വിവാദ പ്രസ്താവന ; കെപി അനിൽകുമാറിനെതിരെ പോലീസ് സ്വമേധയാ കേസെടുക്കണം : കെ ബാബു

കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ തെരുവിലിട്ട് പേപ്പട്ടിയെപ്പോലെ തല്ലികൊല്ലാൻ ആണുങ്ങളുണ്ട് എന്ന കെപി അനിൽകുമാറിന്റെ ഭീഷണി പ്രസം​ഗം ഞെട്ടിക്കുന്നതാണെന്ന് കോൺ​ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ ബാബു. കേരളത്തിൽ ഒരു രാഷ്ട്രീയ നേതാവും ഇതുവരെ നടത്താത്തതാണ് ഇത്തരത്തിലൊരു പ്രസം​ഗം. പ്രസ്താവനയെ കുറിച്ച് സിപിഎം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഒഡെപെക് ചെയർമാൻ കൂടിയായ കെപി അനിൽകുമാറിന്റെ നിലപാട് സിപിഎം നിലപാടാണോയെന്ന് വ്യക്തമാക്കണമെന്നും ബാബു മാധ്യമങ്ങളോട് പറഞ്ഞു.
സമനില തെറ്റിയ ഒരാളുടെ ജൽപ്പനമായി മാത്രം ഇതിനെ നോക്കിക്കാണാനാകില്ല. ലഹളക്കാഹ്വാനം നൽകുന്ന അനിൽകുമാറിന്റെ പ്രസ്താവനക്കെതിരെ പോലീസ് സ്വമേധയാ കേസെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദ പ്രസ്താവനക്കെതിരെ കോൺ​ഗ്രസ് പ്രതിഷേധിക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി

Related posts

Leave a Comment