പോത്താനിക്കാട്: എറണാകുളം ജില്ല പഞ്ചായത്തിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽപ്പെടുത്തി നിർമ്മാണം ഏറ്റെടുത്തിട്ടുള്ള പറമ്പഞ്ചേരി വെട്ടിത്തറ റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റാണിക്കുട്ടി ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ എം ജോസഫ് അധ്യക്ഷനായി. വാർഡ് മെമ്പർ ഫിജിന അലി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാലി ഐപ്പ്, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിനു മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആശാ ജിമ്മി, ജോസ് വർഗീസ്, സിഡിഎസ് ചെയർ പേഴ്സൺ മഞ്ജു സാബു തുടങ്ങിയവർ പങ്കെടുത്തു
പറബഞ്ചേരി വെട്ടിത്തറ റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തി
