Connect with us
,KIJU

Kerala

അഴിമതി, ലൈം​ഗിക പീഡനം: മുൻ എസ്എച്ച്ഒയെ പിരിച്ചുവിട്ടു

Avatar

Published

on

പത്തനംതിട്ട: റിസോർട്ട് ഓപ്പറേറ്റർമാർക്കെതിരെ വ്യാജമായി കേസ് ചമച്ച കേസിലും ലൈം​ഗിക പീഡന കേസിലും നടപടി നേരിട്ട അയിരൂർ പോലീസ് സ്റ്റേഷനിലെ മുൻ സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ ജെയസനിലിനെ സർവീസിൽ നിന്ന് നീക്കംചെയ്ത് ഡിജിപി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഉത്തരവായി.

റിസോർട്ട് ഓപ്പറേറ്റർമാർക്കെതിരെ വ്യാജമായി കേസ് ചമച്ച് അധികാര ദുർവിനിയോഗം നടത്തിയതിനും ഗുരുതരമായ അച്ചടക്കലംഘനത്തിനു മാണ് നടപടി. ജെയസനിൽ നിലവിൽ സസ്പെൻഷനിലാണ്.

Advertisement
inner ad

കസ്റ്റഡിയിലുള്ളയാളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ നിലവിൽ സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുകയാണ് ജെയസനിൽ.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

മൂന്നാം ദിവസവും ഇരുട്ടിൽ തപ്പി പൊലീസ്

Published

on

പ്രത്യേക ലേഖകൻ

കൊല്ലം: ഓയൂരിൽ ആറുവയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണം മൂന്നാം ദിവസം പിന്നിടുമ്പോഴും ഇരുട്ടിൽ തപ്പി പൊലീസ്. ഡി കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. അതേ സമയം സംഭവം നടന്ന് 50 മണിക്കൂർ പിന്നിട്ടിട്ടും പ്രതികളെ കുറിച്ച് ഒരു സൂചന പോലും പൊലീസിനു ലഭിച്ചില്ല. ആരോഗ്യപരമായി ക്ഷീണിതയായ കുട്ടിയെ നിരന്തരം ചോദ്യം ചെയ്തപ്പോൾ കുട്ടി പേടിയാകുന്നു എന്നു പറഞ്ഞിരുന്നു. പിന്നീട് കുട്ടിയോടു വിവരങ്ങൾ ആരായുന്നതിൽ പൊലീസ് മയം വരുത്തി.
മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചു എന്നാണ് വിവരം. എന്നാൽ ഇവരെ ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നോ എന്നും പൊലീസിന് സംശയം.
അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ഒരു പുരുഷന്റെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടിരുന്നു. ഈ ചിത്രവുമായി രൂപസാദൃശ്യമുള്ള ജിം ഷാജഹാൻ എന്നയാളെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എന്നാൽ തനിക്ക് ഈ സംഭവവുമായി ഒരു ബന്ധമില്ലെന്ന് ഷാജഹാൻ അറിയിച്ചു. ഇയാളെ വിട്ടയയ്ക്കുകയും ചെയ്തു. പിന്നാലെ ഷാജഹാന്റെ വീട് ഒരുസംഘം ആളുകൾ തല്ലിത്തകർത്തു.
അബിഗേലുമായി സംഘം പോയത് വർക്കല ഭാഗത്തേക്കാണെന്ന് കരുതുന്നുണ്ട്. ഒരു വലിയ വീട്ടിലാണു തന്നെ താമസിപ്പിച്ചതെന്നാണു കുട്ടി പൊലീസിനോടും മാതാപിതാക്കളോടും പറഞ്ഞത്. ഇതു പാരിപ്പള്ളിക്ക് സമീപമുള്ള വീടായിരിക്കാം എന്നാണു നിഗമനം. ഈ വീട്ടിൽ നിന്നാണ് തട്ടിക്കൊണ്ടു പോയ സ്ത്രീ കുട്ടിയെ കൊല്ലത്തേക്കു കൊണ്ടുപോയത്. ആദ്യം കാറിലും പിന്നീട് ഓട്ടോറിക്ഷയിലും. ആശ്രാമം ലിങ്ക് റോഡ് വരെ കാറിലായിരിക്കണം യാത്ര എന്നാണു കരുതുന്നത്. അവിടെ കാത്തുനിന്ന യുവതിയെയും കുട്ടിയെയും സജീവൻ എന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് ആശ്രാമം മൈതാനം വരെ കൊണ്ടു വിട്ടത്. ഇയാളുടെയും കുട്ടിയെ ആദ്യം കണ്ട വിദ്യാർഥികളുടെയും ആശ്രാമം നിവാസികളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, പ്രതികളെക്കുറിച്ച് സൂചന പോലും ലഭിച്ചില്ല. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തും അന്വേഷണ ഉദ്യോഗസ്ഥരെ വട്ടം കറക്കുന്നു.

Advertisement
inner ad
Continue Reading

Ernakulam

കുസാറ്റിലേത് ഗുരുതര പിഴവ്; ജുഡീഷ്യൽ അന്വേഷണം അനിവാര്യം: ഹൈബി ഈഡൻ എംപി

Published

on

കൊച്ചി: കുസാറ്റ് സർവ്വകലാശാലയിലെ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ ഗാനമേളക്കിടയിൽ ഉണ്ടായ അപകടം സർവ്വകലാശാല അധികൃതരുടെ ഗുരുതര പിഴവ് മൂലമെന്ന് ഹൈബി ഈഡൻ എംപി. സംഭവത്തിൽ പഴുതടച്ച അന്വേഷണം ആവശ്യമാണ്. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നതായും എംപി പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് സർവകലാശാലയ്ക്ക് ധാർമിക ഉത്തരവാദിത്വമുണ്ട്. അതിൽ നിന്ന് ഒരിക്കലും ഒഴിഞ്ഞു മാറുവാൻ കഴിയില്ല. കുസാറ്റിലെ അനധികൃത നിയമനങ്ങൾ നടത്തുന്നതിൽ മാത്രമാണ് സർക്കാരിന് ശ്രദ്ധയുള്ളത്. പി കെ ബേബിയുടെത് ഉൾപ്പെടെയുള്ള നിയമനങ്ങൾ സർവകലാശാലയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടാക്കിയത്. ഇതിന്റെ ഉത്തരവാദിത്വത്തിൽ നിൽക്കുന്നവരെ മാറ്റിനിർത്തി വേണം അന്വേഷണം നടത്തുവാനെന്നും ഹൈബി പറഞ്ഞു. അതോടൊപ്പം, അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായം നൽകണമെന്നും ഹൈബി കൂട്ടിച്ചേർത്തു. കുസാറ്റിലെ അപകടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും സർവകലാശാലയ്ക്ക് ഒഴിഞ്ഞുമാറാൻ ആകില്ലെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. അപകടം നടന്ന ഓഡിറ്റോറിയവും വിദ്യാർത്ഥികളുടെ ഇത്തരം പ്രവർത്തനങ്ങളിൽ ഉത്തരവാദിത്വമുള്ള പി കെ ബേബിയുടെ ഓഫീസും അടുത്തടുത്താണ്. പരിപാടിയുടെ നടത്തിപ്പ് സംബന്ധിച്ച് യാതൊരു മാർഗ്ഗനിർദ്ദേശവും സർവകലാശാല വിദ്യാർത്ഥികൾക്ക് നൽകിയിരുന്നില്ല. അപകടത്തിന്റെ വഴി ഒന്നോ രണ്ടോ ആളുകൾ ചാരി ഇതിന്റെ ഉത്തരവാദിത്വം ഉള്ളവരെ സംരക്ഷിക്കുന്ന നിലപാടാണ് സർവകലാശാല സ്വീകരിക്കുന്നത്. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഷിയാസ് ആവർത്തിച്ചു.

Continue Reading

Ernakulam

‘കെടാത്ത സൂര്യനാളമായ്’; ഉത്സാഹ് പ്രചരണ ഗാനം പുറത്തിറക്കി

Published

on

കൊച്ചി: ‘കെടാത്ത സൂര്യനാളമായ് ‘
രാഹുൽ ഗാന്ധിയുടെ പോരാട്ട തീവ്രമായ യാത്രയുടെ വരികളും ദൃശ്യങ്ങളും പുതിയ അനുഭവമായി.
മഹിള കോൺഗ്രസ് കൺവൻഷൻ ഉത്സാഹ് പ്രചരണ ഗാനം സ്നേഹത്തിന്റെയും
ചേർത്ത് നിർത്തലിന്റേയും മധുര ഗീതമായി.
ഹരി നാരായണൻ രചിച്ച് രഞ്ജിൻ രാജ് സംഗീതം പകർന്ന ഗാനം മധു ബാലകൃഷ്ണനും ദിവ്യ മേനോനും ചേർന്നാണ് ആലപിച്ചത്. ബോൾഗാട്ടി പാലസിൽ നടന്ന ചടങ്ങിൽ ഉമ തോമസ് എം.എൽ.എ ഗാനം പ്രകാശനം ചെയ്തു.

ജെബി മേത്തർ എം.പി. അൻവർ സാദത്ത്
എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്,
ജെയ്സൺ ജോസഫ്, ഐ.കെ രാജു
മഹിള കോൺഗ്രസ് നേതാക്കളായ വി.കെ. മിനിമോൾ, സൈബ താജുദ്ദീൻ, പ്രേമ അനിൽ കുമാർ,രമ തങ്കപ്പൻ, സുനീല സിബി, ജയ സോമൻ എന്നിവർ പങ്കെടുത്തു.
സിനിമ നിർമ്മാതാവ് ആന്റോ ജോസഫിന്റെ നേതൃത്വത്തിലാണ് ഗാനം ഒരുക്കിയത്.

Advertisement
inner ad
Continue Reading

Featured