സഹകരണ പ്രസ്ഥാനം-സാധാരണക്കാരുടെ നട്ടെല്ല്

കേരളത്തിലടക്കമുള്ള സഹകരണ മേഖലയിലേക്ക് ഏകപക്ഷീയമായ ഇടപെടല്‍ എന്ന ദുരുദ്ദേശ്യത്തോടെയുള്ള കടന്നു കയറ്റത്തിനു തയാറടുക്കുന്ന കേന്ദ്ര സര്‍ക്കാര്‌‍ നീക്കത്തിനെതിരേ, സംസ്ഥാന സഹകരണ ബാങ്ക് മുന്‍ പ്രസിഡന്‍റും ശാസ്താംകോട്ട കാര്‍ഷിക സഹകരണ വികസന ബാങ്ക് മുന്‍ പ്രസിഡന്‍റും കെപിസിസി വൈസ് പ്രസിഡന്‍റുമായ ഡോ. ശൂരനാട് രാജശേഖരന്‍ പ്രതികരിക്കുന്നു.

ഹകരണം ഒരു ചെറിയ കാര്യമല്ല. രാജ്യ ശില്പികളായ ഗാന്ധിജിയും ജവഹർലാലും രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ അതിപ്രധാന സ്ഥാനമാണ് സഹകരണ സ്ഥാപനങ്ങൾക്ക് നൽകിയത്. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നെടും തൂണുകളിലൊന്ന് സഹകരണ സംഘമാണെന്ന് പറഞ്ഞത് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ആണെന്ന് നമുക്കറിയാം.
ഇപ്പോൾ കേന്ദ്ര സർക്കാറിൽ സഹകരണ ത്തിന് പ്രത്യേക വകുപ്പ് രൂപീകരിച്ചത് സ്വാഭാവികമായും അതിന് ജനങ്ങളുമായുള്ള അടുപ്പവും അതിന്റെ അപാരമായ സാധ്യതകളുമാണ് സൂചിപ്പിക്കുന്നത്. ബി.ജെ.പി ക്ക് അവരുടെ അജണ്ടകളുണ്ടാവാം. അത് നിഷേധിക്കുന്നില്ല. എന്നാൽ അത്തരം അജണ്ടകൾ ജനവിരുദ്ധമാവുന്ന ഘട്ടത്തിലാണ് ജനരോഷമുയരേണ്ടത്, .
പണ്ട് യു.പി.എ. സർക്കാറിന്റെ കാലത്ത് രാജ്യത്തെ സഹകരണ മേഖലയുടെ പുനരുദ്ധാരണത്തിന് വൈദ്യനാഥൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരം 1500 കോടി രൂപയുടെ കേന്ദ്ര സഹായം കേരളത്തിലും 17000 കോടി രൂപയുടെ സഹായം അഖിലേന്ത്യാടിസ്ഥാനത്തിലും പ്രഖ്യാപിച്ചപ്പോൾ അതിന്റെ പിന്നിലുള്ള നിബന്ധനകൾ ചൂണ്ടിക്കാട്ടി തിരസ്കരിച്ചത് ഓർമിക്കണം. ആ 1500 കോടി രൂപയുടെ സഹായം സ്വീകരിച്ചിരുന്നുവെങ്കിൽ ഇപ്പോൾ കേരള ബേങ്ക് തന്നെ മൂലധന പര്യാപ്തത ഉൾപെടെയുളള കാര്യങ്ങൾക്ക് പ്രയാസപ്പെടില്ലായിരുന്നു. സംസ്ഥാനത്തെ ഒട്ടുമിക്ക സഹകരണ ബേങ്കുകളുടെയും മൂലധന അടിഞ്ഞറ മെച്ചപ്പെടുമായിരുന്നു. എന്നാൽ സഹായം വാങ്ങാതിരുന്നിട്ട് കൂടി അന്ന് പറഞ്ഞ എല്ലാ നിബന്ധനകളും നിയമ ഭേദഗതിയിലൂടെ നമുക്ക് അംഗീകരിക്കേണ്ടിയും വന്നു.

പിന്നെ സഹകരണം സംസ്ഥാന വിഷയമായതു പോലെ വിദ്യാഭ്യാസവും സംസ്ഥാന വിഷയമല്ലേ ? മാനവ വിഭവശേഷി വകുപ്പ് പ്രത്യേകമായി വിദ്യാഭ്യാസ മേഖല കേന്ദ്ര സർക്കാറിൽ കൈകാര്യം ചെയ്യുന്നില്ലേ?

രാജ്യത്തെ കാർഷിക മേഖലയിൽ ദീർഘകാല വായ്കകൾ നൽകുന്ന പ്രാഥമിക കാർഷിക വികസന ബേങ്കുകളെ ശാക്തീകരിക്കാൻ വർഷങ്ങൾക്ക് മുമ്പ് പാർലമെന്റിൽ അന്നന്നെ ധനകാര്യ മന്ത്രി പ്രഖ്യാപിച്ച 3070 കോടി രൂപയുടെ സാമ്പത്തിക സഹായം നാളിതു വരെയും നൽകിയിട്ടില്ല. അത്തരം വിഷയങ്ങളൊക്കെ സർക്കാറിൽ പ്രത്യേക വകുപ്പ് രൂപം കൊള്ളുന്നതോടെ കൂടുതൽ ഇടപെടാൻ കഴിയുന്നതാണ്. നേരത്തെ കൃഷി വകുപ്പിന്റെ ഒരു ഭാഗം മാത്രമായി സഹകരണം കൈകാര്യം ചെയ്തിരുന്നപ്പോൾ പലപ്പോഴും സഹകരണ മേഖലയുടെ വിഷയങ്ങൾ പ്രധാന്യത്തോടെ ചർച്ച ചെയ്യപ്പെട്ടില്ല.

എല്ലാറ്റിനെയും നെഗറ്റീവായി കാണാതെ അവസരങ്ങൾ ഉപയോഗപ്പെടുത്താൻ നാം തയ്യാറാകണം.

സഹകരണ മേഖലയിൽ ഇടപെടുന്നതിനും മേധാവിത്വം സ്ഥാപിക്കുന്നതിനും ബി.ജെ പി ക്ക് വകുപ്പ് രൂപികരണം പ്രയോജനപ്പെടും എന്നത് വെറുതെയാണ്. അതിന് പ്രത്യേക വകുപ്പില്ലെങ്കിലും മഹാ ഭൂരിപക്ഷമുള്ള കേന്ദ്രത്തിന് സാധ്യമാണ് .
ജനവിരുദ്ധമായ നയങ്ങൾ ഇതിന്റെ ഭാഗമായി അടിച്ചേൽപിക്കാൻ ശ്രമിച്ചാൽ ജനാധിപത്യ രീതിയിൽ പ്രതിരോധം തീർക്കുക എന്നല്ലാതെ എല്ലാറ്റിനെയും എതിർക്കു ക എന്ന രീതി ശരിയല്ല

Related posts

Leave a Comment