സിപിഎം നിയന്ത്രണത്തിലുളള സഹകരണ സൊസൈറ്റിയിൽ ഒന്നരകോടിയിലേറേ രൂപയുടെ തട്ടിപ്പ് ;വിവാദം തുടരുന്നു

കണ്ണൂർ : കണ്ണൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയിൽ ഒന്നര കോടിയിലേറെ രൂപയുടെ തട്ടിപ്പ് പുറത്തുവന്നതോടെ സെക്രട്ടറി ഒളിവിൽ. പേരാവൂർ ഹൗസ് ബിൽഡിംഗ് സൊസൈറ്റിയാണ് സഹകരണ വകുപ്പ് അനുമതി ഇല്ലാതെ ചിട്ടി നടത്തി പണം തട്ടിയത്. അതേസമയം പണം നഷ്ടപ്പെട്ടവർ ബാങ്ക് സെക്രട്ടറിയുടെ വീടിന് മുന്നിൽ ഇന്ന് ധർണ നടത്തും. സിപിഎം നിയന്ത്രണത്തിലുള്ള പേരാവൂർ കോ-ഓപ്പറേറ്റീവ് ഹൗസ് ബിൽഡിംഗ് സൊസൈറ്റി 2017 ലാണ് 876 പേരിൽ നിന്നായി ഒരു ലക്ഷം രൂപയുടെ ചിട്ടി തുടങ്ങിയത്. കാലാവധി പൂർത്തിയായിട്ടും 315 പേർക്ക് മുഴുവൻ പണവും തിരികെ നൽകിയില്ല. ആകെ ഒരു കോടി 85 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നു എന്നാണ് പോലീസിന് നൽകിയ പരാതി. പലതവണ പോലീസിന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തിയിട്ടും പരിഹാരം കാണാതായതോടെ കഴിഞ്ഞ വ്യാഴാഴ്ച നൂറിലേറെ നിക്ഷേപകർ സൊസൈറ്റിയിൽ എത്തി ഉപരോധസമരം നടത്തി. സ്വന്തം വീട് വിറ്റ് പണം തിരികെ നൽകാമെന്ന് സൊസൈറ്റി സെക്രട്ടറി പി വി ഹരിദാസ് എഴുതി നൽകിയതോടെയാണ് സമരം അവസാനിച്ചത് എന്നാൽ തന്നെ നിർബന്ധിച്ച് ഒപ്പിടിയിക്കുകയായിരുന്നു എന്നും താൻ തട്ടിപ്പ് നടത്തിയില്ലെന്നും കാട്ടി സെക്രട്ടറി പോലീസിൽ പരാതി നൽകി. അർധരാത്രിയി സൊസൈറ്റിയിൽ എത്തി മിനിറ്റ്സ് ഉൾപ്പെടെയുള്ള രേഖകൾ കടത്താനുള്ള ശ്രമത്തിനിടെ ഇതേ സെക്രട്ടറിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ഇയാളെ വിട്ടയക്കുകയായിരുന്നു.

Related posts

Leave a Comment