Kerala
ക്യാമറയെ വെല്ലുന്ന അഴിമതി കെ ഫോണിൽ, രണ്ടിടത്തും മുഖ്യമന്ത്രിയുടെ കറക്ക് കമ്പനി: സതീശൻ
ബദിയടുക്ക (കാസർകോട്): അഴിമതി ക്യാമറ ഇടപാടിനെയും വെല്ലുന്ന അഴിമതിയാണ് കെ ഫോണിന് പിന്നിൽ നടത്തിയതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അഴിമതി ക്യാമറ പദ്ധതി നടപ്പാക്കാൻ കെൽട്രോണിനെയാണ് ഏൽപ്പിച്ചതെങ്കിൽ കെ ഫോണിൽ ഭാരത് ഇലക്ട്രോണിക്‌സിനെയാണ് (ബെൽ) ചുമതലപ്പെടുത്തിയത്. 18 മാസത്തിനുള്ളിൽ 20 ലക്ഷം വീടുകളിൽ സൗജന്യ ഇന്റർനെറ്റ് കണക്ഷനും 30,000 സർക്കാർ ഓഫീസുകളിൽ ഇന്റർനെറ്റ് ശൃംഖലയും സജ്ജമാക്കുകയെന്നതായിരുന്നു 2017ൽ ആരംഭിച്ച കെ-ഫോൺ പദ്ധതിയിലൂടെ വാഗ്ദാനം ചെയ്തത്. എന്നാൽ ആറ് വർഷം കഴിഞ്ഞിട്ടും പദ്ധതി നടപ്പാക്കാനായില്ല. വാർത്താ സമ്മേളനത്തിലാണ് സതീശൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്
1028.8 കോടി രൂപയായിരുന്നു പദ്ധതിയുടെ ആദ്യ എസ്റ്റിമേറ്റ്. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് അടങ്ങുന്ന കൺസോർഷ്യത്തിനാണ് കരാർ നൽകിയത്. 1028.8 കോടിയുടെ പദ്ധതി ഈ കൺസോർഷ്യത്തിന് നൽകിയപ്പോൾ 1531 കോടി രൂപയായി ഉയർന്നു. അതായത് യഥാർത്ഥ എസ്റ്റിമേറ്റ് തുകയേക്കാൾ 520 കോടിയോളം രൂപയാണ് ടെൻഡർ എക്‌സസായി നൽകിയത്. സർക്കാർ കരാറുകളിൽ പത്ത് ശതമാനത്തിൽ അധികം ടെൻഡർ എക്‌സസ് നൽകാൻ പാടില്ലെന്ന് അന്ന് ധനകാര്യ സെക്രട്ടറിയായിരുന്ന കെ.എം എബ്രഹാം ഇറക്കിയ ഉത്തരവിന് വിരുദ്ധമായാണ് 50 ശതമാനം ടെൻഡർ എക്‌സസ് നൽകിയത്. 103 കോടി കൊടുക്കേണ്ട സ്ഥാനത്താണ് 50 ശതമാനം ടെൻഡർ എക്‌സസ് നൽകിയത്.
ബെൽ, അഴിമതി ക്യാമറ ഇടപാടിൽ ഉൾപ്പെട്ട എസ്.ആർ.ഐ.ടി, റെയിൽടെൽ എന്നിവർ ഉൾപ്പെടുന്നതാണ് കൺസോർഷ്യം. എസ്.ആർ.ഐ.ടി അവർക്ക് കിട്ടിയ കരാർ പാലങ്ങളും റോഡുകളും മാത്രം നിർമ്മിക്കുന്ന അശോക ബിൽഡ്‌കോൺ എന്ന കമ്പനിക്ക് ഉപകരാറായി നൽകി. അശോക ബിൽഡ്‌കോൺ ഈ കരാർ മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന പ്രസാഡിയോ കമ്പനിക്ക് നൽകി. എ.ഐ ക്യാമറാ വിവാദത്തിലേത് പോലെ ഇവിടെയും എല്ലാ വഴികളും അവസാനിക്കുന്നത് ഒരു പെട്ടിയിലേക്കാണ്. എ.ഐ ക്യാമറ ഇടപാടിലേത് പോലെ കെ ഫോണിലും കാർട്ടലുണ്ടാക്കിയാണ് കരാർ നേടിയത്.
1028.8 കോടിയുടെ പദ്ധതി 1531 കോടിയാക്കി ഉയർത്തിയതും പോരാഞ്ഞ് അടുത്തിടെ ഒരു മാനേജ്‌മെന്റ് സർവീസ് പ്രൊവൈഡറെ (എം.എസ്.പി.) നിയമിക്കാൻ തീരുമാനിച്ചു. അതിന് വേണ്ടി വിളിച്ച ടെൻഡറും കാർട്ടലുണ്ടാക്കി എസ്.ആർ.ഐ.ടി നേടിയെടുത്തു. സർക്കാർ പണം മുടക്കുന്ന പദ്ധതിയിലെ ലാഭത്തിന്റെ പത്ത് ശതമാനവും എം.എസ്.പിക്ക് നൽകുമെന്ന വിചിത്ര വ്യവസ്ഥയാണ് കരാറിൽ എഴുതി വച്ചിരിക്കുന്നത്. പദ്ധതി ലക്ഷ്യത്തേക്കാൾ കൂടുതൽ ബിസിനസുകൾ നേടാനായാൽ അതിന്റെ രണ്ട് ശതമാനം വരെ അധിക ഇൻസെന്റീവും നൽകണം. കൂടാതെ നിലവിൽ ഉപയോഗിക്കാതെ കിടക്കുന്ന ഡാർക്ക് ഫൈബർ മറ്റു സ്വകാര്യ സ്ഥാപനങ്ങൾക്ക് ലീസ് നൽകുന്നതിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ പകുതി വിഹിതവും എസ്.ആർ.ഐടിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ചുരുക്കത്തിൽ സർക്കാർ 1500 കോടി മുടക്കുന്ന പദ്ധതിയുടെ ലാഭമെല്ലാം ഈ കമ്പനികൾ കൊണ്ടു പോകും. അഴിമതി ക്യാമറ ഇടപാടിൽ നടന്നതിന്റെ അതേ മാതൃകയാണ് കെ ഫോണിലും നടപ്പാക്കിയിരിക്കുന്നത്. ഒരേ കമ്പനികൾക്കാണ് ഈ രണ്ട് പദ്ധതികളിലും ലാഭ വിഹിതം ലഭിക്കുന്നതും.
കെ ഫോൺ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രതിപക്ഷം പുറത്ത് വിടും. കേന്ദ്ര വിജിലൻസ് കമ്മിഷന്റെ നിർദ്ദേശങ്ങളെല്ലാം ലംഘിച്ചുള്ള ഇടപാടുകളും ഉപകരാറുകളുമാണ് കെ ഫോണിൽ നടന്നത്. സ്വന്തക്കാർക്ക് വേണ്ടിയാണ് നിയമവിരുദ്ധമായ ഈ നടപടികളെല്ലാം ചെയ്തത്.
എ.ഐ ക്യാമറ ഇടപാടിനും കെ ഫോൺ പദ്ധതിക്കും പിന്നിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറുണ്ട്. വളരെ വേഗത്തിൽ തീർക്കേണ്ട പദ്ധതിയായത് കൊണ്ട് 50 ശതമാനം ടെൻഡർ എക്‌സസ് നൽകണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചത് ശിവശങ്കറാണ്. സൗജന്യ ഇന്റർനെറ്റ് സാധാരണക്കാരന്റെ അവകാശമാണെന്ന് പറഞ്ഞാണ് കെ ഫോൺ നടപ്പാക്കാൻ ശ്രമിച്ചത്. എന്നിട്ടും ആറ് വർഷമായിട്ടും പദ്ധതി പൂർത്തിയായില്ല. ഇത്രയും പണം മുടക്കിയിട്ടും ഇപ്പോൾ 14000 പേർക്ക് മാത്രമെ ഇന്റർനെറ്റ് ലഭ്യമാക്കൂ എന്നാണ് പറയുന്നത്. അപ്പോൾ സർക്കാർ പണം മുടക്കിയത് ജനങ്ങൾക്ക് വേണ്ടിയല്ല, ഈ കറക്ക് കമ്പനികൾക്ക് വേണ്ടിയാണെന്ന് വ്യക്തമായിരിക്കുകയാണ്.
അഴിമതി ക്യാമറ പോലെ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടന്ന ഏറ്റവും വലിയ അഴിമതികളിലൊന്നാണ് കെ ഫോൺ. എന്നിട്ടും മുഖ്യമന്ത്രി ഇന്നലെയും മൗനം തുടർന്നു. മുഖ്യമന്ത്രി പദവിയിൽ ഇരുന്ന് അധികാര ദുർവിനിയോഗം നടത്തിയെന്ന ആരോപണം തനിക്കും കുടുംബത്തിനും എതിരെ ഉയർന്നിട്ടും മിണ്ടാതിരിക്കുന്ന രാജ്യത്തെ ആദ്യ ഭരണാധികാരിയാണ് പിണറായി വിജയൻ. പാർട്ടി പൊതുയോഗങ്ങളിലെ പ്രസംഗത്തിൽ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് ആ പുകമറ മാറ്റിത്തരാനുള്ള ഉത്തരവാദിത്തമുണ്ട്. ആരോപണങ്ങൾ ഉയരുമ്പോൾ ഭീരുവിനെ പോലെ ഒളിച്ചോടുന്ന ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.
അഴിമതിക്കേസുകളിൽ ലോകായുക്തയെയോ വിജിലൻസിനെയോ സമീപിച്ചിട്ട് കാര്യമില്ലെന്ന അവസ്ഥയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാൽ അത് കേന്ദ്ര സർക്കാരുമായി ചേർന്ന് ഒത്തുതീർപ്പിലെത്തിക്കും. പ്രതിപക്ഷം ഹാജരാക്കിയ രേഖകളുടെ വിശ്വാസ്യത ആരും ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. പ്രതിപക്ഷം പുറത്ത് വിട്ട രേഖകൾ തന്നെയാണ് സർക്കാർ ഇപ്പോൾ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതും. രേഖകൾ ഇല്ലാതെ ഒരു ആരോപണവും പ്രതിപക്ഷം ഇതുവരെ ഉന്നയിച്ചിട്ടില്ല. അതിന് മറുപടി നൽകാൻ മുഖ്യമന്ത്രി തയാറായില്ലെങ്കിൽ പ്രതിപക്ഷം മറ്റ് മാർഗങ്ങൾ തേടും.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കേന്ദ്രമായിരുന്നു. സർക്കാരിന്റെ രണ്ടാം വാർഷികദിനത്തിൽ യു.ഡി.എഫ് നടത്തുന്ന സെക്രട്ടേറിയറ്റ് വളയൽ സമരത്തിൽ എ.ഐ ക്യാമറയിലും കെ ഫോണിലും നടന്ന അഴിമതി പ്രധാന വിഷയമായി ഉയർത്തിക്കാട്ടും. സർക്കാരിനെതിരായ ഏറ്റവും വലിയ പ്രതിഷേധ പരിപാടിയായി സെക്രട്ടേറിയറ്റ് വളയൽ മാറും. പാർട്ടി പൊതുയോഗങ്ങളിലെ പ്രസംഗത്തിൽ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് ആ പുകമറ മാറ്റിത്തരാനുള്ള ഉത്തരവാദിത്തമുണ്ട്. ആരോപണങ്ങൾ ഉയരുമ്പോൾ ഭീരുവിനെ പോലെ ഒളിച്ചോടുന്ന ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.
Kerala
ആവേശക്കൊടുമുടിയേറി യുഡിഎസ്എഫ് ബുള്ളറ്റ് റൈഡ്
പാലക്കാട്: അവകാശ പോരാട്ടങ്ങളുടെ ഇന്നലെകൾ നൽകിയ ഊർജ്ജത്തോടെ വിദ്യാർഥി സംഘടന രാഷ്ട്രീയത്തിൽ തുടങ്ങി യുവജന രാഷ്ട്രീയത്തിലൂടെ തിളങ്ങിനിൽക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണാർത്ഥം യുഡിഎസ്എഫിന്റെ നേതൃത്വത്തിൽ ബുള്ളറ്റ് റൈഡ് സംഘടിപ്പിച്ചു. കോട്ടമൈതാനിയിൽ നിന്നുമാണ് ബുള്ളറ്റ് റൈഡ് ആരംഭിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷ് റൈഡ് ഫ്ലാഗ് ഓഫ് ചെയ്തു. യുഡിഎസ്എഫ് നേതാക്കളായ നിഖിൽ കണ്ണാടി, ഹംസ, ആൻ സെബാസ്റ്റ്യൻ, ഗൗജ വിജയകുമാരൻ, അജാസ് കുഴൽമന്ദം, അൻസിൽ, ആഷിഫ്, സ്മിജ രാജൻ, ഗോപൻ പൂക്കാടൻ, ആകാശ് കുഴൽമന്ദം, അമൽ കണ്ണാടി തുടങ്ങിയവർ നേതൃത്വം നൽകി.
Kerala
രാഹുലിന് വേണ്ടി വോട്ട് തേടി ഇന്ത്യൻ നാഷണൽവ്യാപാരി വ്യവസായി കോൺഗ്രസ്
പാലക്കാട്: യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി വോട്ട് അഭ്യർത്ഥനയുമായി ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ്. സംസ്ഥാനത്തെ വ്യാപാര മേഖലയെ തകർക്കുവാൻ കൂട്ടുനിൽക്കുന്ന സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്കെതിരെ കൃത്യമായ ക്യാമ്പയിൻ ഉയർത്തിയുള്ള ലഘുലേഖ വിതരണം ഉൾപ്പെടെ നടത്തി. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ വ്യാപാരികളിൽ നിന്നും യൂസർഫിയായി മാസം 300 രൂപ വീതമാണ് വാങ്ങിക്കുന്നത് കേരളത്തിൽ ഒരു നഗരസഭയിലും വാങ്ങിക്കാത്ത ഉയർന്ന ഫീസ് ആണ് പാലക്കാട് നഗരസഭ വാങ്ങിക്കുന്നത്. ഇതിനെതിരെ നഗരത്തിലെ വ്യാപാരികൾ മറുപടി പറയുമെന്നും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് എഐസിസി ജനറൽ സെക്രട്ടറി ദീപാസ് മുൻഷി അഭിപ്രായപ്പെട്ടു. ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസിന്റെ നേതൃത്വത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച ക്യാമ്പയിൻ എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഉദ്ഘാടനം ചെയ്തു. എംപിമാരായ വി കെ ശ്രീകണ്ഠൻ, അടൂർ പ്രകാശ് സംസ്ഥാന പ്രസിഡന്റ് അശോക് പാളയം അബ്ദുൽ മുത്തലിബ്, സി. ചന്ദ്രൻ, വി ബാബുരാജ്, വേണുഗോപാൽ, സുധാകരൻ പ്ലാക്കാട് വിജി ദീപേഷ്, കെ ആർ ശരരാജ്, ജലാൽ തങ്ങൾ, ഫെർണാണ്ടസ് തുടങ്ങിയവർ പ്രസംഗിച്ചു
Kerala
പട്ടികജാതി വിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകാതെ എൽഡിഎഫ് സർക്കാർ വഞ്ചിച്ചു;
എ.കെ ശശി
തിരുവനന്തപുരം: കേരളത്തെ സിപിഎമ്മിന്റെ അടിസ്ഥാന ശക്തിയായ പട്ടികജാതി വിഭാഗങ്ങളിൽ നിന്നും ഒരു ജനപ്രതിനിധിയെ പോലും മന്ത്രിസഭയിൽ ഉൾപ്പെടുത്താതെ കേരളത്തിലെ 35 ലക്ഷം ജനങ്ങളെ എൽഡിഎഫ് സർക്കാർ വംശീയമായി അപമാനിച്ചിരിക്കുകയാണെന്ന് ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ ശശി ആരോപിച്ചു. മന്ത്രിസഭയിൽ പട്ടികജാതി മന്ത്രി ഉണ്ടാകേണ്ടത് ആ വിഭാഗങ്ങളുടെ ഭരണഘടന അവകാശമാണ്. അതിനെ വർഗീയതയായി വഴിതിരിച്ചു വിടുന്ന ഗോവിന്ദൻ മാസ്റ്റർ വീണ്ടും ഈ ജനവിഭാഗത്തെ പരിഹസിക്കുകയാണ്. ഇതിന് ചേലക്കരയിലെ ഉപതിരഞ്ഞെടുപ്പിൽ അവിടുത്തെ ജനങ്ങൾ മറുപടി നൽകുമെന്നും എ.കെ.ശശി മുന്നറിയിപ്പു നൽകി.
-
Featured3 months ago
പാലിയേക്കര ടോള്: കരാര് കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured3 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്ഷം: കോളേജ് നടത്തുന്ന പരീക്ഷകള് അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില് ഇടം പിടിച്ച് ദേവമാതാ കോളേജ്
-
News3 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login