അഞ്ചാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഗര്‍ഭനിരോധന ഉറ

ചിക്കാ​ഗോ: കോവിഡ് മഹാമാരിയെത്തുടർന്ന് ചിക്കാഗോയിലെ പൊതുവിദ്യാലയങ്ങൾ ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. ശരത്കാലം ആവുമ്പോഴേക്കും സ്‌കൂളുകൾ തുറക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം സ്‌കൂളിലെത്തുന്ന വിദ്യാർത്ഥികൾക്കായി ചില അപ്രതീക്ഷിത സമ്മാനങ്ങളും സ്‌കൂളുകളിൽ ഒരുക്കും. ആർത്തവ സംബന്ധിയായ ഉത്പന്നങ്ങളും ഗർഭനിരോധന ഉറകളുമാവും അവ. അത് കൂടാതെ കോവിഡ് കാലത്ത് അവശ്യ വസ്തുക്കളായി മാറിയ സാനിറ്റൈസറുകൾ, മാസ്കുകൾ, വൈപ്പ്സ്, തെർമോമീറ്റർ തുടങ്ങിയവയും സ്‌കൂളുകളിൽ ഉണ്ടാകും.

ചിക്കാഗോയിലെ പുതിയ പൊതു വിദ്യാലയ നയം പ്രകാരം അഞ്ചാം ക്ലാസിനും അതിന് മുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ ഗർഭനിരോധന ഉറകളുടെ ലഭ്യത സംബന്ധിച്ച പദ്ധതി നിർബന്ധമായും നടപ്പിലാക്കണം. കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്നതോടൊപ്പം അവരെ അബദ്ധവശാലുള്ള ഗർഭധാരണം, മാരക രോഗമായ എച്ച്‌ ഐ വി എയ്ഡ്‌സ് മുതലായവയിൽ നിന്ന് സംരക്ഷിച്ചു നിർത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ പദ്ധതി സംഘടിപ്പിക്കുന്നത്.

ഇപ്പോൾ നടപ്പാക്കിയ ഈ നയം കഴിഞ്ഞ കുറെ വർഷങ്ങളായി രൂപീകരണ ഘട്ടത്തിലായിരുന്നു. നയവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ ഉയർന്നു വന്നിട്ടുണ്ടെങ്കിലും ശരിയായ പാതയിലേക്കുള്ള ചുവടുവെപ്പാണ് ഈ നീക്കമെന്നാണ് നിയമനിർമാതാക്കൾ പൊതുവിൽ അഭിപ്രായപ്പെടുന്നത്. “ആരോഗ്യകരമായ തീരുമാനങ്ങൾ എടുക്കാനായി ചെറിയ പ്രായം മുതൽ കൃത്യതയും വ്യക്തതയുമുള്ള വിവരങ്ങൾ ലഭിക്കാനുള്ള അവകാശം വിദ്യാർത്ഥികൾക്കുണ്ട്”, സി പി എസ് ഡോക്റ്ററും കഴിഞ്ഞ മുപ്പത് വർഷക്കാലമായി ശിശുരോഗ വിദഗ്ദ്ധനായി പ്രവർത്തിക്കുകയും ചെയ്യുന്ന ഡോ. കെന്നെത്ത് ഫോക്സ് പറഞ്ഞതായി ചിക്കാഗോ സൺ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Related posts

Leave a Comment