Connect with us
48 birthday
top banner (1)

Alappuzha

വോട്ടെണ്ണല്‍: ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി

Avatar

Published

on

ആലപ്പുഴ: വോട്ടെണ്ണലിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ,മാവേലിക്കര മണ്ഡലങ്ങളിലെ താഴെ പറയുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ (ജൂണ്‍ നാല്) അവധി പ്രഖ്യാപിച്ചു.

ആലപ്പുഴ നിയമസഭാ മണ്ഡലം
സെന്റ് ജോസഫ് സ്‌കൂള്‍, ലിയോ തേര്‍ട്ടീന്ത് സ്‌കൂള്‍, മുഹമ്മദന്‍സ് സ്‌കൂള്‍, എസ്.ഡി.വി.ബോയ്സ് സ്‌കൂള്‍, എസ്.ഡി.വി. ഗേള്‍സ് സ്‌കൂള്‍, എസ്.ഡി.വി.ജെ.ബി.എസ്. സ്‌കൂള്‍, എസ്.ഡി.വി. സെന്‍ട്രല്‍ സ്‌കൂള്‍, ടി.ഡി. ഹയര്‍ സെക്കന്ററി സ്‌കൂള്‍.

Advertisement
inner ad


മാവേലിക്കര നിയമസഭ മണ്ഡലം
ബിഷപ്മൂര്‍ വിദ്യാപീഠം, സി.എം.എസ്. എല്‍.പി. സ്‌കൂള്‍, സെന്റ് മേരീസ് കത്തീഡ്രല്‍ പബ്ലിക് സ്‌കൂള്‍ കല്ലുമല, മാര്‍ ഇവാനിയോസ് കോളജ്, കല്ലുമല, മാര്‍ ഇവാനിയോസ് എല്‍.പി. സ്‌കൂള്‍.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

കടവന്ത്രയില്‍ നിന്ന് കാണാതായ 73കാരിയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം

Published

on

കൊച്ചി/ ആലപ്പുഴ: കൊച്ചി കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മാസം ഏഴാം തിയ്യതിയാണ് 73 വയസുകാരിയായ സുഭദ്രയെ കാണാനില്ലെന്ന് കടവന്ത്ര പൊലീസില്‍ പരാതി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുഭദ്ര കലവൂര്‍ എത്തിയതായി കണ്ടെത്തി.

ആലപ്പുഴ കലവൂരില്‍ പൊലീസ് പരിശോധന നടത്തുകയാണ്. കടവന്ത്ര സ്വദേശിനിയായ സുഭദ്രയെ കഴിഞ്ഞ നാലാം തീയതിയാണ് കാണാതായത്. ഏഴാം തീയതിയാണ് സുഭദ്രയുടെ മകന്‍ കടവന്ത്ര പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ സുഭദ്ര ആലപ്പുഴ കാട്ടൂര്‍ കോര്‍ത്തശ്ശേരിയില്‍ എത്തിയ വിവരം ലഭിച്ചു. സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയതാണെന്നാണ് സംശയം. സ്ഥലത്ത് കുഴി എടുത്ത് പരിശോധന നടത്തുകയാണ് പൊലീസ്.

Advertisement
inner ad
Continue Reading

Alappuzha

അമ്പലപ്പുഴയിൽ ക്ഷേത്ര മൈതാനത്ത് നായകൾ കൂട്ടത്തോടെ ചത്ത നിലയിൽ

Published

on

അമ്പലപ്പുഴയിൽ ക്ഷേത്ര മൈതാനത്ത് നായകൾ കൂട്ടത്തോടെ ചത്ത നിലയിൽ ‘അമ്പലപ്പുഴ:അമ്പലപ്പുഴയിൽ ക്ഷേത്ര മൈതാനത്ത് നായകൾ കൂട്ടത്തോടെ ചത്ത നിലയിൽ.പായൽക്കുളങ്ങര ക്ഷേത്ര മൈതാനത്താണ് 11 ഓളം തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടത്.ഇന്നലെ രാവിലെ മുതൽ മൈതാനത്തിൻ്റെ പല ഭാഗത്തും സ്റ്റേജിലുമായി നായകൾ അവശനിലയിലായി ചത്ത് വീഴുകയായിരുന്നു.

വായിൽ നിന്ന് നുരയും പതയും വന്നിരുന്നു.വിഷം ഉള്ളിൽ ചെന്നതായാണ് സംശയിക്കുന്നത്.

Advertisement
inner ad

ചത്ത നായ്ക്കളെ പിന്നീട് ക്ഷേത്രം ജീവനക്കാർ കുഴിച്ചു മൂടി.

Advertisement
inner ad
Continue Reading

Alappuzha

മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രം: സാവിത്രി അന്തര്‍ജ്ജനം നാഗരാജാവിന്റെ പൂജ ആരംഭിച്ചു

Published

on

ഹരിപ്പാട്: മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ പുതിയ അമ്മയായ സാവിത്രി അന്തര്‍ജ്ജനം ഇന്ന് ക്ഷേത്ര ശ്രീകോവിലില്‍ നാഗരാജാവിന്റെ പൂജ ആരംഭിച്ചു.ഉമാദേവി അന്തര്‍ജ്ജനത്തിന്റെ വിയോഗത്തെ തുടര്‍ന്നാണ് നിയോഗം. കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 9നാണ് ഉമാദേവി അന്തര്‍ജ്ജനം സമാധിയായത്. തുടര്‍ന്നുള്ള സംവത്സര ദീക്ഷ പൂര്‍ത്തിയായതോടെയാണ് സാവിത്രി അന്തര്‍ജ്ജനം പൂജകള്‍ ആരംഭിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഉമാദേവി അന്തര്‍ജ്ജനത്തിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടന്നതിനൊപ്പം നിലവറയുടെ തെക്കേത്തളത്തില്‍ പുതിയ അമ്മയുടെ സ്ഥാനാരോഹണവും നടന്നിരുന്നു. അന്തരിച്ച അമ്മയുടെ പാദതീര്‍ത്ഥം അഭിഷേകം ചെയ്താണ് സാവിത്രി അന്തര്‍ജ്ജനം മുഖ്യപൂജാരിണിയായി അവരോധിക്കപ്പെട്ടത്. കോട്ടയം കാഞ്ഞിരക്കാട്ട് ഇല്ലത്ത് ശങ്കരന്‍ നമ്ബൂതിരിയുടെയും ആര്യ അന്തര്‍ജ്ജനത്തിന്റെയും രണ്ടാമത്തെ മകളാണ് സാവിത്രി അന്തര്‍ജ്ജനം (83). മുന്‍കാരണവര്‍ എം.വി.സുബ്രഹ്മണ്യന്‍ നമ്ബൂതിരിയുടെ ഭാര്യയുമാണ്.

Advertisement
inner ad
Continue Reading

Featured