ഭരണഘടന അവഹേളനം ; മന്ത്രി സജി ചെറിയാന്റെ രാജിആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി

പാലക്കാട്‌:ഇന്ത്യൻ ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.യൂത്ത്കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ്‌ വിനോദ് ചെറാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം പ്രശോഭ് വത്സൻ ഉദ്ഘാടനം ചെയ്തു.കെ.എസ്. യു ജില്ലാ പ്രസിഡന്റ് കെ എസ് ജയ്ഘോഷ്, ജില്ലാ ഭാരവാഹികളായ പ്രദീപ്‌ നെന്മാറ, സി വിഷ്ണു, പി എസ് വിബിൻ, സി നിഖിൽ,കെ സദാംഹുസൈൻ,പ്രമോദ് തണ്ടലോട്, ജിതേഷ് നാരായണൻ, പ്രദീഷ് മാധവൻ, ഷഫീക്ക് അത്തിക്കോട്,ഷമീർ കുഴൽമന്നം, സതീഷ് തിരുവാലത്തൂർ,സക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു

Related posts

Leave a Comment