സഹകരണ സംഘങ്ങൾക്കു മേൽ വീണ്ടും വാൾ, ബാങ്കുകളായി അം​ഗീകരിക്കില്ലെന്നു ധനമന്ത്രി

ന്യൂഡൽഹി: കേരളത്തിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾക്കു നേർക്കു വാളെടുത്ത് വീണ്ടും കേന്ദ്ര സർക്കാർ. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ ബാ​ങ്ക് എ​ന്ന് വി​ളി​ക്കാ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം. ബാങ്കുകളെപ്പോലെ നിക്ഷേപങ്ങൾ സ്വീകരിക്കാനും അം​ഗങ്ങളല്ലാത്തവർക്കു വായ്പ നൽകാനും അനുവദിക്കില്ലെന്നുമാണ് ധനമന്ത്രി നിർമല സീതാരാമൻ ഇന്നു വ്യക്തമാക്കിയത്. കേ​ര​ള​ത്തി​ൻറെ ആ​വ​ശ്യം ആ​ർ​ബി​ഐ ത​ള്ളി​യ​താ​ണെ​ന്നും ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ലോ​ക്സ​ഭ​യി​ൽ അ​റി​യി​ച്ചു.
ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന നോ​ട്ടീ​സു​ക​ൾ പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന് ആ​ർ​ബി​ഐ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അം​ഗീ​കാ​ര​മി​ല്ലാ​ത്ത സം​ഘ​ങ്ങ​ളെ സം​ബ​ന്ധി​ച്ചാ​ണ് മു​ന്ന​റി​യി​പ്പ്‌ ന​ൽ​കി​യി​രു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ളു​ടെ താ​ത്പ​ര്യം സം​ര​ക്ഷി​ക്കേ​ണ്ട​ത് ആ​ർ​ബി​ഐ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് മേ​ലു​ള്ള നി​യ​ന്ത്ര​ണം പ​ര​സ്യ​മാ​ക്കി ആ​ർ​ബി​ഐ നേ​ര​ത്തേ പ​ത്ര​പ​ര​സ്യം പു​റ​ത്തി​റ​ക്കി​യി​രു​ന്നു. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ബാ​ങ്ക് എ​ന്ന പേ​ര് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ൾ അ​ല്ലാ​ത്ത​വ​രി​ൽ നി​ന്നും നി​ക്ഷേ​പം സ്വീ​ക​രി​ക്ക​രു​തെ​ന്നും കു​റി​പ്പി​ൽ പ​റ​യു​ന്നു.
കേരളത്തിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിനു സഹകരണ സംഘങ്ങളെ ഇതു ബാധിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക നട്ടെല്ലാണ് സഹകരണ മേഖല. ലക്ഷക്കണക്കിനു കൃഷിക്കാരും സാധാരണക്കാരുമാണ് ഈ സ്ഥാപനങ്ങളുടെ ​ഗുണഭോക്താക്കൾ, ദേശസാൽക്കൃത ബാങ്കുകൾ സാധാരണ കർഷകരുടെ ആവശ്യങ്ങൾക്കു നേരേ കണ്ണടയ്ക്കുമ്പോൾ ഏതവശ്യത്തിനും അവർ ആശ്രയിക്കുന്നത് സഹകരണ സംഘങ്ങളെയാണ്. ഈ സ്ഥാപനങ്ങൾ നക്ഷേപങ്ങൾ സ്വീകരിക്കുന്നതു തടഞ്ഞാൽ കൂടുതൽ വായ്പകൾ അനുവദിക്കാനാവില്ല. നബാർഡിൽ നിന്ന് സംഘങ്ങൾക്കു ലഭിക്കുന്ന വായ്പകൾക്ക് അല്പം പലിശ കൂട്ടി ഈടാക്കമെന്നല്ലാതെ, സ്ഥാപനത്തിന്റെ സുസ്ഥിര വളർച്ചയ്ക്കും വികസനത്തിനും ഇടപാടുകാരുടെ ആവശ്യങ്ങൾക്കും പണമില്ലാതെ പ്രവർത്തനം മന്ദീഭവിക്കുകയാവും ഫലമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Related posts

Leave a Comment