കോൺട്രാക്ട് കാര്യേജ് വാഹന ഉടമകളുടെ റിലേ നിരാഹാരം ഇന്നു മുതൽ

തിരുവനന്തപുരം:സംസ്ഥാനത്തെ കോൺട്രാക്ട് കാര്യേജ് വാഹന ഉടമകളുടെ
72 മണിക്കൂർ റിലേ നിരാഹാര സത്യാഗ്രഹ സമരം ഇന്നാരംഭിക്കും. രാവിലെ 11 മണിക്ക് സെക്രട്ടറിയേറ്റ് പടിക്കൽ ആരംഭിക്കുന്ന സമരം കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ബിനു ജോൺ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികളാണ് റിലേ നിരാഹാര സമരത്തിൽ പങ്കെടുക്കുന്നത് . പന്ത്രണ്ടാം തീയതി കാസർഗോഡ് ,കണ്ണൂർ , കോഴിക്കോട് ജില്ലയിൽ ഉള്ള പ്രവർത്തകരാണ് സമരത്തിൽ പങ്കെടുക്കുന്നത് .പതിമൂന്നാം തീയതി എറണാകുളം ,മലപ്പുറം , തൃശൂർ, പാലക്കാട്, വയനാട് ജില്ലയിൽ നിന്നുള്ള പ്രവർത്തകർ സമരത്തിൽ പങ്കെടുക്കും. പതിനാലാം തീയതി ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള പ്രവർത്തകർ സമരത്തിൽ പങ്കെടുക്കും.
തിരുവനന്തപുരം ,കൊല്ലംജില്ലയിൽ നിന്നുള്ള പ്രവർത്തകർ മൂന്നുദിവസവും സമരത്തിൽ പങ്കെടുക്കും
കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കുക,
വായ്പാ തിരിച്ചടവിന് കൂടുതൽ സമയം നൽകുക,അനാവശ്യ ഫൈനുകൾ ഒഴിവാക്കുക,നിലവിലെ നിറത്തിൽ സെപ്റ്റംബർ-30 വരെ വരെ വാഹനങ്ങൾ സിഎഫ് ചെയ്യാൻ സൗകര്യമൊരുക്കുക ,
ജിപിഎസ് ഘടിപ്പിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കുക,
കേരള ബാങ്ക് വഴിയുള്ള പുനരധിവാസ ലോണിന് സിബിൽ സ്കോർ 400 ആയി നിജപ്പെടുത്തുക തുടങ്ങിയവയാണ് മുഖ്യമായ ആവശ്യങ്ങൾ . ജൂലൈ മുതൽ മുതൽ ഡിസംബർ വരെയുള്ള നികുതി അടക്കുന്നതിനുള്ള തീയതി ഡിസംബർ 31ന് അവസാനിച്ചിരുന്നു. എന്നാൽ പ്രതിസന്ധിയെത്തുടർന്ന് ഓട്ടങ്ങൾ പൂർണമായി നിലച്ചതോടെ ഈ നികുതി അടക്കാൻ ആയിരക്കണക്കിന് വാഹന ഉടമകൾക്ക് ഇതുവരെ സാധിച്ചിട്ടില്ല. 6000 രൂപ നികുതി വരുന്ന ടെമ്പോ ട്രാവലർ ഉടകൾ അതടക്കാൻ പോലും കഴിയാതെ വിഷമിക്കുമ്പോൾ അത്തരം വാഹനങ്ങൾക്ക് 7500 രൂപ പിഴ ചുമത്തിയത് നീതികരിക്കാൻ ആവില്ലെന്ന് സി സി ഒ എ യുടെ സംസ്ഥാന ജനറൽ സെക്രട്ടറി എസ് പ്രശാന്തൻ പറഞ്ഞു.72 മണിക്കൂർ നിരാഹാര സമരം കൊണ്ടും സർക്കാരുകളുടെ ഭാഗത്തുനിന്ന് സ്വയം തൊഴിൽ മേഖലയായ ഈ വ്യവസായത്തെ കടക്കെണിയിൽ നിന്ന് കരകയറ്റുന്നതിനുള്ള ഉചിതമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വാഹനങ്ങൾ റോഡിൽ ഉപേക്ഷിക്കുന്നത് അടക്കമുള്ള സമരപരിപാടികൾ നടത്താൻ സംഘടന നിർബന്ധിതമാകും എന്ന് സംസ്ഥാന പ്രസിഡണ്ട് ബിനു ജോൺ പറഞ്ഞു.ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി സംസ്ഥാനത്ത് നടക്കുന്ന സമരത്തിന് ബസ് ഓപ്പറേറ്റേഴ്സ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പൂർണ പിന്തുണ ഉണ്ടാകുമെന്നും സമരത്തെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്രനേതാക്കൾ സെ ക്രട്ടേറിയേറ്റ് പടികൽ എത്തുമെന്നും ബി. ഒ.സി.ഐ കേരള വൈസ് ചെയർമാൻ എ.ജെ. റിജാസ് അറിയിച്ചു.

Related posts

Leave a Comment