽ, മതേതര പാരമ്പര്യം മാറ്റി നിർത്തി മതാധിഷ്ഠിതമായ പുതിയൊരു ജനാധിപത്യത്തിന് ഊടും പാവും നെയ്യുന്ന നവീന മോദിസത്തിന്റെ ഏറ്റവും പുതിയ അജൻഡയാണ് ഏകീകൃത സിവിൽ കോഡ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞും അയോധ്യയിൽ രാമ ക്ഷേത്രം പണിതും പൗരത്വ നിയമം പാസാക്കിയും ആർഎസ്എസ്- സംഘപരിവാർ സംഘടനകളുടെ ഒത്താശകൾ ഓരോന്നായി ചെയ്തു തീർക്കുന്ന നരേന്ദ്ര മോദിക്ക് ഏകീകൃത സിവിൽ കോഡും കൈയെത്താവുന്ന അകലത്തിലാണ്.

  • എന്താണ് ഏകീകൃത സിവിൽ കോഡ്

മതം, ലിംഗഭേദം, ലൈംഗിക ആഭിമുഖ്യം എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും തുല്യമായി ബാധകമാകുന്ന വ്യക്തിഗത നിയമങ്ങൾ രൂപപ്പെടുത്തുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള നിർദ്ദേശമാണ് ഏകീകൃത സിവിൽ കോഡ് അഥവാ യുസിസി. ഇതു നിലവിൽ വരുന്നതോടെ ശരി അത്ത് നിയമങ്ങളടക്കമുള്ള മതനിബന്ധനകൾ ഇല്ലാതാകും. വ്യക്തിനിയമങ്ങൾ പൊതുനിയമത്തിൽ നിന്ന് വേർതിരിക്കപ്പെടുകയും വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കൽ, പരിപാലനം എന്നിവയിലെല്ലാം എല്ലാവർക്കും ബാധകമായ പൊതുനിയമം ഉണ്ടാകും.
അതിലൂടെ, ഭരണഘടനയുടെ 25-28 വകുപ്പുകൾ ഇന്ത്യൻ പൗരന്മാർക്ക് നൽകുന്ന മതസ്വാതന്ത്ര്യം ഇല്ലാതാകും. നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യൻ വസന്തത്തിന്റെ ഇതൾ കൊഴിക്കുമോ എന്ന ആശങ്കയാണ് ഏകീകൃത സിവിൽ കോഡിനെതിരേ ഉയരുന്ന വിമർശനങ്ങളുടെ അടിസ്ഥാനം.

മതവിവേചനമില്ലാതെ എല്ലാ പൗരന്മാർക്കും ഒരുപോലെ ബാധകമാകുന്ന വ്യക്തിഗത നിയമങ്ങളുടെ സംഹിതയാണ് ഏകീകൃത സിവിൽ കോഡ്,. ബി.ജെ.പിയുടെയും അതിന്റെ പ്രത്യയശാസ്ത്ര നിലപാട്തറയായ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും (ആർ.എസ്.എസ്) ദീർഘകാല അജൻഡയാണ്. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിലും ഉത്തരാഖണ്ഡിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് പരിശോധിക്കാൻ പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ഇത് നടപ്പാക്കാൻ അസം സർക്കാരും ശ്രമിക്കുന്നു. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാ​ഗ്ദാനവും യുസിസി നടപ്പാക്കുമെന്നായിരുന്നു.

  • പുതിയ ലോ കമ്മിഷന്റെ ഇടപെടൽ

ഇത് രണ്ടാം തവണയാണ് ലോ കമ്മീഷൻ ഏകീകൃത സിവിൽ കോഡിൽ പൊതു അഭിപ്രായം ക്ഷണിക്കുന്നത്. ഒന്നാം നരേന്ദ്ര മോദി സർക്കാരിന്റെ തുടക്കത്തിൽ 2016ൽ കേന്ദ്ര നിയമ-നീതി മന്ത്രാലയം അയച്ച പരാമർശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആദ്യത്തെ ഇടപെടൽ. 21-ാം നിയമ കമ്മീഷൻ 2016 ഒക്ടോബറിൽ ഒരു ചോദ്യാവലി സഹിതമാണ് നിർദേശങ്ങൾ ക്ഷണിച്ചത്.

ജസ്റ്റിസ് ബി.എസ് ചൗഹാൻ

എന്നാൽ, ജസ്റ്റിസ് ബി.എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള ലോ കമ്മീഷൻ, 2018 ഓ​ഗസ്റ്റ് 31ന് സർക്കാരിനു റിപ്പോർട്ട് നൽകി. യുസിസിയുടെ രൂപീകരണം “ഈ ഘട്ടത്തിൽ ആവശ്യമില്ല അല്ലെങ്കിൽ അഭികാമ്യമല്ല” എന്നാണ് അതിൽ രേഖപ്പെടുത്തിയത്. ഏകീകൃത സിവിൽ കോഡിൽ “സമവായത്തിന്റെ അഭാവം” ഉണ്ടെന്നും നരേന്ദ്ര മോദി തന്നെ നിയമിച്ച അന്നത്തെ കമ്മിഷൻ നിരീക്ഷിച്ചു. നിഷ്പക്ഷവും വസ്തുതാപരവുമായ നിരീക്ഷണം എന്നാണ് ജസ്റ്റിസ് ചൗഹാന്റെ റിപ്പോർട്ട് പൊതുവിൽ വിലയിരുത്തപ്പെട്ടത്. പക്ഷേ, അതിൽ ബിജെപിയും നരേന്ദ്ര മോദിയും അതൃപ്തരായിരുന്നു.

ജസ്റ്റിസ് റിതു രാജ് അശ്വതി


അതുകൊണ്ടുതന്നെ കമ്മിഷൻ കാലാവധി കഴിഞ്ഞപ്പോഴേക്കും അവരെ ഒഴിവാക്കി, പുതിയ കമ്മിഷനെ നിയമിച്ചു. കർണാടക ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി ചെയർമാനും ജസ്റ്റിസ് കെ.ടി. ശങ്കരൻ, ഡോ. ആനന്ദ് പാലിവാൽ, പ്രൊഫ. ഡി.പി വർമ എന്നിവർ അം​ഗങ്ങളുമായ ലോ കമ്മിഷനാണു തുടർന്നു വന്നത്. അതിന്റെ കാലാവധി ഇതിനകം തീർന്നതാണ്. എന്നാൽ അടുത്തിടെ ഇത് 2024 ഓ​ഗസ്റ്റ് 21 വരെ നീട്ടിക്കൊടുത്തു.

അതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘപരിവാരങ്ങളും ഉന്നം വയ്ക്കുന്നത് എന്താണെന്നും വ്യക്തം. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പ് തന്നെ. തെരഞ്ഞെടുപ്പിനു തൊട്ടു മുൻപ് അയോധ്യയിലെ രാമക്ഷേത്രം ദർശനത്തിനു തുറന്നുകൊടുക്കുമെന്ന് ഇതിനകം മോദി ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനോടനുബന്ധിച്ചു തന്നെ ഏകീകൃത സിവിൽ കോ‍ഡ് നടപ്പാക്കി തെരഞ്ഞെടുപ്പിനെ നേരിടുക. അതുവഴി ഭൂരപിക്ഷ ഹിന്ദുത്വ വോട്ട് ഉറപ്പാക്കുക.

  • മതേതര സംസ്കാരത്തിനു വെല്ലുവിളി

ഇരുപത്തിരണ്ടാം ലോ കമ്മിഷന്റെ വിജ്ഞാപനം വന്നതിനു തൊട്ടു പിന്നാലെ എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശിന്റേതായി വന്ന ഒരു ട്വീറ്റ് ഇതു സംബന്ധിച്ച ബിജെപി വിരുദ്ധ നിലപാടുകളുടെ ആകെ തുകയാണ്. അതിലദ്ദേഹം ഇങ്ങനെ ചോദിക്കുന്നു: ഇരുപത്തൊന്നാം ലോ കമ്മിഷന്റെ റിപ്പോർട്ടും കൺസൾട്ടേഷൻ പേപ്പറും നിലനിൽക്കെ, ഏകീകൃത സിവിൽ കോഡ് എന്ന വിഷയം പുനരവതരിപ്പിക്കേണ്ട ഒരു കാര്യവുമില്ല.

യുസിസിയുടെ രൂപീകരണം “ഈ ഘട്ടത്തിൽ ആവശ്യമില്ല അല്ലെങ്കിൽ അഭികാമ്യമല്ല” എന്നും അതിൽ “സമവായത്തിന്റെ അഭാവം” ഉണ്ടെന്നും നരേന്ദ്ര മോദി തന്നെ നിയമിച്ച ജസ്റ്റിസ് ചൗഹാൻ കമ്മിഷൻ നിരീക്ഷിച്ച സാഹചര്യത്തിൽ, ജസ്റ്റിസ് റിതുരാജ് അശ്വതി കമ്മിഷന്റെ പുതിയ ഇടപെടൽ ദുരൂഹമാണ്. നരേന്ദ്ര മോദി സർക്കാർ അനുവർത്തിക്കുന്ന വിഭജനത്തിന്റെ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കാനും ഈ സർക്കാരിന്റെ തുടർച്ചയായ ഭരണപരാജയങ്ങളിൽ നിന്നു ശ്രദ്ധ തിരിക്കാനുമാണു പുതിയ നീക്കം.
ഇന്ത്യൻ നിയമ സംവിധാനങ്ങൾ സംരക്ഷിക്കുന്ന നിഷ്പക്ഷതയുടെ നട്ടെല്ലാണ് ലോ കമ്മിഷനുകൾ. രാഷ്‌ട്രീയ താത്പര്യങ്ങൾക്കതീതമാണ്, ആവണം അതിന്റെ പ്രവർത്തനങ്ങൾ. ബിജെപിയുടെ രാഷ്‌ട്രീയ അത്യാ​ഗ്രഹങ്ങളല്ല, രാജ്യത്തിന്റെ പൊതുവികാരങ്ങളാണ് അതിലൂടെ സംരക്ഷിക്കേണ്ടതെന്നും ജയറാം രമേശ് അടിവരയിടുന്നു.
ഒരു കാര്യം കൂടി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നായിരുന്നു ബിജെപിയുടെ പ്രധാന വാ​ഗ്ദാനം. തെരഞ്ഞെടുപ്പ് ഫലം എന്തായിരുന്നു എന്ന പരിശോധനയാകും 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ കാത്തിരിക്കുന്നത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

കോടതി കുറ്റക്കാരനായി വിധിച്ചിട്ടും പി.വി അൻവർ പിണറായിക്കു വിശുദ്ധൻ, പഴി മാധ്യമങ്ങൾക്ക്

Published

on

തിരുവനന്തപുരം: പി വി അൻവറിന്റെ അനധികൃത ഭൂമി വിഷയത്തിൽ താൻ പ്രതികരിക്കുമെന്ന് മാധ്യമങ്ങൾ കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അൻവറിനോട് ചില മാധ്യമപ്രവർത്തകർക്ക് വിരോധമുണ്ട്. നിങ്ങൾ അതുംകൊണ്ട് നടന്നോ ഞാൻ മറുപടി പറയുമെന്ന് കരുതേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേ സമയം, പി.വി.അൻവറിനെതിരായ മിച്ചഭൂമി കേസിൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാരുങ്ങി വിവരാവകാശ പ്രവർത്തകൻ കെവി ഷാജി. നിയമവിരുദ്ധമായ ഇളവുകൾ നൽകി ലാൻഡ് ബോർഡ് അൻവറിനെ സഹായിച്ചെന്നാണ് ഷാജിയുടെ ആരോപണം. കണ്ടെത്തിയ മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് നൽകണമെന്നാവശ്യപ്പെട്ട് ഷാജി നവകേരള സദസിലും പരാതി നൽകിയിരുന്നു.

പി.വി അൻവറും കുടുംബവും കൈവശം വെക്കുന്ന 6.24 ഏക്കർ മിച്ച ഭൂമി സർക്കാരിലേക്ക് കണ്ടുകെട്ടാൻ താമരശേരി താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടിട്ട് രണ്ട് മാസം കഴിഞ്ഞു. അൻവർ മിച്ച ഭൂമി സ്വമേധയാ സർക്കാരിലേക്ക് നൽകണമെന്നും അല്ലാത്തപക്ഷം ഒരാഴ്ചക്കകം തഹസിൽദാർമാർ ഭൂമി കണ്ടുകെട്ടണമെന്നുമായിരുന്നു ഉത്തരവ്. എന്നാൽ ലാൻഡ് ബോർഡും റവന്യൂ വകുപ്പും അൻവറിന് വേണ്ടി ഒത്തുകളിക്കുന്നുവെന്നാണ് പരാതിക്കാരനായ കെവി ഷാജിയുടെ ആരോപണം. ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിച്ചാണ് ലാൻഡ് ബോർഡ് ഇളവുകൾ നൽകിയത്. പെരകമണ്ണ വില്ലേജിൽ അൻവറിൻറെ ആദ്യഭാര്യ ഷീജയുടെ ഉടമസ്ഥതയിലുള്ള 18.78സെന്റ് സ്ഥലത്ത് മുസ്ലീം പള്ളിയും പീടിക മുറിയുമുണ്ടെന്ന് പറഞ്ഞാണ് ഈ ഭൂമിക്ക് ഭൂപരിഷ്‌ക്കരണ നിയമത്തിൽ ഇളവ് അനുവദിച്ചത്.

Advertisement
inner ad
Continue Reading

Featured

സംസ്ഥാന ഭരണം ആഡംബര ബസിൽ, ഇന്നു മുതൽ യുഡിഎഫ് വിചാരണ സദസ്

Published

on

കൊല്ലം: ഒന്നരമാസം സെക്രട്ടറിയേറ്റ് അടച്ചിട്ട് ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥന്മാരോടൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ഊര് ചുറ്റുന്നത് മൂലം കേരളത്തിന്റെ ഭരണം പൂർണമായും സ്തംഭിച്ച സാഹചര്യത്തിൽ പ്രതിഷേധവുമായി യുഡിഎഫ്. അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും ഭീകരമായ ക്രമസമാധാന തകർച്ചയും അതിരൂക്ഷമായ വിലക്കയറ്റവും കൊണ്ട് സംസ്ഥാനവും ജനങ്ങളും പൊറുതിമുട്ടുമ്പോൾ യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തിക്കേണ്ട മുഖ്യമന്ത്രിയും മന്ത്രിമാരും വിനോദയാത്ര നടത്തും പോലെ നവ കേരള യാത്ര നടത്തുന്നത് തികഞ്ഞ ഉത്തരവാദിത്ത രാഹിത്യമാണെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസ്സൻ പറഞ്ഞു.
എൽഡിഎഫ് സർക്കാരിന്റെ നവ കേരള യാത്രക്കും ദുർഭരണത്തിനും അഴിമതിക്കും എതിരെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കുറ്റവിചാരണ നടത്താനുള്ള യുഡിഎഫിന്റെ വിചാരണ സദസ്സുകളിൽ ജനകീയ വിചാരണ ഇന്ന് ആരംഭിക്കുമെന്ന് എം എം ഹസ്സൻ പറഞ്ഞു.

ഡിസംബർ 2 മുതൽ 31 വരെ കേരളത്തിലെ 140 നി യോജക മണ്ഡലങ്ങളിലും നടക്കുന്ന വിചാരണ സദസ്സുകളിൽ സർക്കാരിന്റെ ദുർഭരണം കൊണ്ട് ദുരിതമനുഭവിക്കുന്നവർ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യും ഡിസംബർ രണ്ടിന് മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലമായ ബേപ്പൂരിൽ പ്രതിപക്ഷ നേതാവ് വീ ഡി സതീശനും വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലമായ നിയമത്തെ കെപിസിസി പ്രസിഡന്റ്് കെ സുധാകരനും സ്‌പോർട്‌സ് മന്ത്രിയുടെ മണ്ഡലമായ താനൂരിൽ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും വിചാരണ സദസ്സുകളുടെ ഉദ്ഘാടനം നിർവഹിക്കും.

Advertisement
inner ad

ഡിസംബർ 2 ന് ഉച്ചയ്ക്ക് മൂന്നു മണിമുതൽ 6 മണി വരെയാണ് വിചാരണ സദസ് സംഘടിപ്പിക്കുന്നത് ഏറ്റുമാനൂരിൽ പി ജെ ജോസഫും തൃത്താലയിൽ രമേശ് ചെന്നിത്തലയും ചേർത്തലയിൽ എം എം ഹസ്സനും കാസർഗോട്ട് ഇ ടി മുഹമ്മദ് ബഷീറും കളമശ്ശേരിയിൽ കെ മുരളീധരനും ആറന്മുളയിൽ ഷിബു ബേബി ജോണും ഇടുക്കിയിൽ അനുപ്‌ജേക്കബും ഇരിഞ്ഞാലക്കുടയിൽ സിപി ജോണും കൊട്ടാരക്കര ജി ദേവരാജനുമാണ് വിചാരണ സദസുക ഉദ്ഘാടനം ചെയ്യുന്നത്.തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്ന സദസ്സുകൾ യുഡിഎഫ് എംപിമാർ എംഎൽഎമാർ മറ്റു പ്രമുഖ സംസ്ഥാന നേതാക്കൾ ഉദ്ഘാടനം ചെയ്യുമെന്നും യുഡിഎഫ് കൺവീനർ എംഎം ഹസൻ അറിയിച്ചു

പഴയങ്ങാടിയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൃഗീയമായിട്ടാണ് തല്ലിച്ചതച്ചത്. അവരെ അക്രമിച്ചവരെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി.പഴയങ്ങാടിയിലെ ഡിവൈഎഫ്‌ഐക്കാരുടെ ക്രൂര മർദ്ദനത്തെ മനുഷ്യത്വപരമായ മാതൃക പ്രവർത്തനമായി ന്യായീകരിച്ചത് പിണറായി വിജയന്റെ ക്രിമിനൽ മനോഭാവത്തിന്റെ തെളിവാണെന്ന് ഹസൻ പറഞ്ഞു . മുഖ്യമന്ത്രി കടന്ന് പോകുന്നിടങ്ങളിൽ യൂത്ത് കോൺഗ്രസിന്റെയും ലീഗിന്റെയും പ്രവർത്തകരെയും അകാരണമായിട്ടാണ് കരുതൽ തടങ്കലിൽ അറസ്റ്റ് ചെയ്യുകയാണ.് ആളുകളെ കസ്റ്റഡിയിൽ എടുക്കാനുള്ള മാർഗ്ഗനിർദേശങ്ങൾ ലംഘിച്ച് ഇപ്പോഴും എല്ലാ ജില്ലകളിലും കരുതൽ തടങ്കൽ തുടരുകയാണ്.

Advertisement
inner ad

നവംബർ 25ന് കോഴിക്കോട് എരഞ്ഞിപ്പാലത്ത് വച്ച് കെഎസ്യു യൂണിറ്റ് പ്രസിഡന്റ്’ജോയൽ ആന്റണിയെയും മറ്റ് കെഎസ്യു പ്രവർത്തകരെയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച കോഴിക്കോട് ഡിസിപി ഇ കെ ബൈജു പോലീസ് സേനയിലെ സേനയിലെ സിപിഎം അനുഭാവിയായി ക്രിമിനൽ മനോഭാവമുള്ള ഓഫീസർ ആണെന്ന് ഹസൻ ആരോപിച്ചു ഡിസിപിയുടെ മാതൃകാപരമായ പ്രവർത്തനത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹസൻ ചോദിച്ചു. പ്രതിഷേധ പ്രകടനം നടത്തിയ ജോയൽ ആന്റണിയെയും മറ്റു സഹപ്രവർത്തകരെയും ശ്വാസംമുട്ടിച്ചു കൊല്ലാൻ ശ്രമിച്ച ഡിസിപി ബൈജുവിനെ സസ്‌പെൻഡ് ചെയ്ത് കേസെടുത്ത് അന്വേഷണം നടത്തണമെന്നും യുഡിഎഫ് കൺവീനർ ഡിജിപിയുടെ ആവശ്യപ്പെട്ടു.

സ്‌കൂൾ ബസുകൾ നവ കേരള യാത്രയ്ക്ക് നൽകുന്നതിനേയും വിദ്യാർത്ഥികളെ ചുട്ടുപൊള്ളുന്ന വെയിലിൽ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അണിനിരത്തുന്നതിനേയും ആഢംബര ബെൻസ് ബസ്സിന് കയറാൻ സർക്കാർ സ്‌കൂളുകളുടെ മതിലിടിക്കുന്നതിനേയും ഹൈക്കോടതി തടഞ്ഞിട്ടും ഇപ്പോഴും കോടതി വിധി പലയിടത്തും ലംഘിക്കുകയാണെന്ന് എം എം ഹസ്സൻ ചൂണ്ടിക്കാണിച്ചു കോടതിവിധി ലംഘിക്കുന്നവർക്കെതിരെ കോർട്ടലക്ഷ്യത്തിന് കേസെടുക്കണമെന്നും കൺവീനർ ആവശ്യപ്പെട്ടു.

Advertisement
inner ad

Advertisement
inner ad
Continue Reading

Featured

തട്ടിക്കൊണ്ടുപോകൽ: അറസ്റ്റ് രേഖപ്പെടുത്തി

Published

on

കൊല്ലം : ഓയൂരിൽ നിന്ന് ആറ് വയസുളള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ മൂന്നു പേരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ചാത്തന്നൂർ മാമ്പള്ളിക്കുന്ന് കവിതാരാജിൽ പത്മകുമാറിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്തു. കെ ആർ പത്മകുമാർ ( 52) , ഭാര്യ എം ആർ അനിതകുമാരി (45), മകൾ പി. അനുപമ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പൂയപ്പള്ളി പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡിഐജി ആർ. നിശാന്തിനിയുടെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്യുകയാണ്. മൂന്നു പേർക്കും സംഭവത്തിൽ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. കൂടുതൽ പേരുടെ സഹായം കിട്ടിയോ എന്നും സംശയിക്കുന്നുണ്ട്.

പ്രതികളെ അടൂർ കെഎപി ക്യാമ്പിൽ നിന്നും പൂയപ്പള്ളി സ്റ്റേഷനിലേക്ക് മാറ്റും. വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന പത്മകുമാർ കുടുംബത്തിനൊപ്പം ചേർന്ന് നടത്തിയ പദ്ധതി ആയിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകലെന്നാണ് വിവരം. പദ്മകുമാർ ലോൺ ആപ്പിൽ നിന്നും വായ്പയെടുത്തിരുന്നു. ക്രഡിറ്റ് കാർഡ് വഴിയും പണമിടപാട് നടത്തി. ഈ വായ്പകളെല്ലാം തീർക്കാൻ പണം കിട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
എന്നാൽ മകളുടെ നഴ്സിം​ഗ് പ്രവേശനവുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടു പോയ പെൺകുട്ടിയുടെ അച്ഛൻ റെജി അഞ്ച് ലക്ഷം രൂപ വാങ്ങിയെന്നും ഇതു തിരികെ ചോദിച്ചപ്പോൾ മോശമായി പെരുമാറിയതിന്റെ പ്രതികാരമായിരുന്നു തട്ടിക്കൊണ്ടു പോകലെന്നുമാണ് പദ്മകുമാർ ഇന്നലെ പൊലീസിനോ‌ടു പറഞ്ഞത്. എന്നാൽ ഇയാളുടെ ഭാര്യയെയും മകളെയും ചോദ്യം ചെയ്തപ്പോഴാണു തട്ടിപ്പിന്റെ പുതിയ രൂപം വെളിപ്പെട്ടത്.

Advertisement
inner ad
Continue Reading

Featured