കള്ളനോട്ട്; ബിജെപി പ്രവര്‍ത്തകരായ സഹോദരങ്ങള്‍ പിടിയില്‍; 1.65 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി

തൃശൂര്‍: ബിജെപി പ്രവര്‍ത്തകരായ സഹോദരങ്ങള്‍ കള്ളനോട്ടുമായി പിടിയില്‍. കൊടുങ്ങല്ലൂര്‍ സ്വദേശികളായ രാകേഷ് , സജീവ് എന്നിവരാണ് ബംഗലൂരുവില്‍ നിന്ന് പിടിയിലായത്. ഇവരില്‍നിന്ന് 1.65 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയിട്ടുണ്ട്. ഇരുവരും ബി ജെ പി പ്രവര്‍ത്തകര്‍ ആയിരുന്നു. കള്ളനോട്ട് അടിച്ചതിന് നേരത്തെ ബി ജെ പി പ്രവര്‍ത്തകനായ ജിത്തു പിടിയിലായിരുന്നു. ജിത്തുവിനെ പിടികൂടിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തത്.

കള്ളനോട്ട് കേസില്‍ നേരത്തെ മൂന്നു തവണ രാകേഷ് അറസ്റ്റിലായിട്ടുണ്ട്. ഏറ്റവും ഒടുവില്‍ 54 ലക്ഷം രൂപയുടെ കള്ളനോട്ടുമായാണ് കൊടുങ്ങല്ലൂര്‍ സ്വദേശി രാകേഷ് പിടിയിലായത്. കള്ളനോട്ടടി സംഘത്തിലെ പ്രധാനിയാണ് രാകേഷെന്നാണ് റിപ്പോര്‍ട്ട്. അന്തിക്കാട് പോലീസാണ് അവസാനമായി രാകേഷിനെ അറസ്റ്റ് ചെയ്തത്. കൈവശമുണ്ടായിരുന്ന 40 ലക്ഷത്തിന്റെ കള്ളനോട്ട് വിതരണം ചെയ്യാന്‍ പോകുന്നതിനിടെ രാകേഷിന്റെ സഹായികളെ പൊലീസ് പിടികൂടുകയായിരുന്നു. ഇവരുടെ വീട് റെയ്ഡ് ചെയ്ത് 13.46 ലക്ഷം രൂപയുടെ കള്ളനോട്ടും കണ്ടെടുത്തു. 2017ല്‍ തൃശൂര്‍ മതിലകത്തുനിന്നാണ് രാകേഷ് ആദ്യമായി കള്ളനോട്ടുമായി പിടിയിലായത്. രണ്ടാമത്തെ തവണ കോഴിക്കോട് കൊടുവള്ളിയില്‍വെച്ചും അറസ്റ്റിലായിരുന്നു. നേരത്തെ ബിജെപിയുടെ ശ്രീനാരായണപുരം ബൂത്ത് കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് കമ്മിറ്റി അംഗവുമായിരുന്നു രാകേഷ്. പിറവത്തെ കള്ളനോട്ട് വേട്ട: പിന്നില്‍ അന്തര്‍സംസ്ഥാന ലോബി; നോട്ടടിയും വിതരണവും നിയന്ത്രിക്കുന്നത് തമിഴ്നാട് സംഘം

കേരളത്തെ ഞെട്ടിച്ച പിറവം ഇലഞ്ഞി കള്ളനോട്ട് കേസില്‍ ആസൂത്രണം മുഴുവന്‍ നടത്തുന്നത് തമിഴ്നാട് കോയമ്ബത്തൂര്‍ കേന്ദ്രീകരിച്ച സംഘമെന്ന് സൂചന. നേരത്തെയും കേരളത്തിലേക്ക് കള്ളനോട്ടുകള്‍ എത്തിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘത്തെ പോലീസ് പിടികൂടിയിട്ടുണ്ട്. അ സമയത്തെല്ലാം ഇവരുടെ ബന്ധങ്ങള്‍ അന്വേഷിച്ച പൊലീസ് ചെന്നു നിന്നത് കോയമ്ബത്തൂരിലെ കുപ്രസിദ്ധ കള്ളനോട്ടടി സംഘങ്ങള്‍ക്ക് മുന്നിലാണ്. ഇലഞ്ഞി നോട്ട് അടിയും ഇതേ രീതിയില്‍ തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്. നേരത്തെ ഉദയംപേരൂരില്‍ പിടികൂടിയ സംഘത്തില്‍ നിന്ന് ലഭിച്ച സൂചനകളില്‍ നിന്നും കോയമ്ബത്തൂരില്‍ നടത്തിയ പരിശോധനയില്‍ ഒരു കോടിയിലധികം രൂപയുടെ കള്ളനോട്ട് കണ്ടെടുത്തിരുന്നു. ഈ സംഘവുമായി ഇവര്‍ക്കുള്ള ബന്ധം പരിശോധിച്ച്‌ വരികയാണ്. ഇലഞ്ഞിയില്‍ അച്ചടിച്ച കള്ളനോട്ടുകള്‍ സംസ്ഥാനത്തിന് പുറത്ത് വിതരണം ചെയ്യാനായിരുന്നു പദ്ധതി എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. 

Related posts

Leave a Comment