Connect with us
inner ad

Kerala

ഭരണഘടനാ സാക്ഷരതാ ക്ലാസുകൾ കുടുംബശ്രീയിലേക്കും വ്യാപിപ്പിക്കും: മന്ത്രി

Avatar

Published

on

തിരുവനന്തപുരം: ഭരണഘടനാ സാക്ഷരതാ ക്ലാസുകൾ ‌കുടുംബശ്രീ ഉൾപ്പടെയുള്ളവയിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ഭരണഘടന, ജനാധിപത്യം, നാടിന്റെ പുരോഗതി തുടങ്ങിയവ അടിസ്ഥാനമാക്കി പാർലമെന്ററി ഇൻസ്റ്റിട്ട്യൂട്ടിന്റെ നേതൃത്തിൽ ഹ്രസ്വ കാല ക്ലാസുകൾ ആരംഭിക്കുന്നത് ആലോചിക്കുമെന്നും നിയമസഭയിൽ ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.
ഭരണഘടന ഏറ്റവും വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിൽ അവബോധം വളർത്തുക പ്രധാനമാണ്. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയികളാകുന്നവർക്ക് യൂണിയൻ പ്രവർത്തനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ പരിശീലനം നൽകും. സ്റ്റുഡന്റ്സ് സഭകൾ 140 മണ്ഡലങ്ങളിലും ചേരും. എംഎൽമാർക്ക് ഇത് സംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ട്. സ്റ്റാർട്ട് അപ്പ് മിഷന്റ ആഭിമുഖ്യത്തിൽ  പട്ടികജാതി- പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക്  സംരംഭങ്ങൾ തുടങ്ങുന്നിതിന് പരിശീലനം നൽകുന്നുണ്ട്. ഇവർക്കായി  പ്രത്യേകം സ്റ്റാർട്ട് അപ്പ് സിറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികളാരംഭിച്ചിട്ടുണ്ട്. ഡിജിറ്റൽ യൂണിവേഴ്സിറ്റിയുമായി ചേർന്നും തൊഴിൽ പരിശീലനം നൽകുന്ന മറ്റ് സ്ഥാപനങ്ങളുമായി ചേർന്നും ഇവർക്ക് പ്രത്യേക പരിശീലനം നൽകുമെന്ന് മന്ത്രി പറഞ്ഞു.

മത്സ്യബന്ധനത്തിനിടെ മരിക്കുന്ന തൊഴിലാളിക്ക് ഇൻഷ്വറൻസ് ലഭ്യമാക്കും: സജി ചെറിയാൻ

Advertisement
VKSHNM NWS KWT 1000 x 180 PX-01

തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതത്താൽ മരിക്കുന്ന തൊഴിലാളികൾക്ക് ഇൻഷുറൻസ്  ലഭ്യമാക്കാൻ കമ്പനികളുമായി ചർച്ച നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ. വലയ്ക്കും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കാൻ ന‌ടപടിയെടുക്കും. ടെണ്ടർ വിളിക്കുന്നത് ഇതും കൂടി ഉൾപ്പെടുത്തിയായിരിക്കുമെന്നും മന്ത്രി നിയസഭയിൽ മറുപടി നൽകി.
മത്സ്യബന്ധന യാനങ്ങൾക്ക് മണ്ണെണ്ണ കേന്ദ്രം കൃത്യമായി നൽകുന്നില്ലെന്നും
അടുത്ത വർഷം മുതൽ പൂർണമായും മണ്ണെണ്ണ നൽകില്ലെന്ന്  കേന്ദ്രം ഭക്ഷ്യമന്ത്രി ജി ആർ അനിലിനെ കേന്ദ്രസർക്കാർ അറിയിച്ചി‌ട്ടുണ്ടെന്നും മന്ത്രി ചോദ്യോത്തര വേളയിൽ വ്യക്തമാക്കി. യാനങ്ങളെ എൽപിജി, പെട്രോൾ, ഡീസൽ എന്നിവയിലേക്ക് മാറാൻ നടപടിയാരംഭിച്ചിട്ടുണ്ട്. പരീക്ഷണ പ്രവർത്തനങ്ങൽ  വിജയമാണ്. മൂന്ന് വർഷം കൊണ്ട് ഇവയിലേക്ക് മാറുമെന്നും മന്ത്രി പറഞ്ഞു.

ജലജീവൻ മിഷന് വേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കും: മന്ത്രി

Advertisement
VKSHNM NWS KWT 1000 x 180 PX-01

തിരുവനന്തപുരം: ജലജീവൻ മിഷനുമായി ബന്ധപ്പെട്ടുള്ള പ്രഷർ ടെസ്റ്റ്, കീറിമുറിച്ച റോഡുകൾ പൂർവസ്ഥിതിയാക്കൽ എന്നിവ യഥാസമയം നടക്കുന്നതായി ഉറപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു. എവി‌ടെയെങ്കിലും തർക്കം നിലനിൽക്കുന്നുണ്ടെങ്കിൽ അത് പ്രാദേശിക തലത്തിൽ പരിഹരിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ  കെമിസ്‌‌ട്രി ലാബുള്ള ഹയർസെക്കൻഡറി സ്കൂളുകളിൽ  ജല ഗുണനിലവാര നിർണയ ലാബുകൾ  സ്ഥാപിക്കാനുള്ള പ്രവർത്തനം നടക്കുന്നുണ്ടെന്നും 191 ലാബുകൾ പ്രവർത്തന സജ്ജമാക്കിയെന്നും മന്ത്രി പറഞ്ഞു.

കേരളഗാനത്തെ ചൊല്ലി ഏറ്റുമുട്ടൽ ഉണ്ടായിട്ടില്ല: സാംസ്കാരിക മന്ത്രി

Advertisement
VKSHNM NWS KWT 1000 x 180 PX-01

തിരുവനന്തപുരം: കേരളഗാനം തെരഞ്ഞെ‌ടുക്കുന്നതിൽ സർക്കാർ സമിതി നിയോഗിച്ച സാഹിത്യകാരൻമാരുടെ സമിതിയുടെ ശുപാർശയനുസരിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ. ഇതുമായി ബന്ധപ്പെട്ട് സാഹിത്യകാരൻമാർ തമ്മിൽ ഏറ്റുമുട്ടൽ നടന്നി‌ട്ടില്ല. അഭിപ്രായ പ്രകടനം മാത്രമാണുണ്ടായത്. യുഡിഎഫിന്റെ കാലത്ത് കേരളഗാനം തെരഞ്ഞെടുത്തിരുന്നുവെന്ന പ്രചാരണം ശരിയല്ല. സാംസ്ക്കാരിക വകുപ്പിന്റെ‌ ചടങ്ങളുകളിൽ ബോധേശ്വരൻ രചിച്ച കവിത ആലപിക്കാനാണ് അനുമതി നൽയിരുന്നതെന്നും മന്ത്രി പറഞ്ഞു.  
രാത്രി 10 ന് ശേഷം മൈക്കുകൾ ഉപയോഗിക്കാൻ പാടില്ലെന്ന കോടതി നിർദ്ദേശത്തെ തുടർന്ന് ഗാനമേള കലാകാരൻമാർ ബുദ്ധിമുട്ട് നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കോടതിയുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കും. അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ കുട്ടികളിൽ അവബോധം വളർത്താൻ ബാലകേരളം പദ്ധതി സംഘടിപ്പിക്കും. ഒരു വർഷം നാലിനും 18 നും ഇടയിൽ ഇടയിൽ പ്രായമുള്ള ഭൂരിപക്ഷം കുട്ടികൾക്ക് പരിശീലനം നൽകും. ഇതിനായി സിലബസും ഹാൻഡ് ബുക്കും തയ്യാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തണ്ണീർ കൊമ്പനെ പിടികൂടുന്നതിൽ വീഴ്ച വന്നിട്ടില്ലെന്ന് മന്ത്രി

Advertisement
VKSHNM NWS KWT 1000 x 180 PX-01

തിരുവനന്തപുരം: തണ്ണീർ കൊമ്പൻ ആന ചരിഞ്ഞ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി വനം മന്ത്രി എ.കെ ശശീന്ദ്രൻ. ആനയെ പിടികൂടുന്നതിൽ വീഴ്ച വന്നിട്ടില്ല. നിലവിലെ ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ചാണ് ആനയെ പിടികൂടിയിട്ടുള്ളത്. വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 10 ലക്ഷത്തിൽ നിന്ന് 15 ലക്ഷമാക്കുന്നതിനുള്ള ശുപാർശ പരിശോധിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

‘പി.ടി എങ്ങനെ ഒപ്പം നിന്നോ അതേ പോലെ ഞാനും ഒപ്പമുണ്ട്’; അതിജീവിതയ്ക്ക് പിന്തുണയുമായി ഉമ തോമസ് എംഎൽഎ

Published

on

കൊച്ചി: അതിജീവിതയ്ക്ക് പിന്തുണയുമായി ഉമ തോമസ് എംഎൽഎ രംഗത്ത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

Advertisement
VKSHNM NWS KWT 1000 x 180 PX-01

തന്റെ അഭിമാനം ചോദ്യം ചെയ്തവർക്കെതിരെ ഒരു പെൺകുട്ടി നടത്തുന്ന പോരാട്ടം കേരളം കാണാൻ തുടങ്ങിയിട്ട് കാലം കുറേയായി.

നീതി തേടിയുള്ള അവളുടെ യാത്രക്ക് തുടക്കമിട്ടതും “അവൾക്കൊപ്പം” എന്ന് ആദ്യം നിലപാട് സ്വീകരിച്ചതും പി.ടി തോമസാണ്. അന്ന് ആ കറുത്തദിനത്തിൽ ഒരു പിതാവിന്റെ സ്ഥാനത്ത് നിന്ന് പി.ടി ആ മകളെ ചേർത്തുപിടിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഇങ്ങനെയൊരു കേസ് തന്നെ
ഈ ഭൂമുഖത്ത് ഉണ്ടാകുമായിരുന്നില്ല.

Advertisement
VKSHNM NWS KWT 1000 x 180 PX-01

കേരളം പകർന്നു നൽകിയ മനക്കരുത്തുമായി അവൾ നീതി തേടിയുള്ള പോരാട്ടത്തിനിറങ്ങി. തന്നെപ്പോലെ വേദന അനുഭവിക്കുന്നവർക്ക് വെളിച്ചമാകാൻ അവൾ ഇറങ്ങിത്തിരിക്കുമ്പോൾ പി.ടിയുടെ ആത്മാവും സന്തോഷിക്കുന്നുണ്ടാവാം. എന്നാൽ കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവരുന്ന കാര്യങ്ങൾ ഞെട്ടിക്കുന്നതാണ്. കേസിലെ നിർണായക തെളിവായ മെമ്മറിക്കാർഡ് നിരവധി തവണ പലരാൽ, പല സമയത്ത് ഉപയോഗിക്കപ്പെട്ടിരിക്കുന്നു. രാത്രികാലത്തുപോലും അത് കാണുന്നവരുടെ ഉദ്ദേശ്യശുദ്ധി നിയമപരമാണെന്ന് വിശ്വസിക്കാൻ സാമാന്യബുദ്ധിയുള്ളവർക്കാർക്കും കഴിയില്ല. വിചാരണക്കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് അതിജീവിത പറഞ്ഞുകഴിഞ്ഞു. തന്റെ സ്വകാര്യതയ്ക്ക് കോടതിയിൽപ്പോലും സുരക്ഷയില്ലെന്ന ആ കുട്ടിയുടെ ആശങ്ക കാണാതിരിക്കാനാവില്ല. മേൽക്കോടതിയുടെ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകാൻ ഇനി വൈകിക്കൂടാ. കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം. അതിജീവിതയുടെ ആശങ്കകൾ അകറ്റണം. കോടതികളോട് ഈ നാട്ടിലെ സാധാരണക്കാർക്കുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇടവരുത്തരുത്. സത്യസന്ധരായ ന്യായാധിപരുടെ കാലം അവസാനിച്ചിട്ടില്ലെന്ന ആ മകളുടെ പ്രതീക്ഷക്ക് മങ്ങലേറ്റുകൂടാ…

നീതി സംരക്ഷിക്കാനുള്ള യാത്രയിൽ പി.ടി എങ്ങനെ ഒപ്പം നിന്നോ അതേ പോലെ ഞാനും ഒപ്പമുണ്ട്..

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Kerala

ഫണ്ട് മുടങ്ങിയിട്ട് ഒന്‍പത് മാസം: അഭയ കേന്ദ്രങ്ങളിലെ അന്തേവാസികളും ജീവനക്കാരും പട്ടിണിയിലേക്ക്

Published

on

By

കെ.എന്‍ നവാസ് അലി

Advertisement
VKSHNM NWS KWT 1000 x 180 PX-01

മലപ്പുറം: സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ഗാര്‍ഹിക പീഡനത്തിനിരയായ സ്ത്രീകളെ സംരക്ഷിക്കുന്ന അഭയ കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് മുടങ്ങിയിട്ട് ഒന്‍പത് മാസം. ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പരാധീനതയിലായ അഭയ കേന്ദ്രങ്ങള്‍ അന്തേവാസികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ പോലും പണമില്ലാതെ പ്രയാസപ്പെടുകയാണ്. സര്‍ക്കാരിതര സംഘടനകള്‍ മുഖാന്തിരം നടത്തുന്ന ഹോമുകളിലെത്തുന്ന പീഡനത്തിനിരയായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭക്ഷണത്തിനും വൈദ്യ സഹായത്തിനും മരുന്നുകള്‍ക്കും വസ്ത്രത്തിനും ജീവനക്കാരുടെ ശമ്പളത്തിനും  വനിതാ ശിശു വികസന വകുപ്പാണ് പണം നല്‍കേണ്ടത് . എന്നാല്‍ ഇത് ഒമ്പത് മാസമായി മുടങ്ങി കിടക്കുകയാണ്. ഇത് മൂലം മിക്ക ഹോമുകളുടെയുെ പ്രവര്‍ത്തനം നിര്‍ത്തി വെക്കേണ്ട അവസ്ഥയിലാണ്. ഫണ്ട് അനുവദിക്കുന്നതിനായി അഭയകേന്ദ്രം ജീവനക്കാര്‍ വനിതാ ശിശു ഡയറക്ടറേറ്റിലും വനിതാ ശിശു വികസന മന്ത്രിയുടെ ഓഫീസിലും ഇടപെടുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ അപേക്ഷകളെല്ലാം തടഞ്ഞുവെക്കുകയാണ്. ഒന്നിനും കൃത്യമായ മറുപടിയോ ഫണ്ട് കൃത്യ സമയത്ത് കൊടുക്കുവാനുള്ള നടപടികളോ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നില്ല.


മുഖ്യമന്ത്രിയുടെ നവകേരള സദസിലും ഈ വിഷയം പരാതിയായി എത്തി. അതിനും യാതൊരു നടപടികളും ഉണ്ടായിട്ടില്ല. അഭയ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് തുച്ഛമായ ശമ്പളമാണ് അനുവദിച്ചിട്ടുള്ളത്. ഈസ്റ്റര്‍, പെരുന്നാള്‍, വിഷു തുടങ്ങിയ ആഘോഷ സമയമായിട്ടു പോലും മാസങ്ങളായി ഇവര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല. അതേസമയം കുട്ടികള്‍ ഉള്‍പ്പടെയുള്ള അന്തേവാസികള്‍ക്ക് ഭക്ഷണം മുടങ്ങാതിരിക്കാന്‍ നാടുമുഴുവന്‍ നടന്ന ഭക്ഷ്യവസ്തുക്കള്‍ കടം വാങ്ങേണ്ട ഗതികേടിലുമാണ് ജീവനക്കാര്‍. സ്ഥിരമായി ഭക്ഷ്യ വസ്തുക്കള്‍ നല്‍കിയിരുന്ന കടകള്‍ മാസങ്ങളുടെ കുടിശ്ശിക വന്നതോടെ പ്രയാസത്തിലാണ്. തുടര്‍ന്നും സാധനങ്ങള്‍ കടമായി നല്‍കാന്‍ സാധിക്കാത്തതിനാല്‍ മറ്റു വഴികള്‍ നോക്കാനാണ് പല കടക്കാരും പറയുന്നത്. അഭയ കേന്ദ്രം എന്ന പേരുള്ള ഷെല്‍ട്ടര്‍ ഹോമിനുള്ള നൂറു ശതമാനം ഫണ്ടും സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത് . മുമ്പ് സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡിന് കീഴിലായിരുന്ന കാലത്ത്്  ഫണ്ട് കൃത്യമായി ലഭിക്കുമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സാമൂഹ്യ ക്ഷേമ ബോര്‍ഡുകള്‍ നിര്‍ത്തലാക്കിയതിനെതുടര്‍ന്ന് വനിതാ ശിശു വികസന വകുപ്പിനു കീഴിലാണ് അഭയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01


അഭയ കേന്ദങ്ങള്‍ക്കുള്ള ഫണ്ടുകള്‍ വര്‍ഷത്തില്‍ നാല് ഗഡുക്കളായിട്ടാണ് നല്‍കുന്നത്. ഇതില്‍ മിക്ക കേന്ദ്രങ്ങള്‍ക്കും ഒരു ഗഡു മാത്രമാണ് ലഭിച്ചത്. ഓരോ ഗഡു ലഭിച്ച ശേഷവും ഫണ്ട് വിനിയോഗം (യു.സി) സംബന്ധിച്ച വിരങ്ങള്‍ സമര്‍പ്പിച്ചതിനു ശേഷമാണ് അടുത്ത ഗഡു അനുവദിക്കുന്നത്. എല്ലാ ജില്ലക്കാരും യു.സി നല്‍കാത്തതാണ് ഫണ്ട് അനുവദിക്കുന്നതിന് തടസ്സമായി പറഞ്ഞിരുന്നത്. ഏതെങ്കിലും ജില്ലയില്‍ നിന്നും റിപോര്‍ട്ട് ലഭിച്ചില്ലെങ്കില്‍ മറ്റു ജില്ലക്കാര്‍ക്കും ഫണ്ട് അനുവദിക്കാത്തത് ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇതിനു ശേഷം ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫറിലെ പ്രശ്‌നമാണ് ഫണ്ട് അനുവദിക്കുന്നത് വൈകുന്നതിന്റെ കാരണമെന്ന വിശദീകരണം വന്നു. എന്നാല്‍ ഇതും ശരിയല്ലെന്ന് പിന്നീട് വ്യക്തമായിരുന്നു.
നാല് ഗഡുക്കളായി തുക നല്‍കുക എന്ന നിബന്ധന മുന്‍പ് ഇല്ലായിരുന്നു. ഒരോ സാമ്പത്തിക വര്‍ഷവും അന്തേവാസികളുടെയും ജീവനക്കാരുടെയും എണ്ണം കണക്കാക്കി തുക അനുവദിക്കുകയാണ് ചെയ്തിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു ഗഡു മാത്രമാണ് അഭയ കേന്ദ്രങ്ങള്‍ക്ക് അനുവദിച്ചത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്തെ പണം ആഗസ്റ്റ് മാസത്തിലാണ് അനുവദിച്ചത്. അതിനു ശേഷം തുക അനുവദിച്ചിട്ടില്ല.

വനിതാ ശിശു വികസന വകുപ്പിലും മന്ത്രിക്കും നിരന്തരം പരാതി അയച്ചതിനെ തുടര്‍ന്ന് തുക അനുവദിച്ചതായി കഴിഞ്ഞ മാര്‍ച്ച് അവസാനത്തില്‍ ജില്ലാ ഓഫിസില്‍ അറിയിപ്പ് ലഭിച്ചിരുന്നു.  എന്നാല്‍ ഇതിന്റെ പേരിലും ജീവനക്കാരെ കബളിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ബില്ലുകള്‍ ട്രഷറിയിലേക്ക നല്‍കിയിരുന്നു. എന്നാല്‍ മാര്‍ച്ച് 23ന് ശേഷമുള്ള ബില്ലുകള്‍ ക്യവിലിടാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. പിന്നീട്, സാമ്പത്തിക വര്‍ഷം കഴിഞ്ഞതിനാല്‍ ബില്ലുകള്‍ ലാപ്‌സായി എന്ന അറിയിപ്പാണ് ലഭിച്ചത്. ഇനി ആദ്യം മുതല്‍ തന്നെ എല്ലാം തയ്യാറാക്കി വീണ്ടും ഓരോ ജില്ലയിലെയും  വനിതാ ശിശു വികസന വകുപ്പ് ഓഫിസിലേക്ക് അയക്കണം. അവിടെ നിന്നും ഡയറക്ടറേറ്റിലെത്തി, ധനവകുപ്പിന്റെ അംഗീകാരം ലഭിച്ച് ആദ്യം മുതല്‍ തന്നെ എല്ലാ കാര്യങ്ങളും നടക്കണം. ഇതിന് വീണ്ടും മാസങ്ങളെടുക്കും. ഒരു അന്തേവാസിക്ക് 60 രൂപയാണ് ഒരു ദിവസത്തേക്ക് അനുവദിച്ചിട്ടുള്ളത്. ഇത് കൊണ്ട് മൂന്നു നേരം ഭക്ഷണം നല്‍കാന്‍ കഴിയാത്തതിനാല്‍ കൈയ്യില്‍ നിന്നും പണമെടുത്താണ് അഭയ കേന്ദ്രങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന തുകയാണ് കഴിഞ്ഞ ഒന്‍പത് മാസമായി നല്‍കാതെ സര്‍ക്കാര്‍ പിടിച്ചുവെക്കുന്നതും അന്തേവാസികളെയും ജീവനക്കാരെയും കൊടുംപട്ടിണിയിലേക്ക് തള്ളിയിടുന്നതും.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Choonduviral

അന്ന് ഉമ്മൻ ചാണ്ടി, ഇന്ന് കൊടിക്കുന്നിൽ:
വിജയരഥമുരുട്ടി യൂസഫലി ഖാൻ

Published

on

Advertisement
VKSHNM NWS KWT 1000 x 180 PX-01

കൊട്ടാരക്കര: വിജയ സാരഥികൾക്കൊപ്പം യൂസഫലി ഖാനിത് എട്ടാമത്തെ പൊതു തെരഞ്ഞെടുപ്പാണ്. കഴിഞ്ഞ 7 തെരഞ്ഞെടുപ്പിലും വിജയ ‘സാരഥിയായിരുന്നു യൂസഫലി. തെരഞ്ഞെടുപ്പിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് തുറന്ന ജീപ്പിലുള്ള പര്യടനം. ഇതിൽ ജീപ്പ് ഓടിക്കുന്ന ഡ്രൈവറുടെ പരിചയസമ്പത്തും ‘രാശിയും’പ്രധാനഘടകമാണ്. ഈരാറ്റുപേട്ട തെക്കേക്കര സ്വദേശി യൂസഫലി ഖാൻ എന്ന അറുപത്തിരണ്ടുകാരൻ ഇത് രണ്ടും തികഞ്ഞ ഡ്രൈവറാണ്.


1983ലാണ് യൂസഫലി പര്യടന വാഹനത്തിന്റെ മുൻ സീറ്റിലെത്തുന്നത്. പൂഞ്ഞാറിലായിരുന്നു ആദ്യ രണ്ടു തവണ തുറന്ന ജീപ്പ് ഓടിച്ചത്. പിന്നീട്  പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ തെരഞ്ഞെടുപ്പ് കാലത്തെ തുറന്ന ജീപ്പിന്റെ പതിവ് സാരഥിയായി. ഇക്കുറി മാവേലിക്കര പാർലമെന്റ് നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിനെയും കൂട്ടി സഞ്ചരിക്കാനാണ് യൂസഫലിയുടെ നിയോഗം.

Advertisement
VKSHNM NWS KWT 1000 x 180 PX-01


മറ്റു വാഹനങ്ങൾ ഓടിക്കുന്നതുപോലെ എളുപ്പമല്ല തുറന്ന ജീപ്പിൽ സ്ഥാനാർഥിയെയും പ്രവർത്തകരെയുമായി പോകുന്നതെന്ന് യൂസഫലി പറയുന്നു. സ്ഥാനാർഥിക്ക് വേണ്ട വെള്ളവും ലഘു ഭക്ഷണവും വണ്ടിയിൽ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതും  സമയക്രമം പാലിക്കേണ്ടതിന്റെയും ചുമതല ഡ്രൈവർക്കാണ്. ഉമ്മൻചാണ്ടി സാറിനോടൊപ്പം ജോലി ചെയ്തതു വലിയ അനുഭവമാണെന്ന് യൂസഫലി പറയുന്നു. അതിരാവിലെ തുടങ്ങുന്ന പര്യടനം രാത്രി വൈകിയും തുടരും. ജീപ്പ് നിറയെ പ്രവർത്തകരുണ്ടാകും. ഉച്ചഭക്ഷണത്തിന് അല്പനേരം നിർത്തുന്നത് കൂടെയുള്ളവർക്ക് വേണ്ടിയാണ്. എത്ര തിരക്കിൽ ആണെങ്കിലും കൂടെ ഉള്ളവരുടെ വലുപ്പച്ചെറുപ്പം നോക്കാതെ കുഞ്ഞൂഞ്ഞ് കാര്യങ്ങൾ അന്വേഷിക്കും.


 കൊടിക്കുന്നിൽ സുരേഷും ഉമ്മൻചാണ്ടിയും തമ്മിൽ ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒരുപാട് സമാനതകളുണ്ട്. ഇരുവരും മടിയും ക്ഷീണവും ഇല്ലാതെ എത്ര നേരം വേണമെങ്കിലും ജീപ്പിൽ നിൽക്കും. ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് എത്തിയാൽ ആദ്യം അന്വേഷിക്കുന്നത് നമ്മളെ ആകും. ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ക്ഷമ നശിക്കില്ല, ആരോടും ദേഷ്യപ്പെടില്ല. ഉമ്മൻചാണ്ടിയെ കുറിച്ച് പറഞ്ഞപ്പോൾ യൂസഫലിയുടെ ശബ്ദമൊന്നിടറി. കൊട്ടിക്കലാശം കഴിഞ്ഞ്  യൂസഫലി ഈരാറ്റുപേട്ടയ്ക്ക് മടങ്ങും. അവിടെ വാടകയ്ക്ക് എടുത്ത ഓട്ടോ ഓടിച്ചാണ് യൂസഫലി കഴിയുന്നത്. ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്. സ്വന്തമായി ഒരു ഓട്ടോ എന്നത് യൂസഫലിക്ക് ഇപ്പോഴും വിദൂര സ്വപ്നമാണ്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured