‘മാർക്ക് ജിഹാദ്’ വിവാദ പരാമർശം: ഡൽഹി യൂണിവേഴ്‌സിറ്റിയിലെ അധ്യാപകന് വിഷം തുപ്പാൻ കോളാമ്പി അയച്ച് മലയാളി വിദ്യാർഥികൾ

ഡൽഹി യൂണിവേഴ്‌സിറ്റിയിൽ മലയാളികൾക്ക് അഡ്മിഷൻ കിട്ടുന്നത് മാർക്ക് ജിഹാദ് മൂലമാണ് എന്ന വിവാദ പരാമർശം നടത്തിയ കിരോരിമൽ കോളേജിലെ അധ്യാപകനായ രാകേഷ് കുമാറിന് വിഷം തുപ്പാൻ കോളാമ്പി അയച്ച് നൽകി മലയാളി വിദ്യാർഥികൾ. രാവിലെ കോളേജിന് മുന്നിൽ രാകേഷ് കുമാർ മാപ്പ് പറയണം എന്നാവശ്യപ്പെട്ട് എൻ.എസ്.യു.ഐ പ്രതിഷേധം നടത്തിയിരുന്നു. തുടർന്ന് കോളേജിനുള്ളിൽ കയറാൻ അനുമതി നിഷേധിച്ചതോടെ അടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തി കോളാമ്പി അയച്ച് നൽകുകയായിരുന്നു.

‘Don’t Spread Poison Among Delhi University Students, You Can Spit your Poison on This’ എന്ന കുറിപ്പിനോടപ്പമാണ് കോളാമ്പി അയച്ച് നൽകിയത്.കൃഷ്ണേന്ദു,അജിൽ, ഡിവിൻ, ഫാദിൽ, എമിൽ, യാസിൻ തുടങ്ങിയ വിദ്യാർത്ഥികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം

Related posts

Leave a Comment