നി​യ​മ​ന​ങ്ങ​ളി​ൽ അ​ഴി​മ​തി​യും ബ​ന്ധു​ത്വ​വും ബി​സി​ന​സ് താ​ൽപ​ര്യ​ങ്ങ​ളും, സിപിഎമ്മിൽ സം​​ഘർഷം ; സമ്മേളനം നിർത്തിവച്ചു

ക​രു​നാ​ഗ​പ്പ​ള്ളി: മ​ത്സ​ര​ത്തി​ൽ നി​ന്ന് പി​ന്മാ​റി​ല്ലെ​ന്ന് ആ​റ് പ്ര​തി​നി​ധി​ക​ൾ പ്ര​ഖ്യാ​പി​ച്ച​തോ​ടെ സി.​പി.​എം ക​രു​നാ​ഗ​പ്പ​ള്ളി ടൗ​ൺ ലോ​ക്ക​ൽ സ​മ്മേ​ള​നം ജി​ല്ല നേ​തൃ​ത്വം ഇ​ട​പെ​ട്ട്​ നി​ർ​ത്തി​വെ​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സൂ​സ​ൻകോ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത സ​മ്മേ​ള​ന​ത്തിന്റെ സം​ഘ​ട​നാ ച​ർച്ച​യി​ൽ നേ​തൃ​ത്വ​ത്തി​നെ​തി​രെ അ​തി​രൂ​ക്ഷ​മാ​യ വി​മ​ർശ​ന​മു​യ​ർ​ന്നു.
ക​രു​നാ​ഗ​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ തോ​ൽവി​യു​ടെ പേ​രി​ൽ ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി.​ആ​ർ. വ​സ​ന്ത​നെ സം​സ്ഥാ​ന നേ​തൃ​ത്വം ത​രം​താ​ഴ്ത്തി​യെ​ങ്കി​ലും നാ​ലാ​യി​ര​ത്തോ​ളം വോ​ട്ടി​ന് പി​റ​കി​ലാ​യ ടൗ​ൺ ലോ​ക്ക​ലി​ൽ കാ​ലു​വാ​രി​യ​വ​ർക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ചോ​ദ്യ​മു​യ​ർന്നു. ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യ പി.​കെ. ബാ​ല​ച​ന്ദ്ര​നും മു​ൻ ടൗ​ൺ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യും ഏ​രി​യ അം​ഗ​വു​മാ​യ ബി. ​സ​ജീ​വ​നും ന​ട​ത്തി​യ കൂ​ട്ട ബ​ന്ധു​നി​യ​മ​ന​ങ്ങ​ൾ ചി​ല​ർ ചോ​ദ്യം ചെ​യ്തു.

പാ​ർട്ടി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലെ നി​യ​മ​ന​ങ്ങ​ളി​ൽ അ​ഴി​മ​തി​യും ബ​ന്ധു​ത്വ​വും ബി​സി​ന​സ് താ​ൽപ​ര്യ​ങ്ങ​ളും ആ​ണെ​ന്ന് ചി​ല​ർ തു​റ​ന്ന​ടി​ച്ചു. ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​രി​യ സെൻറ​റി​ൽ പ്ര​വ​ർത്തി​ക്കു​ന്ന ബി. ​സ​ജീ​വ​ൻ, അ​ടു​ത്തി​ടെ ന​ട​ന്ന പു​നഃ​സം​ഘ​ട​ന​യി​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലെ​ത്തി​യ എ​സ്. ശ്രീ​ജി​ത്ത് എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി​യും എ​ൻ.​സി. ശ്രീ​കു​മാ​ർ, പാ​ർ​ഥ​സാ​ര​ഥി എ​ന്നി​വ​രെ ഉ​ൾപ്പെ​ടു​ത്തി​യും നേ​തൃ​ത്വം പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു.

മു​ൻ കൗ​ൺസി​ല​ർമാ​രാ​യ ശി​വ​പ്ര​സാ​ദ്, എ. ​അ​ജ​യ​കു​മാ​ർ, ന​സീം അ​ഹ​മ്മ​ദ് കൂ​ടാ​തെ തോ​ണ്ട​ലി​ൽ വേ​ണു, സോ​മ​ൻ, സ​ലീം എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് മ​ത്സ​ര​ത്തി​നാ​യി പ്ര​തി​നി​ധി​ക​ൾ നി​ർ​ദേ​ശി​ച്ച​ത്‌.

Related posts

Leave a Comment