വിവാദ പ്രസ്താവന ; കെപി അനിൽകുമാറിനെതിരെ പരാതിയുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ്

കോഴിക്കോട്: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ അടുത്തിടെ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന കെപി അനിൽകുമാർ നടത്തിയ പ്രകോപനപരമായ പ്രസംഗവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി. അനിൽകുമാറിനെതിരെ നടപടിയാവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺകുമാറാണ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. പിണറായിയും സിപിഎമ്മും അനിൽകുമാറിന് കൊട്ടേഷൻ ജോലിയാണോ നൽകിയതെന്ന് പ്രവീൺകുമാർ ചോദിച്ചു. ഇന്നലെ നൽകിയ പരാതിയിൽ ഇതുവരെ കേസെടുക്കാതെ സാഹചര്യത്തിലാണ് താൻ നേരിട്ട് കമ്മീഷണർ ഓഫീസിൽ വന്ന് പരാതി നൽകിയതെന്നും പ്രവീൺകുമാർ പറഞ്ഞു.
 

Related posts

Leave a Comment