Connect with us
48 birthday
top banner (1)

Kollam

ഇന്ത്യയുടെ നട്ടെല്ലാണ് ഇന്ത്യൻ ഭരണഘടന: വി. എസ്. ശിവകുമാർ

Avatar

Published

on

മതനിരപേക്ഷത, സോഷ്യലിസം എന്നീ മൂല്യങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ അഭിവാജ്യ ഘടകങ്ങളാണെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം, ഇന്ത്യൻ ഭരണഘടനയെ ഇല്ലാതാക്കി ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കി മാറ്റുവാനുള്ള മോദി സർക്കാരിന്റെ നീക്കത്തിന് തിരിച്ചടിയാണെന്ന് മുൻ മന്ത്രി വി. എസ്. ശിവകുമാർ. 1976ൽ ഇന്ദിരാഗാന്ധി ഭരണഘടനയുടെ ആഭിമുഖത്തിൽ സോഷ്യലിസ്റ്റ്, മത നിരപേക്ഷം, അഖണ്ഡത എന്നിവ ഉൾപ്പെടുത്തിയത് വിശാലമായ മതേതര കാഴ്ചപ്പാടോടെയാണെന്നും ഇതിന് എതിരായി സുപ്രീം കോടതിയിൽ ഹർജി നൽകിയത് സംഘപരിവാർ ശക്തികളാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ നട്ടെല്ലായ ഇന്ത്യയുടെ ഭരണഘടന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉള്ളിടത്തോളംകാലം എന്ത് വിലകൊടുത്തും സംരക്ഷിക്കും. ഭരണഘടനയെ തൊട്ട് സത്യപ്രതിഞ്ജ ചെയ്ത് മന്ത്രിയായ സജി ചെറിയാൻ ഭരണഘടനയെ വെല്ലുവിളിച്ചിട്ടും മന്ത്രിസഭയിൽ തുടരുന്നത് പിണറായി വിജയന് മോദി പ്രീതി ലഭിക്കുന്നതിന് വേണ്ടിയാണെന്നും ശിവകുമാർ പറഞ്ഞു.

ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കുക, ജനാധിപത്യ അവകാശങ്ങൾക്ക് നേരെയുള്ള സർക്കാരുകളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃ ത്വത്തിൽ ഡി സി സി യിൽ നടത്തിയ ഭരണഘടനാ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ, യു ഡി എഫ് ജില്ലാ ചെയർമാൻ കെ. സി. രാജൻ, കെ പി സി സി സെക്രട്ടറി സൂരജ് രവി, ഡി സി സി ഭാരവാഹികളായ എസ്. വിപിനചന്ദ്രൻ, ചിറ്റുമൂല നാസർ, എൻ. ഉണ്ണികൃഷ്ണൻ., പി. നൂറുദ്ദീൻകുട്ടി, റ്റി. തങ്കച്ചൻ, പള്ളിത്തോപ്പിൽ ഷിബു, കായിക്കര നവാബ്, എസ്. ശ്രീകുമാർ, നജീം മണ്ണേൽ, എം. എം. സഞ്ജീവ് കുമാർ. ബി. ത്രിദീപ് കുമാർ, പ്രതീഷ് കുമാർ, കൃഷ്ണവേണി ശർമ്മ, യു. വഹീദ, വെഞ്ചേമ്പ് സുരേന്ദ്രൻ, ജി. ആർ. കൃഷ്ണകുമാർ, ഡി. ഗീതാകൃഷ്ണൻ, പ്രാക്കുളം സുരേഷ്, പാലത്തറ രാജീവ്, ബിജു വിശ്വരാജൻ, രാജു ഡി. പണിക്കർ, ആർ. രമണൻ, പി. ആർ. പ്രതാപചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
inner ad

Featured

കരുനാഗപ്പള്ളിയില്‍ വ്യക്തി താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ചേരിപ്പോരും മത്സരവും നടന്നുവെന്ന് സിപിഎം ജില്ലാ സമ്മേളന റിപ്പോര്‍ട്ട്

Published

on


കൊല്ലം: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ കരുനാഗപ്പള്ളിയി ഏരിയയിലെ വിഭാഗീയതയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം. കരുനാഗപ്പള്ളിയില്‍ വ്യക്തി താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ചേരിപ്പോരും മത്സരവും നടന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പാര്‍ട്ടി ജില്ലാ സംസ്ഥാന സെക്രട്ടറിമാര്‍ ഇടപെട്ടിട്ടും സ്ഥാപിത താല്‍പര്യങ്ങളുമായി മുന്നോട്ട് പോയി. പാര്‍ട്ടിയുടെ വാക്കിന് യാതൊരു വിലയും കല്‍പിച്ചില്ല. വിഭാഗീയ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

കരുനാഗപ്പള്ളിയിലെ പ്രശ്‌നങ്ങള്‍ മൂലം സംസ്ഥാന സെക്രട്ടറിക്ക് വരെ നേരിട്ട് വരേണ്ട സാഹചര്യമുണ്ടായെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സംസ്ഥാന സെക്രട്ടറി അടക്കം എത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് എന്ന് നിര്‍ദ്ദേശിച്ചതാണ്. എന്നാല്‍ നേതാക്കളും പ്രവര്‍ത്തകരും ചേരിതിരിഞ്ഞ് മത്സരിച്ചു. നേതൃത്വത്തെ അവഗണിക്കാനും അംഗീകാരമുള്ള നേതാക്കളെ ദുര്‍ബലപ്പെടുത്താനുമുള്ള നീക്കമാണ് കരുനാഗപ്പള്ളിയിലെ ലോക്കല്‍ സമ്മേളനങ്ങളില്‍ നടന്നതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.

Advertisement
inner ad

കരുനാഗപ്പള്ളിയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കുലശേഖരപുരം സൗത്ത് ലോക്കല്‍ സമ്മേളനത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. കരുനാഗപ്പള്ളിയിലെ വിഭാഗീയതയ്ക്ക് ശേഷം സംസ്ഥാനത്തിന്റെ മറ്റ് പലയിടങ്ങളിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉടലെടുത്തു. പൊടിപ്പും തൊങ്ങലും ഉള്ള വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ ലോക്കല്‍ സമ്മേളനവുമായി ബന്ധപ്പെട്ട് പ്രചരിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചവര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ട്. സിപിഐഎം ജില്ലാ സെക്രട്ടറി എസ് സുദേവന്‍ ആണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

നേരത്തെ കരുനാഗപ്പള്ളിയിലെ സിപിഐഎം ഏരിയ കമ്മിറ്റി പിരിച്ചുവിടുകയും തുടര്‍ന്ന് ഏഴംഗ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി മനോഹരന്‍ കണ്‍വീനറും എസ് ആര്‍ അരുണ്‍ ബാബു, എസ് എല്‍ സജികുമാര്‍,പി.ബി സത്യദേവന്‍, എന്‍ സന്തോഷ്, ജി മുരളീധരന്‍, എഎം ഇക്ബാല്‍ എന്നിവര്‍ അംഗങ്ങളുമായ അഡ്‌ഹോക്ക് കമ്മിറ്റിയാണ് രൂപീകരിച്ചത്. നടുറോഡിലെ കയ്യാങ്കളിയും തര്‍ക്കവും വരെയെത്തിയ കൊല്ലം കുലശേഖരപുരത്തെ വിഭാഗീയതയെത്തുടര്‍ന്ന് ഇന്നാണ് കരുനാഗപ്പള്ളി സിപിഐഎം ഏരിയാ കമ്മിറ്റി സംസ്ഥാന നേതൃത്വം നേരത്തെ പിരിച്ചുവിട്ടത്.

Advertisement
inner ad
Continue Reading

Kerala

പൂജാ ബംപര്‍ കരുനാഗപ്പള്ളിയിലേക്ക്; ദിനേശ് കുമാര്‍ ഹാപ്പിയാണ്

Published

on

കൊല്ലം: കേരള സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയുടെ പൂജ ബംപറടിച്ചത് കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി ദിനേശ് കുമാറിന്. കൊല്ലത്തെ ജയകുമാര്‍ ലോട്ടറി സെന്ററില്‍നിന്ന് പത്ത് ടിക്കറ്റാണ് ദിനേശ് എടുത്തത്. അതിലൊന്നിനാണ് 12 കോടി കിട്ടിയത്. ഒന്നാം സമ്മാനത്തിന് പുറമെ ദിനേശ്കുമാറിന് ഏജന്‍സി കമ്മീഷനും കിട്ടും. പത്തു ലോട്ടറി ഒരുമിച്ചെടുത്ത ഉപ ഏജന്റ് എന്ന നിലയിലാണിത്.

നറുക്കെടുപ്പ് നടന്ന ബുധനാഴ്ച തന്നെ തനിക്കാണു സമ്മാനമെന്ന് മനസിലാക്കിയെങ്കിലും ആരോടും പറഞ്ഞില്ല. ഇന്നലെ സമ്മാനാര്‍ഹമായ ടിക്കറ്റ് ബാങ്കില്‍ ഹാജരാക്കിയ ശേഷമാണ് വീട്ടുകാരെപ്പോലും ദിനേശ് കുമാര്‍ വിവരം അറിയിച്ചത്. കിട്ടുന്ന വരുമാനത്തില്‍ നിന്ന് ചെറിയൊരു വിഹിതം പാവങ്ങളെ സഹായിക്കാന്‍ നീക്കി വയ്ക്കുന്ന ശീലമുള്ള ദിനേശ് കുമാര്‍ ബംപര്‍ ലോട്ടറി സമ്മാനത്തിന്റെ ഒരു ഭാഗവും അതിനായി മാറ്റി വയ്ക്കും. നാട്ടില്‍ പല തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവിധി പേരുണ്ട്. അവര്‍ക്ക് ആകാവുന്ന തരത്തില്‍ സഹായം നല്‍കണം- ദിനേശ് കുമാര്‍ പറയുന്നു.
2019-ല്‍ 12 കോടിയുടെ സമ്മാനം നഷ്ടമായത് തൊട്ടടുത്ത നമ്പറിനാണ് . അന്നേ ലോട്ടറി അടിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. ഇടയ്ക്ക് ഒരു തവണ 50,000 രൂപയും 10,000 രൂപയും അടിച്ചിട്ടുണ്ട്. കോടീശ്വരനായതില്‍ ഭയമൊന്നുമില്ല. ജീവിതം പഴയതുപോലെ തന്നെയായിരിക്കും. കിട്ടിയ പണം കുറച്ചു കാലത്തേക്കു സ്ഥിരനിക്ഷേപമായി സൂക്ഷിക്കും. അതിനു ശേഷം ആലോചിച്ചു വേണ്ടതു ചെയ്യും. ഇതുവരെ ജീവിച്ചതുപോലെ സാധാരണക്കാരനായി ജീവിക്കാനാണിഷ്ടം- ദിനേശ് കുമാര്‍ പറഞ്ഞു.

Advertisement
inner ad
Continue Reading

Alappuzha

പൂജ ബംപർ 12 കോടി JC 325526 എന്ന ടിക്കറ്റിന്

Published

on

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബംപറിന്റെ ഒന്നാം സമ്മാനം JC 325526 എന്ന ടിക്കറ്റിന്. കൊല്ലത്ത് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ലോട്ടറി ഏജന്റായ ലയ എസ്.വിജയന്‍ കായംകുളം സബ് ഓഫീസില്‍നിന്നാണ് സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്. 39 ലക്ഷം പൂജാ ബമ്പര്‍ ലോട്ടറി ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. 12 കോടി രൂപയാണ് ബംപര്‍ സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം അഞ്ച് പേർക്ക്. ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം 10 ലക്ഷംരൂപയാണ് മൂന്നാം സമ്മാനം. കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്.

Continue Reading

Featured