ഭരണഘടന അവഹേളനം ; മന്ത്രി സജി ചെറിയാനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കെപിസിസി സംഘം ഗവർണർക്ക് നിവേദനം നൽകി

ഭരണഘടനയേയും ഭരണഘടനാ നിർമ്മാതാക്കളേയും പരസ്യമായി അവഹേളിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി സജി ചെറിയാനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കെപിസിസി സംഘം രാജ് ഭവനിൽ ചെന്ന് ഗവർണറെ കണ്ട് നിവേദനം നൽകി. കെ പിസിസി വൈസ് പ്രസിഡണ്ട് വി.ടി. ബൽറാം, ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, ജി. സുബോധൻ, ജിഎസ് ബാബു, ട്രഷറർ പ്രതാപചന്ദ്രൻ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നു .

Related posts

Leave a Comment