കുനൂർ ഹെലികോപ്റ്റർ അപകടം; കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പ്രസ്താവന നാളെ

തമിഴ്‌നാട്ടിലെ ഊട്ടിക്കടുത്ത കുനൂരിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പതിനൊന്ന് പേരുടെ മരണം സ്ഥിരീകരിച്ചു. ഗുരുതര പരിക്കേറ്റവരെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പ്രസ്താവന നാളെ പാർലമെന്റിലുണ്ടാകും.ഇന്ന് ഉച്ചക്ക് 12 .20 ഓടെ ഊട്ടിയിലെ കൂനൂരിലെ കട്ടേരി പാർക്കിലായിരുന്നു അപകടം. ബിപിൻ റാവത്തും ഭാര്യയും അടക്കം 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. സുലൂർ വ്യോമകേന്ദ്രത്തിൽ നിന്ന് വെല്ലിങ്ടൺ കൻറോൺമെൻറിലെ ഡിഫൻസ് സർവീസസ് കോളജിലേക്ക് പോവുകയായിരുന്നു സംഘം.ബിപിൻ റാവത്തിനെ കൂടാതെ പത്​നി മധുലിക റാവത്ത്​, ബ്രിഗേഡിയർ ലിദ്ദർ, ലഫ്​റ്റനൻറ്​ കേണൽ ഹർജിന്ദർ സിങ്​, നായിക്​ ഗുരുസേവക്​ സിങ്​, നായിക്​ ജിതേന്ദ്ര കുമാർ, ലാൻസ്​നായിക്​ വിവേക്​ കുമാർ, ലാൻസ്​നായിക്​ ബി. സായി തേജ, ഹവിൽദാർ സത്​പാൽ തുടങ്ങിയവരാണ്​ അപകടത്തിൽപ്പെട്ട ഹെലികോപ്​റ്ററിലുണ്ടായിരുന്നത്​.

Related posts

Leave a Comment