ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ കോടികളുടെ അഴിമതി : ഐ.എന്‍.ടി.യു.സി

തിരുവനന്തപുരം:  സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ കോടികളുടെ അഴിമതിയെന്ന് കേരള സ്‌റ്റേറ്റ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയം എംപ്ലോയീസ് യൂണിയന്‍(ഐ.എന്‍.ടി.യു.സി) ആരോപിച്ചു. കോട്ടയം കുറിവിലങ്ങാട്ടില്‍ 30 ഏക്കര്‍ സ്ഥലത്ത് തുടങ്ങിയ സയന്‍സ് സിറ്റി 33 കോടി രൂപ ചിലവിട്ടിട്ടും ഒന്നും എത്തിയില്ല. 14 കോടി രൂപ മുടക്കിയെത്തിയ സാമഗ്രികള്‍ അവിടെ കെട്ടിക്കിടക്കുകയാണ്. 2013 മുതല്‍ 2021 വരെ 55 കോടിയൂപയുടെ സ്ഥിര നിക്ഷേപത്തില്‍ 2.6 കോടി രൂപയുടെ കുറവ് ഉണ്ടായിട്ടുണ്ടെന്ന് യൂണിയന്‍ പ്രസിഡന്റും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ ജി സുബോധന്‍ പറഞ്ഞു. 2016-17-ല്‍ ടിക്കറ്റ് വില്‍പ്പനയില്‍ 1.48 കോടിരൂപ ലഭിച്ചെന്ന് രേഖയില്‍ കാണിക്കുന്നുവെങ്കിലും 1.84 കോടിരൂപ ലഭിച്ചിട്ടുണ്ടെന്ന് ഓഡിറ്റിംഗില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുവഴി 36 ലക്ഷം രൂപ അപകരിക്കപ്പെട്ടിട്ടുണ്ട്. സമാനമായ രീതിയില്‍ ചാലക്കുടി സയന്‍സ് സെന്ററില്‍ 30 ലക്ഷം രൂപ മുടക്കി പണിത വാട്ടര്‍ ടാങ്ക് മണ്ണിട്ട് മൂടിയശേഷം 25 ലക്ഷം രൂപ മുടക്കി മറ്റൊന്ന് പണിതു. ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ നടക്കുന്ന അവിമതികളെക്കുറിച്ച് സി.ബി.ഐ അന്വേക്ഷണം വേണമെന്നും ജി സുബോധന്‍ ആവശ്യപ്പെട്ടു. 

Related posts

Leave a Comment