Connect with us
48 birthday
top banner (1)

Alappuzha

കേരള യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ അഴിമതിയും വ്യാപക അക്രമവും: കെഎസ്‌യു

Avatar

Published

on

ആലപ്പുഴ: കേരള യൂണിവേഴ്സിറ്റി യൂണിയൻ നടത്തുന്ന യുവജനോത്സവത്തിൽ അഴിമതിയും അക്രമ പരമ്പരയും തുടരുന്നു. എസ്എഫ്ഐ നേതൃത്വം നൽകുന്ന സംഘാടകസമിതിയിലെ ഭാരവാഹികൾ തന്നെ ആക്രമങ്ങൾക്ക് നേതൃത്വം നൽകുകയാണ്. കഴിഞ്ഞദിവസം ലോ കോളേജ് കെഎസ്‌യു യൂണിറ്റ് സെക്രട്ടറി ആശിഷിനെ മർദ്ദിക്കുകയും മുഖത്തും തലയിലും ഗുരുതരമായി പരിക്ക് ഏൽപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെ തിരുവനന്തപുരത്തെയും കൊല്ലത്തെയും എസ്എഫ്ഐ പ്രവർത്തകർ ചേരിതിരിഞ്ഞ് അക്രമം നടത്തുകയും ചെയ്തു. വർഷങ്ങൾക്കുശേഷം ആലപ്പുഴയിൽ വച്ച് നടക്കുന്ന യുവജനോത്സവത്തിന്റെ മാറ്റ് കുറക്കുന്ന ഈ നടപടികളുടെ പൂർണ ഉത്തരവാദിത്വം സ്വാഗതസംഘം ചെയർമാനും അമ്പലപ്പുഴ എംഎൽഎ കൂടിയായ എച്ച് സലാം എംഎൽഎയ്ക്ക് ആണെന്ന് കെഎസ്‌യു ആരോപിച്ചു. ഇഷ്ടക്കാരെയും പേഴ്സണൽ സ്റ്റാഫുകളെയും സിപിഎം അനുഭാവികളെയും കുത്തിനിറച്ച് സംഘാടകസമിതി രാഷ്ട്രീയവൽക്കരിച്ച നടപടി പ്രതിഷേധമാണ്. കെഎസ്‌യു നേതൃത്വത്തിലുള്ള കോളേജ് യൂണിയൻ ഭാരവാഹികളെ ഒഴിവാക്കി സ്വാഗതസംഘം രൂപീകരിച്ചത് വലിയ അഴിമതി നടത്തുവാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണെന്ന് കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീൽ ആരോപിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു

Published

on

ചേർത്തല: ഭാര്യയെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. സാരമായി പൊള്ളലേറ്റ കടക്കരപ്പള്ളി വലിയവീട്ടിൽ ആരതിയെ (32) ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേർത്തല താലൂക്ക് ആശുപത്രിക്കു സമീപമാണ് കൃത്യം നടന്നത്. സംഭവത്തിൽ ഭർത്താവ് ശ്യാംജിത്തിനും പൊള്ളലേറ്റു . കുടുംബവഴക്കാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് നിഗമനം.
ചേർത്തലയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കെത്തിയപ്പോഴാണ് ആരതിയെ സ്കൂട്ടറിലെത്തിയ ഭർത്താവ് ശ്യാംജിത്ത് ആക്രമിച്ചത്. ആരതിയെ വഴിയിൽ തടഞ്ഞുനിർത്തുകയും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

Advertisement
inner ad
Continue Reading

Alappuzha

ആലപ്പുഴയില്‍ പോലീസിനെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസ്; പ്രതികളെ വെറുതെവിട്ടു

Published

on

ആലപ്പുഴ: ഉത്സവസ്ഥലത്ത് മാരകായുധങ്ങളുമായി പോലീസ് ഉദ്യോഗസ്ഥരെ സംഘം ചേര്‍ന്ന് ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ 18 പ്രതികളെ ആലപ്പുഴ അഡീഷനല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി വെറുതെവിട്ടു.ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പോലീസ് സംഘത്തെ മാരയാധുങ്ങള്‍ കാട്ടി തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്ന കേസിലാണ് പ്രതികളെ വെറുതെവിട്ടത്.

2008ലാണ് കേസിനാസ്പദമായ സംഭവം.മൂന്ന് പോലീസുകാര്‍ക്കാണ് പരിക്കേറ്റത്.ഗുരുതര പരിക്കേറ്റ പോലീസുകാരന്‍ മൂന്നാഴ്ച എറണാകുളത്തെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.പ്രതികള്‍ക്കെതിരെയുള്ള കുറ്റാരോപണം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപെട്ടുവെന്ന് കണ്ടെത്തിയാണ് കുറ്റാരോപിതരെ വെറുതെവിട്ടത്.പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ പി.റോയ്, ബി.ശിവദാസ്, ജി. പ്രിയദര്‍ശന്‍ തമ്പി, പി.പി. ബൈജു, വി. ദീപക് എന്നിവര്‍ ഹാജരായി.

Advertisement
inner ad
Continue Reading

Alappuzha

സിഎംആര്‍എല്ലിന്റെ കരിമണല്‍ ഖനനം: ഹര്‍ജി ലോകായുക്ത ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും

Published

on

ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളിയിലെ സിഎംആര്‍എല്ലിന്റെ കരിമണല്‍ ഖനനം ചോദ്യം ചെയ്തുള്ള ഹര്‍ജി ലോകായുക്ത ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. 99 കോടിയോളം രൂപയുടെ കരിമണല്‍ അനധികൃതമായി സിഎംആര്‍എല്‍ കടത്തി എന്നാണ് പരാതി. തോട്ടപ്പള്ളിയില്‍ നിന്ന് 10 ലക്ഷത്തോളം ടണ്‍ കരിമണല്‍ സിഎംആര്‍എല്‍ കടത്തിയെന്ന് ഹര്‍ജിയില്‍ ആരോപണം ഉണ്ട്. കരിമണല്‍ എടുക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് ആവശ്യം. കെഎംഎംഎല്ലിന്റെയും സംസ്ഥാന സര്‍ക്കാരിന്റെ വാദമാണ് ഇന്ന് നടക്കുന്നത്. മത്സ്യബന്ധന തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എസ് സീതിലാലാണ് പരാതിക്കാരന്‍. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉപലോകായുക്ത ഹാറൂണ്‍ അല്‍ റഷീദ് എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

Continue Reading

Featured