Connect with us
48 birthday
top banner (1)

Delhi

ദി ഹിന്ദുവിലെ വിവാദ അഭിമുഖം: മുഖ്യമന്ത്രിക്കെതിരെ ഡല്‍ഹി പൊലീസിനും ഗവര്‍ണര്‍ക്കും പരാതി

Avatar

Published

on

ന്യൂഡല്‍ഹി: ദി ഹിന്ദു ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖത്തില്‍ ഡല്‍ഹി പൊലീസിനും ഗവര്‍ണര്‍ക്കും എച്ച് ആര്‍ ഡി എസ് പരാതി നല്‍കി. വിവാദ അഭിമുഖത്തില്‍ മുഖ്യമന്ത്രി, മാദ്ധ്യമപ്രവര്‍ത്തക, ദ ഹിന്ദു, പിആര്‍ ഏജന്‍സി എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരാതികളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജിത കൃഷ്ണ അറിയിച്ചു. അഭിമുഖത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മലപ്പുറം പരാമര്‍ശം വന്‍ വിവാദമായി ആഴ്ചകള്‍ക്ക് ശേഷമാണ് എച്ച് ആര്‍ ഡി എസ് പരാതി നല്‍കിയിരിക്കുന്നത്.

അതേസമയം, അഭിമുഖത്തിന് ഒരു ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ലാത്തതിനാല്‍, പി ആര്‍ ഏജന്‍സിയുടെ പ്രതിനിധി അഭിമുഖം നടത്തുന്ന സമയത്തുണ്ടായിരുന്നോ എന്ന ചോദ്യം ബാധകമല്ലെന്നും നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രി വിശദമാക്കിയിരുന്നു.

Advertisement
inner ad

മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നാടെന്ന നിലയ്ക്ക് വര്‍ഗീയ ശക്തികളുടെ എക്കാലത്തെയും ആക്രമണലക്ഷ്യമാണ് കേരളം. അഭിമുഖത്തില്‍ മലപ്പുറം ജില്ലയെ കുറിച്ച് ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. അക്കാര്യം വിശദമാക്കി ദ ഹിന്ദു ദിനപ്പത്രം ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisement
inner ad

Delhi

പദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി 1.57 കോടി നികുതി കുടിശ്ശിക നല്‍കണമെന്ന് കേന്ദ്രം

Published

on

ന്യൂഡല്‍ഹി:പദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി 1.57 കോടി നികുതി കുടിശ്ശിക നല്‍കണമെന്ന് കേന്ദ്രം. കഴിഞ്ഞ ഏഴ് വര്‍ഷത്തെ കുടിശ്ശികയായ 1.57 കോടി രൂപ ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി അടയ്ക്കണമെന്ന് നോട്ടീസ് നല്‍കി കേന്ദ്ര ജിഎസ്ടി വകുപ്പ്.

ജിഎസ്ടിയില്‍ വിവിധ ഇളവുകള്‍ ഉണ്ടെന്നുകാട്ടി ഭരണസമിതി നല്‍കിയ വിശദീകരണം തള്ളിയാണ് കേന്ദ്ര ജി.എസ്.ടി വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

Advertisement
inner ad

ക്ഷേത്രത്തില്‍ വാടകയിനത്തില്‍ ലഭിക്കുന്ന വിവിധ വരുമാനങ്ങള്‍,? ഭക്തര്‍ക്ക് വസ്ത്രം ധരിക്കാനടക്കം നല്‍കുന്നതിലൂടെ കിട്ടുന്ന വരുമാനം, ചിത്രങ്ങളടക്കം വില്‍പന നടത്തി കിട്ടുന്ന പണം,? എഴുന്നള്ളിപ്പ് ആനയെ വാടകയ്ക്ക് നല്‍കി കിട്ടുന്ന വരുമാനം ഇവയുടെയൊന്നും ജിഎസ്ടി ക്ഷേത്ര ഭരണസമിതി നല്‍കുന്നില്ലെന്ന് കേന്ദ്ര ജിഎസ്ടി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.അതേസമയം നോട്ടീസില്‍ വിശദീകരണം നല്‍കുമെന്നാണ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ക്ഷേത്രത്തില്‍ നിന്നും നികുതി അടയ്ക്കുന്നില്ല എന്ന രഹസ്യവിവരത്തിന് പിന്നാലെയാണ് മതിലകം ഓഫീസില്‍ പരിശോധന നടന്നത്.

സേവനവും ഉല്‍പ്പന്നവും നല്‍കുമ്പോള്‍ ജിഎസ്ടി ഭരണസമിതി വാങ്ങുന്നുണ്ട് എന്നാല്‍ ആ പണം അടയ്ക്കുന്നില്ലെന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തി. ക്ഷേത്രത്തിന് വിവിധ ഇളവുകള്‍ക്ക് ശേഷം അടയ്ക്കാനുള്ളത് 16 ലക്ഷം മാത്രമാണെന്നാണ് ക്ഷേത്ര ഭരണസമിതി അറിയിച്ചത്. മൂന്ന് ലക്ഷം അടച്ചെന്നും വിവരം നല്‍കി. എന്നാല്‍ സമിതി നല്‍കിയ മറുപടി തള്ളിയശേഷമാണ് 1.57 കോടി രൂപ നികുതിയടക്കാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

Advertisement
inner ad

തുക സമിതി അടച്ചില്ലെങ്കില്‍ 100 ശതമാനം പിഴയും 18 ശതമാനം പിഴപ്പലിശയും അടയ്ക്കണം എന്നും നോട്ടീസിലുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിക്കേണ്ട 77 ലക്ഷം ജിഎസ്ടി വിഹിതവും മൂന്ന് ലക്ഷം പ്രളയ സെസും ചേര്‍ന്നതാണ് തുക. നോട്ടീസില്‍ കൃത്യമായി മറുപടി നല്‍കുമെന്നാണ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചത്.

Advertisement
inner ad
Continue Reading

Delhi

അഗ്‌നിരക്ഷാസേനയ്ക്ക് ദീപാവലി ദിനത്തില്‍ ലഭിച്ചത് 318 ഫോണ്‍ കോളുകള്‍

Published

on

ന്യൂഡല്‍ഹി: തീപിടിത്തവുമായി ബന്ധപ്പെട്ട 318 കോളുകളാണ് ഡല്‍ഹിയിലെ അഗ്‌നിരക്ഷാസേനക്ക് ദീപാവലി ദിനത്തില്‍ ലഭിച്ചത്. 13 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന എണ്ണമാണിതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദീപാവലിയുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ തീപിടുത്തവും അടിയന്തര സംഭവങ്ങളും ഈ കണക്ക് അടയാളപ്പെടുത്തുന്നുവെന്ന് ഡി.എഫ്.എസ് മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞു. നഗരത്തിലുടനീളം എല്ലാ അഗ്‌നിശമന യൂണിറ്റുകളെയും ഉദ്യോഗസ്ഥരെയും വിന്യസിച്ചുകൊണ്ട് ഏതു സാഹചര്യവും നേരിടാന്‍ ഞങ്ങള്‍ പൂര്‍ണമായും തയ്യാറായിരുന്നു. എല്ലാ ലീവുകളും റദ്ദാക്കി എല്ലാവരെയും സഹായിക്കാന്‍ ഞങ്ങള്‍ ഒരുങ്ങി -ഗാര്‍ഗ് പറഞ്ഞു.

തീപിടിത്തവുമായി ബന്ധപ്പെട്ട് കുറഞ്ഞത് 78 കോളുകളെങ്കിലും വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെ ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 31ന് വൈകുന്നേരം 5നും നവംബര്‍ 1ന് പുലര്‍ച്ചെ 5നും ഇടയിലാണ് ഏറ്റവും കൂടുതല്‍ കോളുകള്‍ ലഭിച്ചത്. പടക്കങ്ങളുടെ വ്യാപകമായ ഉപയോഗമാണ് ഇതിന് കാരണമെന്ന് അധികൃതര്‍ പറയുന്നു. രാത്രി മുഴുവനും തുടര്‍ച്ചയായി പടക്കം പൊട്ടിച്ചത് ഡല്‍ഹിയെ നിബിഡമായ പുകയില്‍ മൂടി. കടുത്ത ശബ്ദമലിനീകരണം ഉണ്ടാക്കുകയും കാഴ്ചക്ക് മങ്ങലേല്‍പിക്കുകയും ചെയ്തു.

Advertisement
inner ad

മലിനീകരണത്തിലെ കുതിച്ചുചാട്ടത്തെ ചെറുക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും പടക്കങ്ങള്‍ക്ക് സമഗ്രമായ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അവയുടെ നിര്‍മാണം, സംഭരണം, വില്‍പ്പന, ഉപയോഗം എന്നിവ നിരോധിച്ചു. ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് 377 എന്‍ഫോഴ്സ്മെന്റ് ടീമുകളെ അണിനിരത്തി. റസിഡന്റ് അസോസിയേഷനുകള്‍, മാര്‍ക്കറ്റ് കമ്മറ്റികള്‍, സാമൂഹ്യ സംഘടനകള്‍ എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ചാല്‍ ഭാരതീയ ന്യായ സന്‍ഹിതയുടെ വകുപ്പുകള്‍ പ്രകാരം നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കി. എന്നിട്ടും ജനങ്ങള്‍ നിയന്ത്രണം പാലിച്ചില്ലെന്നാണ് അഗ്‌നിരക്ഷാസേനക്ക് ലഭിച്ച കോളുകളുടെ എണ്ണം സൂചിപ്പിക്കുന്നത്.

Advertisement
inner ad
Continue Reading

Delhi

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

Published

on

ന്യൂഡല്‍ഹി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി.19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വര്‍ദ്ധിച്ചിരിക്കുന്നത്.ഇതോടെ കൊച്ചിയില്‍ 1810 രൂപ 50 പൈസയായി. വില പ്രാബല്യത്തില്‍ വന്നു.നാല് മാസത്തിനിടെ 157 രൂപ 50 പൈസയാണ് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് കൂടിയത്.

അതേസമയം, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. എല്ലാ മാസവും ഒന്നാം തീയതി പാചക വാതക സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികള്‍ പുതുക്കാറുണ്ട്.കഴിഞ്ഞ മാസം വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം എല്‍ പി ജി സിലിണ്ടറുകളുടെ വില 48 രൂപ 50 പൈസ കൂട്ടിയിരുന്നു. ഗാര്‍ഹിക ആവശ്യത്തിനായുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയില്‍ അന്നും മാറ്റം വരുത്തിയിരുന്നില്ല.

Advertisement
inner ad
Continue Reading

Featured