തുടർഭരണം നാട് തകർക്കാനുള്ള ലൈസെൻസല്ല – റിയാദ് ഓ.ഐ.സി.സി.

നാദിർ ഷാ റഹിമാൻ

റിയാദ് : പ്രതിപക്ഷ നേതാക്കൾക്കെതിരെയും പ്രവർത്തകർക്കെതിരെയും പാർട്ടി ഓഫീസുകൾക്കെതിരെയും സർക്കാരിന്റെ  മൗനാനുവാദത്തോടെ നടക്കുന്ന സി.പി.എം. ഭീകര അക്രമങ്ങൾക്കെതിരെ റിയാദ് ഓ.ഐ.സി.സി. സെൻട്രൽ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.  

വിയോജിപ്പുകളെ അടിച്ചമർത്താനും അവഹേളിക്കാനും, അവമതിക്കാനും ശ്രമിക്കുന്ന ദുഷ്ട ശക്തികളുടെ ആൾരൂപമായി മുഖ്യമന്ത്രിയും പാർട്ടിയും മാറിയിരിക്കുന്നുവെന്നും ഇത്തരം ജനാധിപത്യ ധ്വംസനം  കൈകെട്ടി നോക്കി നിൽക്കാൻ ഒരു പൗരനും  കഴിയില്ലെന്നും ഗതികെട്ടാൽ തിരിച്ചടിക്കയല്ലാതെ മറ്റു മാർഗ്ഗമില്ലന്നും പരിപാടിയിൽ  സംസാരിച്ചവർ അഭിപ്രായപ്പെട്ടു.  

കോവിഡ് കാലം മുതലെടുത്തു പി ആർ ഏജൻസികൾ സൃഷ്ട്ടിച്ച വ്യാജ പൊതുബോധ നിർമിതിയിൽ ഒപ്പിച്ചെടുത്ത ഭൂരിപക്ഷം നാട് തകർക്കാനും  ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കാനുള്ള ലൈസൻസായി കരുതേണ്ടന്നു യോഗം മുന്നറിയിപ്പ് നൽകി.

സെൻട്രൽ കമ്മിറ്റി  വൈസ്  പ്രസിഡണ്ട് മുഹമ്മദലി മണ്ണാർക്കാട് അദ്യക്ഷത വഹിച്ചു.  ഭാരവാഹികളായ സലിം കളക്കര, രഘുനാഥ് പറശിനി കടവ്,  ഷഫീക് കിനാലൂർ,  ഗ്ലോബൽ മെമ്പർ  അസ്കർ കണ്ണൂർ, റസാഖ് പൂക്കോട്ടുംപാടം, നൗഫൽ പാലക്കാടൻ,  റഷീദ് കൊളത്തറ, നാഷണൽ കമ്മിറ്റി സെക്രട്ടറി സിദ്ധിഖ് കല്ലുപറമ്പൻ,  മാള മൊഹിദീൻ, സകീർ ദാനത്ത്, ജില്ലാ ഭാരവാഹികളായ  സജീർ പൂന്തുറ, അമീർ പട്ടണത്ത്, സുരേഷ് ശങ്കർ, ഹർഷദ് എം. ടി. സലിം ആർത്തിയിൽ, അലക്സ് കൊട്ടാരക്കര, ഷബീർ ആലപ്പുഴ, അജയൻ ചെങ്ങനൂർ,  മെഹമൂദ് വയനാട്,  ഷാനവാസ് മുനമ്പത്, , നവാസ് കണ്ണൂർ, ജലീൽ കണ്ണൂർ, ജംഷിദ് തുവൂർ,  അൻസാർ വർക്കല, സുജീഷ് മട്ടന്നൂർ, നാസർ വലപ്പാട്, ഉമ്മെർസ് ഷെരീഫ്, ബഷീർ വണ്ടൂർ, വൈശാഖ് കോഴിക്കോട്, റസാഖ് ചാവക്കാട്, സോണി തൃശൂർ,  തുടങ്ങിയവർ സംസാരിച്ചു. ജന.സെക്രട്ടറി അബ്ദുല്ല വല്ലഞ്ചിറ സ്വാഗതവും യഹിയ  കൊടുങ്ങലൂർ നന്ദിയും പറഞ്ഞു.

Related posts

Leave a Comment