Connect with us
fed final

Kerala

കോർപ്പറേഷനുകളിലേയും മുനിസിപ്പാലിറ്റികളിലേയും തസ്തിക വെട്ടിക്കുറച്ച നീക്കം ഉപേക്ഷിക്കണം- ചവറ ജയകുമാർ

Avatar

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കോർപ്പറേഷനുകളിലേയും മുനിസിപ്പാലിറ്റികളിലേയും തസ്തിക വെട്ടിക്കുറച്ച നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ ആവശ്യപ്പെട്ടു. മുനിസിപ്പൽ സർവ്വീസിലെ 578 തസ്തികകളാണ് വെട്ടിക്കുറച്ചിരിക്കുന്നത്. 6 കോർപ്പറേഷനുകളിലും 87 മുനിസിപ്പാലിറ്റികളിലും നിലവിലുള്ള ഓഫീസ്അറ്റൻഡൻറ്, ടൈപ്പിസ്റ്റ്, ഡ്രൈവർ തുടങ്ങി 24 വിഭാഗങ്ങളിലെ തസ്തികകളാണ് നിർത്തലാക്കാൻ ശ്രമിക്കുന്നത്. ഇതിൽ ഭൂരിപക്ഷം തസ്തികകളും ഓഫീസ് അറ്റഡൻറ്മാരുടേതാണ്.
തദ്ദേശ പൊതുസർവ്വസ് രൂപീകരണത്തിലൂടെയാണ് തസ്തിക വെട്ടിക്കുറയ്ക്കുവാനുള്ള നീക്കം ആരംഭിച്ചത്. നിലവിലുള്ള തസ്തികകൾ നിർത്തലാക്കി മറ്റു വിഭാഗങ്ങളിൽ താൽക്കാലിക നിയമനത്തിനുള്ള തസ്തിക സൃഷ്ടിക്കാനുള്ള നീക്കവും തകൃതിയാണ്. ഭരണാനുകൂല രാഷ്ട്രീയക്കാരെ പിൻവാതിൽ വഴി നിയമിക്കാനാണ് ഈ നീക്കമെന്ന് പരക്കെ ആരോപണമുണ്ട്

പിഎസ്സി വഴി നിയമനം ലഭിച്ചവരാണ് നിർത്തലാക്കപ്പെടുന്ന തസ്തികകളിൽ ജോലിചെയ്യുന്നവർ. സുരക്ഷിതമായ സർക്കാർ ജോലി എന്ന സ്വപ്നത്തോടെ ജോലിക്കെത്തിയവർ ഇന്ന് പെരുവഴിയിൽ അലയേണ്ട അവസ്ഥയാണ്. കേരളത്തിലെ സിവിൽ സർവ്വീസിനെ ഒന്നടങ്കം ശിഥിലമാക്കുന്ന നടപടിയാണ് സർക്കാരിൻറെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഓരോ വകുപ്പിലും നിർത്തലാക്കാവുന്ന തസ്തികകളുടെ എണ്ണവും കരാർ അടിസ്ഥാനത്തിൽ നിയമനം നൽകാവുന്നവയുടെ എണ്ണവും വകുപ്പ് മേധാവികളോട് ആവശ്യപ്പെടുകയാണ്. ഭരണപക്ഷത്തിൻറെ ചൊൽപ്പടിയ്ക്ക് നിൽക്കുന്ന ഉദ്യോഗസ്ഥരെക്കൊണ്ട് ഇത്തരം റിപ്പോർട്ടുകൾ എഴുതി വാങ്ങുകയാണ്. പല തസ്തികകളിലും നിലവിൽ ജോലി ചെയ്യുന്നത് ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. ദിശാബോധം നഷ്ടപ്പെട്ട ഭരണസംവിധാനത്തിൽ ജീവനക്കാർ ആകെ നിരാശരാണ്. നിർത്തലാക്കപ്പെടുന്ന തസ്തികയുടെ കാര്യത്തിൽ അന്തിമതീരുമാനമെടുക്കാൻ പല വകുപ്പിനും കഴിയുന്നില്ല. പുതുതായി കരാർ അടിസ്ഥാനത്തിൽ ജോലിയ്ക്ക് വരുന്നവരുടെ കാര്യത്തിൽ കാര്യക്ഷമതയും ഉത്തരവാദിത്വവും ഉറപ്പാ വരുത്തുവാനുള്ള ഒരു സംവിധാനവും ഇല്ല. നാഥനില്ലാക്കളരിയാവുന്ന അവസ്ഥയിലായ തദ്ദേശ പൊതു സർവ്വീസാകട്ടെ വെറും പ്രസ്താവനകളിലും ഉന്നത തലത്തിലുള്ള തസ്തികയുടെ രൂപീകരണത്തിലുമായി ഒതുക്കപ്പെട്ടിരിക്കുന്നു.

Advertisement
inner ad

തദ്ദേശ പൊതു സർവ്വീസ് രൂപീകരിച്ചിട്ടും എല്ലാ വകുപ്പുകളും അതേപടി തുടരുകയാണ്. ആവശ്യത്തിലധികം കരാർ ജീവനക്കാരെ തിരുകിക്കയറ്റിയ പല പഞ്ചായത്തുകളിലും ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ പണമില്ല. സർക്കാരിനെ വിശ്വസിച്ച് തനത് ഫണ്ട് ചെലവഴിച്ച പഞ്ചായത്തുകൾ ജീവനക്കാരുടെ ഇൻഷറൻസ് തുകയും പങ്കാളിത്ത പെൻഷനിലെ വിഹിതവും അടയ്ക്കാനാകാതെ ഉഴലുകയാണ്. പല നഗര സഭകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പിസ്സി വഴി നിയമനം ലഭിച്ചവർക്ക് ട്രഷറി വഴി ശമ്പള വിതരണം ചെയ്യേണ്ടതാണ്. വ്യാപകമായി തസ്തിക വെട്ടിക്കുറയ്ക്കുന്നത് അമിത ജോലിഭാരം കൊണ്ട് നട്ടം തിരിയുന്ന മുനിസിപ്പൽ ജീവനക്കാർക്ക് ഇരുട്ടടിയാണ്. റേഷ്യോ പ്രൊമോഷൻ ഇതോടെ ഇല്ലാതായിരിരക്കുന്നു. ഈ കാലഘട്ടത്തിലാണ് തദ്ദേശ പൊതു സർവ്വീസ് രൂപീകരണത്തിൻറെ അന്ത:സത്ത ചോദ്യം ചെയ്യപ്പെടുന്നത്. ചില ഉദ്യോഗസ്ഥ പ്രമാണിമാരുടെ ഭാവനയിൽ വിരിഞ്ഞ ആശയമെന്നതിലുപരി ജനങ്ങൾക്ക് നൽകുന്ന സേവനങ്ങളിലോ സാമൂഹ്യ വികസന പദ്ധതികളിലോ കാര്യക്ഷമമായ ഒരു സംഭാവനയും നൽകാൻ ഈ വകുപ്പിന് കഴിയുന്നില്ലെന്ന യാഥാർത്ഥ്യം പുറത്തു വന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നിലവിലുള്ള തസ്തികകൾ നിർത്തലാക്കി കരാർ നിയമനം നടത്താനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കണമെന്നും ഇതിൽ അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ സർക്കാരിനെതിരെ വർഗ്ഗ ബഹുജന പിന്തുണയോടെ സന്ധിയില്ലാത്ത സമരവുമായി സംഘടന മുന്നിട്ടിറങ്ങുമെന്നു അദ്ദേഹം അറിയിച്ചു.

Advertisement
inner ad

Delhi

ദേവികുളം തിരഞ്ഞെടുപ്പ് കേസ്; സുപ്രീം കോടതിയിൽ തടസ്സ ഹർജിയുമായി
കോൺഗ്രസ് നേതാവ് ഡി. കുമാർ

Published

on

ന്യൂഡൽഹി : ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കോൺഗ്രസ് നേതാവ് ഡി. കുമാർ സുപ്രീം കോടതിയിൽ തടസ്സഹർജി ഫയൽ ചെയ്തു. ദേവികുളം എം.എല്‍.എ എ. രാജയുടെ നിയമസഭാംഗത്വം അസാധുവാക്കിയ ഹൈക്കോടതി വിധിയിൽ തന്റെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ്സ ഹർജി.ഹൈക്കോടതി വിധി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ഡി കുമാർ പറയുന്നു. അഭിഭാഷകൻ അൽജോ ജോസഫാണ് തടസ്സഹർജി കുമാറിനായി ഫയൽ ചെയ്തത്. അതെസമയം ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഡി രാജ നടപടികൾ തുടങ്ങി. തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്ക് സ്റ്റേയും ആവശ്യപ്പെടും.

Continue Reading

Kerala

മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി.ദണ്ഡപാണിയുടെ വിയോഗത്തിൽ അനുശോചിച്ച് കെ.സി.വേണുഗോപാൽ എം.പി

Published

on

തിരുവനന്തപുരം : മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി.ദണ്ഡപാണിയുടെ വിയോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി അനുശോചിച്ചു. ഭരണഘടന, കമ്പനി, ക്രിമിനൽ എന്നീ നിയമ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ദണ്ഡപാണിയുടെ സേവനം നിസ്തുലമാണ്. സംസ്ഥാനത്തെ പൊതുശ്രദ്ധയാകർഷിച്ച പല കേസ്സുകളിലും അഭിഭാഷകനെന്ന നിലയിൽ അദ്ദേഹം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം നിയമ രംഗത്ത് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ വേർപാടിൽ വേദനിക്കുന്ന സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

Continue Reading

Kerala

തിരുവനന്തപുരംത്ത് ഏപ്രിൽ 24 ന് പ്രാദേശിക അവധി

Published

on

തിരുവനന്തപുരം: തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ഏപ്രിൽ 24 ന് പ്രാദേശിക അവധി . മേജർ വെള്ളായണി ദേവീ ക്ഷേത്ര കാളിയൂട്ട് മഹോത്സവത്തിന്‍റെ ഭാഗമായി ഏപ്രിൽ 24 (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ 6 ഗ്രാമപഞ്ചായത്തുകളിലും നഗരസഭയുടെ ചില മേഖലകളിലുമാണ് അവധി.

കാളിയൂട്ട് മഹോത്സവത്തിന്റെ പ്രധാന ദിവസമായ ഏപ്രിൽ 24 ന് നേമം, കല്ലിയൂർ, പള്ളിച്ചൽ, ബാലരാമപുരം, വെങ്ങാനൂർ, തിരുവല്ലം എന്നീ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് അവധി (തിരുവനന്തപുരം നഗരസഭയിൽ ലയിപ്പിച്ച പ്രദേശങ്ങളുൾപ്പെടെ) പ്രദേശത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടറാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. മുൻ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ലെന്നും ഉത്തരവിൽ പറയുന്നു.

Advertisement
inner ad
Continue Reading

Featured