Connect with us
48 birthday
top banner (1)

Kottayam

ദുരിതത്തില്‍ പാചക വാതക മസ്റ്ററിങ്: ഗ്യാസ് എജന്‍സികളില്‍ തിരക്ക്

Avatar

Published

on

കോട്ടയം: പാചകവാതക സിലിണ്ടര്‍ യഥാര്‍ഥ ഉപഭോക്താവിന്റെ കൈവശത്തിലാണെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശിച്ച കണക്ഷന്‍ മസ്റ്ററിങ്ങിന് (ഇ.കെ.വൈസി അപ്ഡേഷന്‍) ഗ്യാസ് എജന്‍സികളില്‍ തിരക്ക്.അവസാന തീയതി നിശ്ചയിച്ചിട്ടില്ലെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും വലിയതോതിലാണ് ഉപഭോക്താക്കള്‍ എജന്‍സികളിലേക്ക് എത്തുന്നത്. മസ്റ്ററിങ് നടത്തിയില്ലെങ്കില്‍ അടുത്തമാസം മുതല്‍ ഗ്യാസ് ലഭിക്കില്ലെന്ന് വാര്‍ത്ത പ്രചരിച്ചതോടെയാണ് തിരക്ക് അനുഭവപ്പെട്ട് തുടങ്ങിയത്.കൂടുതല്‍ സമയം ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നത് വയോധികരെയും രോഗികളെയും ബുദ്ധിമുട്ടിലാക്കുന്നുമുണ്ട്. പ്രായമായവരുടെ പേരിലാണ് ഭൂരിഭാഗം കണക്ഷനുകളും. അതിനാല്‍ ഇവര്‍ നേരിട്ട് ഏജന്‍സി ഓഫിസുകളില്‍ എത്തേണ്ട സ്ഥിതിയാണ്.ഓണ്‍ലൈനിലൂടെയും വിവരങ്ങള്‍ പുതുക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മുതിര്‍ന്നവര്‍ക്ക് ഇതിന് കഴിയാത്ത സ്ഥിതിയാണ്. ഏജന്‍സികള്‍ ഓണ്‍ലൈനിലുടെ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ടുള്ള സൈറ്റ് ഉപയോഗിച്ചാണ് മസ്റ്ററിങ് നടത്തുന്നത്.

പലപ്പോഴും ഇന്റര്‍നെറ്റ് തടസ്സപ്പെടുന്നത് നടപടി വൈകാന്‍ ഇടയാക്കുന്നുണ്ട്. മസ്റ്ററിങ് നടത്താനെത്തുന്നവരില്‍ ഏറെപ്പേരുടെയും ബുക്കിലെ പേര് മാറ്റേണ്ട സാഹചര്യമാണ്. നിലവിലുള്ള ഉടമ മരണപ്പെട്ടെങ്കിലും പേര് മാറാതെ കിടക്കുന്നതിനാല്‍ പുതിയ ഉടമയുടെ പേരിലേക്ക് മാറ്റാതെ മസ്റ്ററിങ് നടത്താനാവില്ല. ഇവര്‍ ഇതും ചെയ്യേണ്ടിവരുന്നു. ഇതും വൈകലിന് കാരണമാകുന്നു.ബയോമെട്രിക് പഞ്ചിങ് സംവിധാനത്തിലാണ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നത്. അപ്ഡേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ കണക്ഷന്‍ എടുത്ത വേളയില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഇ.കെ.വൈ.സി അപ്ഡേറ്റഡ് സന്ദേശം ലഭിക്കും. കണക്ഷന്‍ എടുത്തവര്‍ വിദേശത്തോ, കിടപ്പുരോഗിയോ ആണെങ്കില്‍ മറ്റൊരാളുടെ പേരില്‍ കണക്ഷന്‍ മാറ്റിവേണം മസ്റ്ററിങ് നടത്താന്‍.മരണപ്പെട്ടവരുടെ പേരിലാണ് കണക്ഷനെങ്കില്‍ അവകാശിയുടെ പേരിലേക്ക് മാറ്റിവേണം മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍. ഗ്യാസ് കണക്ഷന്‍ ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുള്ള ഫോണ്‍ എന്നിവ കൂടി ഉപഭോക്താക്കള്‍ കൈവശം കരുതണം.അതേസമയം, ചെറുപ്പക്കാരിലധികവും വിതരണ കമ്പനികളുടെ ആപ്പിലൂടെയാണ് മസ്റ്ററിങ് നടത്തുന്നത്. ഇതിനായി കമ്പനികളുടെ ആപ്പും ആധാര്‍ ഫേസ് റെക്കഗ്നേഷന്‍ ആപ്പും ഡൗണ്‍ലോഡ് ചെയ്യണം. ഇതിലൂടെ വേഗത്തില്‍ നടപടി പൂര്‍ത്തിയാക്കാന്‍ കഴിയുന്നതായി ഇവര്‍ പറയുന്നു. എന്നാല്‍, ഇത്തരത്തില്‍ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഫോണില്‍ സന്ദേശം ലഭിക്കാത്തത് ആശയക്കുഴപ്പത്തിന് ഇടയാക്കുന്നുണ്ട്.

Advertisement
inner ad

ഇതില്‍ വ്യക്തത നല്‍കാന്‍ ഗ്യാസ് എജന്‍സികള്‍ക്കും കഴിയുന്നില്ല. ആപ്പില്‍ തന്നെ മസ്റ്ററിങ് പൂര്‍ത്തിയാക്കിയെന്ന സന്ദേശം ലഭിക്കുന്നതിനാല്‍ മറ്റ് പ്രശ്‌നങ്ങള്‍ക്ക് ഇടയില്ലെന്നാണ് ഇവര്‍ പറയുന്നത്.അതേസമയം, ഗ്യാസ് കണക്ഷന്‍ മസ്റ്ററിങ്ങിന് തിരക്ക് കൂട്ടേണ്ടതില്ലെന്നും ഏജന്‍സി അധികൃതര്‍ പറയുന്നു. അവസാന തീയതി സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

crime

ചങ്ങനാശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട

Published

on

കോട്ടയം: ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും 12. 5 കിലോ കഞ്ചാവുമായി യുവാവിനെ എക്സൈ് സംഘം പിടികൂടി. റെയിൽവേ സ്റ്റേഷന്റെ പുതിയ പ്രവേശന കവാടത്തിന് മുൻവശം വച്ചാണ് യുവാവിനെ കഞ്ചാവുമായി പിടികൂടിയത്. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി ഷെറോൺ നജീബിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ചില്ലറ വിൽപ്പന നടത്താനായി എത്തിച്ചതാണ് കഞ്ചാവെന്ന് എക്സൈസ് പറഞ്ഞു.

Advertisement
inner ad

എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്നും മറ്റാർക്കെങ്കിലും ലഹരി കടത്തിൽ പങ്കുണ്ടോ എന്നും അന്വേഷിച്ച് വരികയാണ് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Advertisement
inner ad
Continue Reading

Kottayam

കോട്ടയം ജില്ലാ കളക്ടറായി ജോണ്‍ വി. സാമുവല്‍ ചുമതലയേറ്റു

Published

on

കോട്ടയം :കോട്ടയം ജില്ലാ കളക്ടറായി ജോണ്‍ വി. സാമുവല്‍ ചുമതലയേറ്റു. കോട്ടയത്തിന്റെ 49-ാം മത് ജില്ലാ കളക്ടറാണ്‌ ജോണ്‍ വി. സാമുവല്‍ .ഇന്ന് രാവിലെ 10.30 – ഓടെ കളക്ട്രേറ്റില്‍ എത്തിയ അദ്ദേഹത്തെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബീനാ പി. ആനന്ദിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

2015 ഐ.എ.എസ്. ബാച്ചുകാരനാണ് ജോണ്‍ വി. സാമുവല്‍. തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം. പിന്നാക്ക വികസന വകുപ്പ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികെയാണ് കോട്ടയം ജില്ലാ കളക്ടറായി നിയമിതനായത്.

Advertisement
inner ad

ആലപ്പുഴ ജില്ലാ കളക്ടര്‍, ഭൂജല വകുപ്പ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി, കണ്ണൂര്‍ ജില്ലാ ഡവലപ്മെന്റ് കമ്മിഷണര്‍, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured

കന്യാസ്ത്രീയെ മഠത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Published

on

കോട്ടയം: രാമപുരത്ത് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി അൻ മരിയ (51) ആണ് മരിച്ചത്. പുതുവേലി മോണിങ് സ്റ്റാർ മഠത്തിലെ മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആൻ മരിയയെ ഓർമക്കുറവും ആ​രോ​ഗ്യപ്രശ്നങ്ങളും നേരിട്ടിരുന്നു. കോട്ടയം വെള്ളിയന്നൂര്‍ പുതുവേലി കാഞ്ഞിരമല ആരാധനമഠത്തിലാണ് സംഭവം. കഴിഞ്ഞ എട്ട് ദിവസമായി കാഞ്ഞിരമല ആരാധനാ മഠത്തില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയതായിരുന്നു അൻ മരിയ.

Continue Reading

Featured