Connect with us
48 birthday
top banner (1)

Palakkad

എങ്ങുമെത്താതെ വാളയാറിലെ ഇന്റഗ്രേറ്റഡ് ചെക്കുപോസ്റ്റ് നിര്‍മാണം

Avatar

Published

on


പാലക്കാട്: സംസ്ഥാനാതിര്‍ത്തിയായ വാളയാറില്‍ മൂന്നുവര്‍ഷം മുമ്പ് ആരംഭിച്ച ഇന്റഗ്രേറ്റഡ് ചെക്കുപോസ്റ്റിന്റെ നിര്‍മാണം എങ്ങുമെത്തിയില്ല. ഉദ്യോഗസ്ഥരുടെ അഴിമതിയും കൈക്കൂലിയും ഇല്ലായ്മ ചെയ്യുന്നതിനൊപ്പം സര്‍ക്കാറിന് വരുമാന വര്‍ധനയും ലക്ഷ്യമിട്ടാണ് പദ്ധതി തുടങ്ങിയത്. അഴിമതി രഹിത വാളയാര്‍ പദ്ധതിയുടെ ഭാഗമായാണ് 2021 ഫെബ്രുവരി 15ന് ഇന്റഗ്രേറ്റഡ് ചെക്‌പോസ്റ്റിന് തറക്കല്ലിട്ടത്.

പദ്ധതിയുടെ ഭാഗമായി പഴയ കെട്ടിടം പൊളിച്ചു മാറ്റിയതൊഴിച്ചാല്‍ മൂന്നുവര്‍ഷം പിന്നിടുമ്പോഴും പദ്ധതിയുടെ ഭാഗമായി പ്രവൃത്തികളൊന്നും നടന്നട്ടില്ല. അരനൂറ്റാണ്ടു പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലവും സമീപത്തെ പഴയ ബേ ബ്രിഡ്ജുമെല്ലാം ലോട്ടറി കടകള്‍ കൈയടക്കി. 1958ല്‍ സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പ് രൂപവത്കരിച്ചപ്പോള്‍ സ്ഥാപിച്ച പ്രഥമ ചെക്‌പോസ്റ്റുകൂടിയാണ് വാളയാറിലേത്.

Advertisement
inner ad

രാജ്യത്ത് സംസ്ഥാനാതിര്‍ത്തികളിലെ മോട്ടോര്‍ വാഹന ചെക്‌പോസ്റ്റുകള്‍ നിര്‍ത്തലാക്കണമെന്ന ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവും ദേശീയപാത അതോറിറ്റിയുടെ സാങ്കേതിക ബുദ്ധിമുട്ടുകളറിയിച്ചുള്ള നിര്‍ദേശവുമാണ് പദ്ധതി നിലക്കാന്‍ കാരണമെന്നാണ് പറയുന്നത്.

തറക്കല്ലിടല്‍ കഴിഞ്ഞപ്പോള്‍ ഏഴുമാസത്തിനകം ചെക്‌പോസ്റ്റ് പ്രവര്‍ത്തിക്കുമെന്നാണ് പറഞ്ഞിരുന്നത്. ഇന്റഗ്രേറ്റഡ് ചെക്‌പോസ്റ്റിനായുള്ള ടെന്‍ഡര്‍ നടപടികളും വേഗത്തിലായിരുന്നതിനു പുറമെ ഊരാളുങ്കലിനും കോസ്റ്റ് ഗാര്‍ഡിനുമായിരുന്നു നിര്‍മാണ ചുമതല. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യ ഗഡുവായി രണ്ടു കോടി രൂപ അനുവദിച്ചു.

Advertisement
inner ad

എന്നാല്‍ പദ്ധതിയുടെ ഭാഗമായ പഴയകെട്ടിടം പൊളിച്ച ശേഷമാണ് അതിര്‍ത്തികളിലെ ചെക്‌പോസ്റ്റുകള്‍ നിര്‍ത്തലാക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവിറങ്ങുന്നതെന്നതിനാല്‍ പിന്നീട് തുടര്‍ നടപടികളൊന്നുമുണ്ടായില്ല.

11 കോടി രൂപ ചെലവില്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ച ചെക്കുപോസ്റ്റില്‍ താഴത്തെ നിലയില്‍ ബേ ബ്രിഡ്ജ്, ഓഫിസ്, രണ്ടാം നിലയില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള വിശ്രമമുറി, അടുക്കള, ശൗചാലയങ്ങള്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയും മൂന്നാം നിലയില്‍ ആധുനിക കണ്‍ട്രോള്‍ റൂമിനുപുറമെ ഇതര ഓഫിസുകളുമാണ് ലക്ഷ്യമിട്ടത്. ചരക്കുവാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഭാര പരിശോധനക്കായി മൂന്ന് ബേ ബ്രിഡ്ജുകളും ഒരു സ്റ്റാന്റിങ് ബ്രിഡ്ജും 16 സി.സി.ടി.വി കാമറകളുടെ തത്സമയ റെക്കോര്‍ങ്ങുമുണ്ടാകും. എന്നാല്‍ ഇതെല്ലാം ഇന്ന് ഫയലുകളിലൊതുങ്ങുകയാണ്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളി തർക്കം; പള്ളികൾ പിടിച്ചെടുക്കാൻ നീക്കം

Published

on

പാലക്കാട് : യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളി തർക്കത്തിൽ പള്ളികൾ പിടിച്ചെടുക്കാനുള്ള നീക്കവുമായി പോലീസ്. വടക്കഞ്ചേരിയിലാണ് പള്ളികള്‍ പിടിച്ചെടുക്കാനുള്ള നീക്കം തുടങ്ങിയത്. പള്ളി ഇട്ടുടുക്കുമെന്ന വിവരത്തെ തുടർന്ന് വിശ്വാസികൾ അതി രാവിലെ തന്നെ പള്ളിയിൽ എത്തിയിരുന്നു. പളളി തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായാണ് ഹൈക്കോടതി വിധി. ഈ വിധിയുടെ അടിസ്ഥാനത്തിൽ പള്ളി തിരിച്ചു പിടിക്കാൻ എത്തിയിരുന്നു. എന്നാൽ യാക്കോബായ വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് പൊലീസ് പിന്മാറുകയായിരുന്നു.

Continue Reading

Kerala

എഐവൈഎഫ് നേതാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍

Published

on

പാലക്കാട്‌: എഐവൈഎഫ് പാലക്കാട് ജില്ല ജോയിൻ്റ് സെക്രട്ടറിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.മണ്ണാർക്കാട് സ്വദേശി ഷാഹിനയാണ് മരിച്ചത്. 25 വയസായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി

Continue Reading

Kerala

ഗായത്രി പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Published

on

പാലക്കാട്: ആലത്തൂർ തരൂരിൽ ഗായത്രി പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സിന്റെ പരിശോധനയിലാണ് ചിറ്റൂർ സ്വദേശി ഷിബിലി(17)ൻ്റെ മൃതദേഹം കണ്ടെ lത്തിയത്.

ശനിയാഴ്ച ഷിബിൽ മൂന്നു കൂട്ടുകാർക്കൊപ്പം മീൻപിടിക്കാൻ പുഴയിൽ ഇറങ്ങിയതായിരുന്നു. പാലക്കാട് നിന്നും എത്തിയ സ്കൂബ ടീം ഉൾപ്പെടെയുള്ളവർ ഷിബിനായി തിരച്ചിൽ നടത്തിയിരുന്നു.
തരൂരിലെ അമ്മ വീട്ടിലെത്തിയതായിരുന്നു ചിറ്റൂർ സ്വദേശിയായ ഷിബിൻ. കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികൾ നീന്തി രക്ഷപ്പെട്ടു. ഷിബിലിന് നീന്തൽ അറിയില്ലായിരുന്നു. രക്ഷപ്പെട്ട കുട്ടികളാണ് വീട്ടുകാരെയും ഫയർഫോഴ്സ‌ിനെയും അപകട വിവരമറിയിച്ചത്.

Advertisement
inner ad
Continue Reading

Featured