ബിജെപിയിൽ തർക്കം; പുനഃസംഘടനയിൽ സുരേന്ദ്രന്റെ അടുപ്പക്കാർക്ക് നിയമനം

കോഴിക്കോട്: ബിജെപി ജില്ലാ പുനഃസംഘടനയിൽ കോട്ടയത്ത് പി കെ കൃഷ്ണദാസ് വിഭാഗത്തെ വെട്ടിനിരത്തിയതായി ആക്ഷേപം. പി കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ വിഭാഗങ്ങൾ കടുത്ത അസംതൃപ്തി തുടരുന്നതിനിടെയാണ് ജില്ലാതല പുനസംഘടനയിലും ഔദ്യോഗിക വിഭാഗത്തിന് ആധിപത്യം ലഭിക്കുന്ന തരത്തിലുള്ള നിയമനങ്ങളെന്ന് പരാതി ഉയർന്നത്. നിയമസഭാ തെരെഞ്ഞടുപ്പിന് ശേഷം പുതിയ കോട്ടയം ജില്ലാ അധ്യക്ഷനെ നിയമിച്ചപ്പോളും കെ സുരേന്ദ്രന്റെ അടുപ്പക്കാരനായ ലിജിൻ ലാലിനാണ് നറുക്കു വീണത്. ഇതിലും ജില്ലയിലെ പി കെ കൃഷ്ണദാസ് വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. അന്ന് കൃഷ്ണദാസ് വിഭാഗത്തിലെ എൻ ഹരിയെ മധ്യമേഖല പ്രസിഡന്റ് ആക്കിയതും വെട്ടിനിരത്തലിന്റെ ഭാഗമായി തന്നെയാണ്ഗ്രൂപ്പ് കരുതുന്നത്. ഈ നീക്കത്തോട് എൻ ഹരി ജില്ലാ പ്രസിഡണ്ട് ആക്കുന്നതിൽ നിന്ന് ഔദ്യോഗിക വിഭാഗത്തിന് ഒഴിവാക്കാനായി.

നേരത്തെ ഹരി വീണ്ടും ജില്ലാ പ്രസിഡണ്ട് ആകുമെന്ന് ഉറപ്പായ സാഹചര്യത്തിൽ ന്യൂനപക്ഷ പ്രാധിനിധ്യത്തിന്റെ പേര് പറഞ്ഞു മാറ്റി നിർത്തുകയായിരുന്നു. അന്ന്നോബിൾ മാത്യുവിനെയാണ് ജില്ലാ അധ്യക്ഷനാക്കിയത്. ഈ നീക്കങ്ങളുടെ തുടർച്ചയാണ് ജില്ലാ പുനഃസംഘടനയിലും ആവർത്തിച്ചതെന്ന പരാതിയാണ് ജില്ലയിലെ പി കെ കൃഷ്ണദാസ് വിഭാഗത്തിനുള്ളത് ഔദ്യോഗിക വിഭാഗത്തിന്റെ വിഭാഗീയ പ്രവർത്തനങ്ങൾക്കെതിരെ ദേശീയ നേതൃത്വം സമീപിക്കാനും ഗ്രൂപ്പ് ആലോചിക്കുന്നുണ്ട്.

Related posts

Leave a Comment