Connect with us
top banner (3)

National

സമൂഹ വിവാഹ ചടങ്ങിൽ ഗർഭനിരോധന ഗുളികകളും കോണ്ടം പാക്കറ്റുകളും; രൂക്ഷ വിമർശനവുമായി കോൺഗ്രസ്

Avatar

Published

on

സമൂഹ വിവാഹ ചടങ്ങിൽ ഗർഭനിരോധന ഗുളികകളും കോണ്ടം പാക്കറ്റുകളും വിതരണം ചെയ്ത് അധികൃതർ. വധുക്കൾക്ക് നൽകിയ മേക്കപ്പ് ബോക്സിനുള്ളിൽ നിന്നുമാണ് ഗർഭനിരോധന ഗുളികകൾക്കൊപ്പം കോണ്ടം പാക്കറ്റുകളും ലഭിച്ചത്. മധ്യപ്രദേശിലെ ഝബുവ ജില്ലയിലാണ് സംഭവം. അതേസമയം ശിവരാജ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ‘മുഖ്യമന്ത്രി കന്യാ വിവാഹ് / നിക്കാഹ്’ പദ്ധതിക്ക് കീഴിലാണ് സമൂഹ വിവാഹം സംഘടിപ്പിച്ചത്.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

National

കോൺ​ഗ്രസ് എംഎൽഎ പി എൻ പാട്ടീൽ അന്തരിച്ചു

Published

on

കാർവീർ: മഹാരാഷ്ട്രയിലെ മുതിർന്ന കോൺ​ഗ്രസ് നേതാവും എംഎൽഎയുമായ പി, എൻ പാട്ടീൽ അന്തരിച്ചു. അപകടത്തെ തുടർന്നാണ് മരണപ്പെട്ടത്. അത്യാഹിത വിഭാ​ഗത്തിൽ ചികിത്സയിലായിരുന്നു അ​ദ്ദേഹത്തിൻ്റെ നില ബു​ധനാഴ്ച്ച രാവിലെയോടെ വീണ്ടും വഷളാവുകയായിരുന്നു. കോലാപൂർ ജില്ലയിലെ കോൺ​ഗ്രസ് പ്രസിഡൻ്റ് കൂടിയായിരുന്നു അ​ദ്ദേഹം.

Continue Reading

National

‘പോളിങ് വിവരങ്ങൾ പരസ്യപ്പെടുത്താൻ നിയമമില്ല’; സുപ്രീംകോടതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ

Published

on

ന്യൂഡൽഹി: പോളിങ് വിവരങ്ങൾ സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാന്‍ നിയമ വ്യവസ്ഥയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ. സ്ഥാനാർത്ഥികൾക്കും ബൂത്ത് ഏജന്റുമാർക്കും അല്ലാതെ മറ്റാർക്കും വിവരങ്ങൾ നൽകേണ്ട ബാധ്യസ്ഥത ഇല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ വ്യക്തമാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിലെ പോളിങ് കണക്കുകള്‍ പുറത്തുവിടാൻ വൈകുന്നതിൽ സമർപ്പിച്ച ഹർജിക്ക് മറുപടി ആയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫോം 17 സിയുടെ സ്‌കാന്‍ ചെയ്ത കോപ്പി എത്രയും വേഗം തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണം എന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് സുപ്രീംകോടതിയെ സമീപിച്ചത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

National

സേനകളില്‍ 1103 ഒഴിവുകള്‍; വനിതകൾക്കും അവസരം, സൗജന്യമായി ഇപ്പോൾ അപേക്ഷിക്കാം

Published

on

കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് എക്‌സാമിനേഷന്‍ (II), 2024ന് യു.പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഏഴിമല നാവിക അക്കാദമി, ദെഹ്‌റാദൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമി, ഹൈദരാബാദിലെ എയര്‍ ഫോഴ്സ് അക്കാദമി, ചെന്നൈയിലെ ഓഫീസേഴ്സ് അക്കാദമി എന്നിവിടങ്ങളിലാണ് പ്രവേശനം. 459 ഒഴിവിലേക്കാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 32 ഒഴിവ് ഏഴിമല നാവിക അക്കാദമിയിലാണ്.ഒഴിവുകളിലേക്ക് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. വനിതകള്‍ക്കും അപേക്ഷിക്കാൻ അവസരമുണ്ട്. ചെന്നൈയില്‍ 2025 ഒക്ടോബറിലും മറ്റ് കേന്ദ്രങ്ങളില്‍ 2025 ജൂലായിലും കോഴ്സാരംഭിക്കും. എന്‍.സി.സി.സി സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് നിശ്ചിത എണ്ണം സീറ്റുകള്‍ ഒഴിവുണ്ട്.

Continue Reading

Featured