Connect with us
inner ad

Business

പാചകവാതക സിലിണ്ടർ വില വർധിച്ചു

Avatar

Published

on


കൊച്ചി: ​വാണിജ്യാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വിലയിൽ വൻ വർദ്ധനവ്. കേരളത്തിൽ 26 രൂപയാണ് കൂട്ടിയത് . പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ പാചകവാതക സിലിണ്ടർ വില 1806 രൂപയായി ഉയർന്നു. തുടർച്ചയായ രണ്ടാം മാസമാണ് പാചക വാതക വിലയിൽ വർദ്ധനവ് ഉണ്ടാകുന്നത്.
വിലവർദ്ധനയ്ക്ക് ശേഷം ഡൽഹിയിൽ 19 കിലോഗ്രാം ഭാരമുള്ള എൽപിജി സിലിണ്ടറിൻ്റെ ചില്ലറ വിൽപ്പന വില 1,795.00 രൂപയാകും.
ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ ഇതുവരെ മാറ്റമില്ല.

Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

Business

എൽജി ഇലക്ട്രോണിക്സ് വിഷു ഓഫറുകൾ പ്രഖ്യാപിച്ചു

Published

on

By

കേരളത്തിൽ വിഷുവിനോട് അനുബന്ധിച്ച് എൽജിയുടെ അത്യഗ്രൻ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
26 % വരെ ബാങ്ക് കാർഡ് ക്യാഷ് ബാക്ക്. 888 രൂപ മുതൽ ആരംഭിക്കുന്ന സീറോ ഡൗൺ പെയ്മെന്റ് വരുന്ന തവണ വ്യവസ്ഥകൾ തുടങ്ങിയ ഫിനാൻസ് ഓഫറുകളും.

മൈക്രോവേവ് ഓവൻ വാങ്ങുമ്പോൾ Glass bowl, എയർകണ്ടീഷണർ വാങ്ങുമ്പോൾ 5 ഇയർ പിസിബി വാറണ്ടി, SBS വാങ്ങുന്ന കസ്റ്റമേഴ്സിന് മിനി ഫ്രിഡ്ജ്, ടിവികൾക്ക് ത്രീ ഇയർ വരെ ഫുൾ വാറണ്ടി, സൗണ്ട് ബാറിന് 30% വരെ കിഴിവ്. ജിയോ എയർ ഇൻ്റർനെറ്റ് സർവീസ് 50 ദിവസം വരെ ഫ്രീ, ആപ്പിൾ ടിവി മൂന്നു മാസത്തേക്ക് സൗജന്യം, അതുകൂടാതെ അമ്പതിനായിരം രൂപ വരെ വില വരുന്ന OLED സർക്കിൾ ഓഫറുകളും ടിവിയോടൊപ്പം ലഭിക്കുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

ഈ ഓഫറുകൾ സീസൺ തീരുന്നത് വരെ മാത്രം ആയിരിക്കും കസ്റ്റമേഴ്സിന് ലഭിക്കുക എന്ന് എൽജി മാനേജ്മെൻറ് അറിയിച്ചു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Business

20 രാജ്യങ്ങളിലെ ഭക്ഷണം ഒരു കുടക്കീഴിൽ; ആഗോള റസ്റ്റോറൻ്റ് ശൃംഖല പദ്ധതിക്ക് തുടക്കമിട്ട് റോസ്‌റ്റൗൺ ഗ്ലോബൽ ഗ്രിൽ

Published

on

കൊച്ചി: ഗ്രിൽഡ് ഭക്ഷണ വിഭവങ്ങൾ വിളമ്പുന്ന ഭക്ഷണപ്രേമികളുടെ പ്രിയ ഇടമായി മാറിയ റോസ്‌റ്റൗൺ ഗ്ലോബൽ ഗ്രിൽ ഇനി രാജ്യത്തിനകത്തും പുറത്തുമായി റസ്റ്റോറൻ്റ് ശൃംഖല വിപുലീകരിക്കുന്നു. തൃശൂർ ആസ്ഥാനമായ ഫ്യുച്ചർ ഫുഡ്സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള റോസ്റ്റൗൺ ഗ്ലോബൽ ഗ്രിൽ ഒരു വർഷം മുൻപാണ് ഇടപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ചത്. ഇതിനോടകം തന്നെ കൊച്ചിക്കാരുടെ പ്രിയപ്പെട്ട ഇടമായി റോസ്റ്റൗൺ ഗ്ലോബൽ ഗ്രിൽ മാറിയിട്ടുണ്ട്. തങ്ങളുടെ പാൻ ഇന്ത്യൻ വികസനത്തിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും റോസ്‌റ്റൗൺ ഗ്ലോബൽ ഗ്രിൽ ഔട്ട്ലെറ്റുകൾ വ്യാപിപ്പിക്കുന്നത്. 2030-ഓടെ മിഡിൽ ഈസ്റ്റിലും സാന്നിധ്യം ഉറപ്പാക്കാനുള്ള ഒരുക്കത്തിലാണ് റോസ്‌റ്റൗൺ ഗ്ലോബൽ ഗ്രിൽ.

ഗ്രിൽഡ് ഭക്ഷണത്തിന് കേരളത്തിൽ പ്രിയമേറി വരികയാണ്. ഗ്രിൽ ഭക്ഷണത്തിന്റെ അധികാരികതയും രുചിയും ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടത്തിനും തനിമയിലും വിളമ്പുക എന്നതാണ് റോസ്‌റ്റൗൺ മെനുവിന്റെ വിജയം. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തുർക്കി, മൊറോക്കോ, ജോർജ്ജിയ, കെനിയ, മൊസാമ്പിക്‌, മെക്സിക്കോ, വിയറ്റ്നാം, ജപ്പാൻ ഉൾപ്പടെ ഇരുപതിലേറെ രാജ്യങ്ങളിലെ അപൂർവ്വവും രുചികരവുമായ വിഭവങ്ങൾ ആസ്വദിക്കാൻ സാധിക്കുന്ന ഇന്ത്യയിലെ ഏക റെസ്റ്റോറന്റാണ് റോസ്റ്റൗൺ ഗ്ലോബൽ ഗ്രിൽ.

Advertisement
VKSHNM NWS KWT 1000 x 180 PX-01

വൈവിധ്യമാർന്ന മെനു മാത്രമല്ല റോസ്‌റ്റൗണിന്റെ പ്രത്യേകത. 150 പേർക്ക് ഒരേ സമയം ഇരിക്കാവുന്ന സൗകര്യത്തിനൊപ്പം തന്നെ ഷെഫിന്റെ സ്റ്റുഡിയോ, മൂന്ന് ലൈവ് കിച്ചണുകൾ, ഒരു മിക്സോളജി ബാർ, ഫ്ലാറ്റ് വോക്ക് അനുഭവം എന്നിവയും റോസ്‌റ്റൗണിനെ മികച്ചതാക്കുന്നു.

“സൗത്ത് ഇന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളിലായിരിക്കും ആദ്യ ഔട്ലെറ്റുകൾ ആരംഭിക്കുക. ഫ്യുച്ചർ ഫുഡ്‌സിന്റെ സ്വന്തം ഉടമസ്ഥതയിലും തിരഞ്ഞെടുക്കപ്പെടുന്ന പാർട്ണർസുമായി ഫ്രാഞ്ചൈസി മോഡലിലും ആയിരിക്കും ഓപ്പറേറ്റ് ചെയ്യുക. 2030നിലുള്ളിൽ മിഡിൽ ഈസ്റ്റിലെ പ്രധാന നഗരങ്ങളിൽ റോസ്റ്റൗൺ ഗ്ലോബൽ ഗ്രിൽ ആരംഭിക്കുവാനാണ് ലക്‌ഷ്യം. കൊച്ചിയിൽ ലഭിച്ചതു പോലെ എല്ലാ സ്ഥലങ്ങളിലും മികച്ച പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.”എ ജി & എസ് ഗ്രൂപ്പിന്റെ ഡയറക്ടർമാരിൽ ഒരാളായ ബിജു ജോർജ് പറയുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

സ്വയം ഉടമസ്ഥതയിലുള്ള ഔട്ട്‌ലെറ്റുകളുടെയും തിരഞ്ഞെടുത്ത പങ്കാളികളിലൂടെയുള്ള ഫ്രാഞ്ചൈസികളിലൂടെയായിരിക്കും റോസ്‌റ്റ്‌ടൗൺ വിപുലീകരണത്തിന് ലക്ഷ്യമിടുന്നത്. കൊച്ചി ഔട്ട്‌ലെറ്റിൻ്റെ വിജയം ലോകമെമ്പാടും ആവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷയും അദ്ദേഹം പങ്കവെക്കുന്നു.

ഏതൊരു ഭക്ഷണപ്രേമിക്കും ആസ്വാദ്യമായ എന്തെങ്കിലും ഒന്ന് തീർച്ചയായും റോസ്‌റ്റ്‌ടൗണിൽ ഉണ്ടെന്നത് ഞങ്ങളുടെ ആത്മവിശ്വാസമാണ്. റെസ്റ്റോറന്റിന്റെ അന്തരീക്ഷവും തിരഞ്ഞെടുക്കാൻ വൈവിധ്യമാർന്ന വിഭവങ്ങളും ഉള്ളതിനാൽ, പ്രത്യേക അവസരങ്ങൾ ആഘോഷിക്കുന്നതിനും സുഹൃത്തുക്കളുമായി വന്നു പോകുന്നതിനോ അല്ലെങ്കിൽ ഒരു പ്രവൃത്തി ദിവസത്തിലെ ഉച്ചഭക്ഷണത്തിനുമൊക്കെ അനുയോജ്യമായ ഇടമാണ് റോസ്‌റ്റ്‌ടൗൺ ഗ്ലോബൽ ഗ്രിൽ എന്ന് എ ജി & എസ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് ജോഷി പറയുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

ഓരോ വിഭവത്തിനും അതിൻ്റെ ഉത്ഭവ രാജ്യത്ത് എങ്ങനെ വിളമ്പുന്നുവോ അതുപോലെ തന്നെയാണ് റോസ്‌റ്റ്‌ടൗണിൽ വിളമ്പുന്നത്. ആ വിഭവങ്ങളെ തൊടുമ്പോൾ ഓരോ ഭക്ഷണപ്രേമിക്കും അതാത് രാജ്യങ്ങളുടെ രുചിയും മണവും അനുഭവിക്കാൻ സാധിക്കും. ‘നിങ്ങളുടെ ടിക്കറ്റ് ടു ദ വേൾഡ്’ എന്ന ഞങ്ങളുടെ ഏറ്റവും പുതിയ മാർക്കറ്റിംഗ് കാമ്പെയ്‌ൻ ജീവസുറ്റതാക്കാൻ ഞങ്ങൾ ശ്രമിച്ച പ്രധാന വശം ഇതാണ്. റോസ്‌റ്റൗണിലേക്കുള്ള സന്ദർശനം മറ്റൊരു രാജ്യത്തേക്ക് ഒരു ഭക്ഷണ പ്രേമി നടത്തുന്ന ഒരു യാത്ര പോലെയാണ്. കേരളത്തിനും ഇന്ത്യയ്ക്കും പുറത്തേക്ക് ഞങ്ങൾ പോകുമ്പോൾ ഈ വശം ഉറപ്പായും ഞങ്ങളുടെ ട്രേഡ്മാർക്ക് ആകുമെന്ന് ജോർജ് ജോഷി പറയുന്നു.

രണ്ട് വർഷമെടുത്താണ് മെനു ക്യൂറേറ്റ് ചെയ്തെടുത്തത്. മനുഷ്യ ചരിത്രത്തിൽ ഏറെ ആഴത്തിൽ വേരൂന്നിയതാണ് ഗ്രിൽഡ് ഭക്ഷണങ്ങൾ. ഓരോ പ്രദേശത്തിനും ഗ്രില്ലിംഗിന് തനതായ സമീപനമുണ്ട്. ഈ തനത് രുചി ഭേദങ്ങൾ റോസ്റ്റ്ടൗണിൽ ലഭ്യമാക്കുന്നതിൽ ഷെഫ് സിദ്ദിഖിൻ്റെ സൂക്ഷ്മമായ ശ്രദ്ധയും, അതാസ്വദിക്കുന്നതിന് ഫൈൻ ഡൈനിംഗ് അന്തരീക്ഷവും ഭക്ഷണ പ്രിയർക്കായി ഒരുക്കുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

റോസ്റ്റ്ടൗൺ ഗ്ലോബൽ ഗ്രില്ലിന്റെ അഭിമാനകരമായ വളർച്ച കേരളത്തിന് അവകാശപ്പെട്ടതാണ്. ഇവിടെ തുടങ്ങിയ ഒരു സംരംഭം സംസ്ഥാനത്തിന് പുറത്തേക്കും സാന്നിധ്യം വ്യാപിപ്പിക്കുന്നത് മറ്റ് പല ബിസിനസ് സംരംഭങ്ങൾക്കും പ്രചോദനമാകുമെന്ന് റോസ്‌റ്റ്‌ടൗൺ ഗ്ലോബൽ ഗ്രിൽ പ്രതീക്ഷിക്കുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Business

വിനോദ് ഫ്രാൻസിസ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ

Published

on

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ജനറൽ മാനേജരായ വിനോദ് ഫ്രാൻസിസിനെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സി എഫ് ഒ) ആയി നിയമിച്ചു. കൂടാതെ, ബാങ്കിന്റെ പ്രധാന മാനേജീരിയൽ പദവിയിലേക്കും നിയമനം നൽകി. ഏപ്രിൽ 5ന് ചേർന്ന ബാങ്കിന്റെ ഡയറക്ടർ ബോർഡാണ് നിയമന അംഗീകാരം നൽകിയത്. ബാങ്കിങ് രംഗത്തും കോർപ്പറേറ്റ് ഫിനാൻസ് മേഖലയിലും 18 വർഷത്തെ അനുഭവ സമ്പത്തുള്ള വിനോദ് ഫ്രാൻസിസ് ജൂൺ 2021 മുതൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഡെപ്യൂട്ടി സി എഫ് ഒ ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഏപ്രിൽ 8 തിങ്കളാഴ്ച മുതലാണ് നിയമനം പ്രാബല്യത്തിൽ വരുന്നത്. നിലവിലെ സി എഫ് ഒയും സീനിയർ ജനറൽ മാനേജരുമായ എച്ച്. ചിത്രയെ ബാങ്കിന്റെ ചീഫ് കംപ്ലയൻസ് ഓഫീസറായി ചുമതലപ്പെടുത്തി.

Continue Reading

Featured