Connect with us
inner ad

Ernakulam

സഹകരണ വകുപ്പിനെ രാഷ്ടീയ മുക്തമാക്കണം: വി.ഡി. സതീശൻ

Avatar

Published

on

പറവൂർ: സഹകരണ വകുപ്പിനെ സ്വാധിനിച്ചും അക്രമം അഴിച്ച്‌ വിട്ടും യുഡിഎഫ് സംഘങ്ങളെ പിടിച്ചെടുക്കുകയാണ് ഇടതുപക്ഷവും സർക്കാരും ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളാ സ്റ്റേറ്റ് കോ- ഓപ്പറേറ്റിവ് ഇൻസ്പെക്ടെഴ്സ് & ഓഡിറ്റേഴ്സ് അസോസിയേഷൻ വജ്ര ജൂബിലി സമ്മേളനം ഉദ്ഘാനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാഭത്തിൽ പ്രവർത്തിക്കുന്ന ജില്ലാ സഹകരണ ബാങ്കുകളെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് ജീല്ലാ ബാങ്കുകളെ ഇല്ലാതാക്കിയതാണ് ഇന്ന് ഈ മേഖല നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണമായിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടി ചേർത്തു. ഇതു വഴി പ്രശ്നങ്ങൾ നേരിടുന്ന പ്രാഥമിക ബാങ്കുകളെ സഹായിക്കാൻ കേരളാ ബാങ്കിനു കഴിയാതെ വരികയും ചെയ്തു.

60-ാം വാർഷികത്തോടനുബന്ധിച്ചുള്ള 60 ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബെന്നി ബഹനാൻ എംപി നിർവഹിച്ചു. പ്രശസ്ത സിനിമാതാരം സലിംകുമാർ വിശിഷ്ടാതിഥിയായിരുന്നു. ചടങ്ങിൽ മുൻ എം.പി കെ.പി. ധനപാലൻ, ഡിസിസി വൈസ് പ്രസിഡന്റ് മനോജ് മുത്തേടൻ, മിൽമ എറണാകുളം റീജിയൺ ചെയർമാൻ എം ടി ജയൻ, കെ ജി ഒ യു സംസ്ഥാന പ്രസിഡന്റ് കെ സി സുബ്രഹ്മണ്യൻ, എൻജിഒ അസോസിയേഷൻ സംസ്ഥാന ട്രഷറർ എംജെ തോമസ് ഹെർബിറ്റ്, കെ സി ഇ എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ ഡി സാബു, കെ ജി ഒ യു സംസ്ഥാന ജനറൽ സെക്രട്ടറി വി.എം ഷൈൻ, എം. രാജേഷ് കുമാർ, വി.കെ അജിത് കുമാർ, കെ.ആർ രാജേഷ് കുമാർ, ബാബു പാലാട്ട്, ജി.മുരളീധരൻ പിള്ള, കെ സി മോഹനചന്ദ്രൻ, തുടങ്ങിയർ പ്രസംഗിച്ചു. സ്ഥാപക സെക്രട്ടറി വി.രാധാകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് പി.കെ ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. ജയേഷ് സ്വാഗതവും സംസ്ഥാന ട്രഷറർ സി പി പ്രിയേഷ് നന്ദിയും പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Ernakulam

നെടുമ്പാശ്ശേരിയിൽ 6 കോടിയുടെ കൊക്കെയിനുമായി കെനിയൻ പൗരൻ പിടിയിൽ

Published

on

കൊച്ചി: കൊച്ചിയില്‍ വീണ്ടും വൻ ലഹരി മരുന്ന് വേട്ട. ഡിആർഐ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ 6 കോടിയുടെ കൊക്കെയിനുമായി കെനിയൻ പൗരനെ പിടിയിലായി.മിഷേല്‍ എന്നയാളെയാണ് പിടികൂടിയത്. ഇയാളുടെ വയറില്‍ നിന്ന് 50 ലഹരി ഗുളികകള്‍ കണ്ടെത്തി. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്‌ ഗുളികകള്‍ പുറത്തെടുത്തു. ഗുളികകളില്‍ നിന്ന് 668 ഗ്രാം കൊക്കയ്ൻ കണ്ടെടുത്തു. ഇയാളെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നാണ് ലഭിക്കുന്ന വിവരം.

Continue Reading

Ernakulam

‘ബൈ ബൈ ആശാനേ’: കേരളാ ബ്ലാസ്റ്റേഴ്സും മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിച്ചും വേർപിരിഞ്ഞു

Published

on

കൊച്ചി: മുഖ്യ പരിശീലകൻ ഇവാന്‍ വുകോമാനോവിച്ചിനുമായി വേർപിരിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്. സാമൂഹ്യ മാധ്യമക്കുറിപ്പിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി വിവരം പുറത്തുവിട്ടത്. ഇവാനുമായി ബന്ധം വിടപറയുന്നതുമായി ബന്ധപ്പെട്ട പോസ്റ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് വ്യക്തമാക്കുന്നതിങ്ങനെ.”ഹെഡ് കോച്ച് ഇവാന്‍ വുകോമാനോവിച്ചിനോട് ക്ലബ് വിട പറയുന്നു. ഇവാന്റെ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും നന്ദി. മുന്നോട്ടുള്ള യാത്രയില്‍ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും.” ബ്ലാസ്‌റ്റേഴ്‌സ് കുറിച്ചിട്ടു. പരസ്പര ധാരണയോടെയാണ് വേര്‍പിരിഞ്ഞതെന്നും ക്ലബിന്റെ പോസ്റ്റില്‍ പറയുന്നു. തുടര്‍ച്ചയായി മൂന്ന് തവണ ക്ലബിനെ പ്ലേ ഓഫിലെത്തിച്ച ഇവാന് ഒരു തവണ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിക്കാനും സാധിച്ചിരുന്നു. 2021-22 സീസണില്‍ ക്ലബ്ബിന്റെ ചരിത്രത്തില്‍ ഒരു സീസണിലെ ഉയര്‍ന്ന പോയിന്റ് സ്വന്തമാക്കിയത് ഇവാന്റെ കീഴിലായിരുന്നു.

Continue Reading

Ernakulam

മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷൻ ആശ പ്രവർത്തകർക്കായി സ്ട്രെസ് ബോധവൽക്കരണ ശിൽപശാല സംഘടിപ്പിച്ചു

Published

on

കൊച്ചി: ദേശീയ സ്ട്രെസ് ബോധവൽക്കരണ മാസത്തിന്റെ ഭാഗമായി ഏപ്രിൽ 17ന്, മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷൻ മട്ടാഞ്ചേരി ഫോർട്ട്കൊച്ചി പ്രദേശത്തെ ആശാ പ്രവർത്തകർക്കായി മട്ടാഞ്ചേരിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വെച്ച് ബോധവൽക്കരണ ശിൽപശാല സംഘടിപ്പിച്ചു. ഉച്ചകഴിഞ്ഞ് 2 മണിക്ക് ആരംഭിച്ച പരിപാടിയിൽ ശ്രീമതി. ഷമീന എ ആർ ( ക്ലസ്റ്റർ മാനേജർ, മാജിക്‌ ബസ് ഇന്ത്യ ഫൗണ്ടേഷൻ) അധ്യക്ഷതയും ഡോ. സിസ്സി തങ്കച്ചൻ (സൂപ്രണ്ട്, വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ മട്ടാഞ്ചേരി)ഉൽഘാടനകർമവും നിർവഹിച്ചു. തുടർന്ന് ഡോ. ഇന്ദു എ (ഒ ആർ സി ട്രയിനർ എറണാകുളം) നയിച്ച മാനസിക ബോധവൽക്കരണ ക്ലാസും മാജിക്‌ ബസ് ഇന്ത്യ ഫൗണ്ടേഷൻ കൊച്ചി ടീം സംഘടിപ്പിച്ച ആകർഷകമായ മത്സരങ്ങളും നടന്നു. ആശാ പ്രവർത്തകരെ അവരുടെ ആവശ്യപ്പെടുന്ന റോളുകളിൽ സമ്മർദ്ദം ഫലപ്രദമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിന് വിലപ്പെട്ട അവർക്കായി ഉൾക്കാഴ്ചകളും തന്ത്രങ്ങളും ഈ രംഗത്തെ പരിചയസമ്പന്നയായ ഡോ. ഇന്ദു എ നിർദ്ദേശിച്ചു. മാജിക്‌ ബസ് ട്രെയിനിങ് കം മോണിറ്ററിങ് ഓഫീസർ ശ്രീ ഫാരിസ് കെ ആർന്റെ നേതൃത്വത്തിൽ മാജിക്‌ ബസ് പ്രവർത്തകർ നടത്തിയ മത്സരങ്ങളും ആശ പ്രവർത്തകർക്ക് സന്തോഷം നൽകുന്നതായിരുന്നു. ആശ പ്രവർത്തകർഅവരുടെ സമൂഹത്തെ അശ്രാന്തമായി സേവിക്കുമ്പോൾ അവർ നേരിടുന്ന വെല്ലുവിളികളെ കൈകാര്യം ചെയ്യുന്നതിന് അവരെ സജ്ജരാക്കാനാണ് ശിൽപശാലയിലൂടെ മാജിക്‌ ബസ് ഇന്ത്യ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.

Continue Reading

Featured