Connect with us
48 birthday
top banner (1)

Politics

ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്നതിന് കാരണം ഭരണഘടന: എം എം ഹസ്സൻ

Avatar

Published

on

തിരുവനന്തപുരം: ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്നതിനു കാരണം നമ്മുടെ ഭരണഘടനയാണെന്നു യുഡിഎഫ് കണ്‍വീണര്‍ എം.എം. ഹസന്‍. യുഡിഎഫിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ ദിനാചരണം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ഭരണഘടനയെ അടുത്തറിയുക എന്നാല്‍ ഇന്ത്യയെ അടുത്തറിയുക എന്നാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവാണ് അതിന്റെ ആമുഖം. ഇതെഴുതിയത് നമ്മുടെ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാന്‍ നെഹ്‌റുവാണ്. 1976ല്‍ ഭരണഘടനയില്‍ സോഷ്യലിസവും മതേതരത്വവും ചേര്‍ത്തു. നിയമങ്ങളുടെ നിയമമാണ് ഇന്ത്യന്‍ ഭരണഘടന. എന്നാല്‍ ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടനയുടെ ചരമഗീതം എഴുതുന്നതിനാണ് ശ്രമിക്കുന്നത്. മനുസ്മൃതി ഭരണഘടനയാക്കണമെന്നും കാവിക്കൊടി ദേശീയ പതാകയാക്കണമെന്നുമാണ് സംഘപരിവാര്‍ പറയുന്നത്. അതിന്റെ പ്രതിനിധികളാണ് ഇന്നു രാജ്യം ഭരിക്കുന്നത്. രാജ്യം ഭരണഘടനാ പ്രതിസന്ധിയിലുടെയാണ് കടന്നുപോകുന്നത്. മതനിരപേക്ഷത ഭരണഘടനയില്‍ നിന്നും നീക്കം ചെയ്യാനുള്ള ആര്‍എസ്എസിന്റെ ശ്രമം സുപ്രീം കോടതി വിധിയോടെ തകര്‍ന്നുവെന്നും ഹസന്‍ പറഞ്ഞു.

Advertisement
inner ad

ഇന്ത്യയുടെ ആത്മാവിനെ നിലനിര്‍ത്തുന്നത് ഭരണഘടനയാണെന്ന് സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എം. ലിജു പറഞ്ഞു. ഭരണഘടന എഴുതിയത് ബ്രിട്ടീഷുകാരാണെന്നു പറയുന്ന മന്ത്രി സജി ചെറിയാന്‍ ഭരണഘടനയുടെ ചരിത്രവും അന്തസത്തെയും മനസിലാക്കാന്‍ ശ്രമിക്കണം. സ്വതന്ത്ര്യം കിട്ടി 10 വര്‍ഷം ഭരണഘടനയെ അംഗീകരിക്കാത്തവരില്‍ നിന്നും ഇതൊക്കെ പ്രതീക്ഷിച്ചാല്‍ മതി. ഭരണഘടനയെ ഏറ്റവും കൂടുതല്‍ ആക്രമിച്ചത് ബിജെപിയും അപമാനിച്ചത് മന്ത്രി സജി ചെറിയാനുമാണെന്നും ലിജു പറഞ്ഞു.

ഡിസിസി പ്രസിഡന്റ് പാലോട് രവി ഭരണഘടനയുടെ ആമുഖം വായിച്ചു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി.കെ. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ വി.എസ്. ശിവകുമാര്‍, ജി. സുബോധന്‍, ജി.എസ്. ബാബു, മരിയാപുരം ശ്രീകുമാര്‍, ടി. ശരത്ചന്ദ്രപ്രസാദ്, കരകുളം കൃഷ്ണപിള്ള, വര്‍ക്കല കഹാര്‍, ബീമാപള്ളി റഷീദ്, കൊട്ടാരക്കര പൊന്നച്ചന്‍ , എം.ആര്‍. മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

മണിയാര്‍ ജലവൈദ്യുത പദ്ധതിയുടെ കരാര്‍ കമ്പനിക്ക് നീട്ടിനല്‍കിയത് മന്ത്രിസഭ പോലും അറിയാതെ: രമേശ് ചെന്നിത്തല

Published

on

കോഴിക്കോട്: മണിയാര്‍ ജലവൈദ്യുത പദ്ധതിയുടെ കരാര്‍ കാര്‍ബൊറണ്ടം യൂണിവേഴ്‌സല്‍ കമ്പനിക്ക് നീട്ടിനല്‍കിയത് മന്ത്രിസഭ പോലും അറിയാതെയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വൈദ്യുതി മന്ത്രിയെ നോക്കുകുത്തിയാക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കരാര്‍ പുതുക്കണമെന്നത് പകരാര്‍ ഒപ്പിടുന്ന സമയത്ത് പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു. മണിയാര്‍ പദ്ധതിയില്‍ ബിഒടി അടിസ്ഥാനത്തില്‍ 30 വര്‍ഷത്തേക്കാണ് സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടത്. അത് നീട്ടിനല്‍കാനുള്ള തീരുമാനം അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു.

ധാരണാപത്രത്തിലുള്ള കാര്യങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല. പദ്ധതി 30 വര്‍ഷം കഴിയുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറേണ്ടതാണ്. ആ കാലാവധി ഈ ഡിസംബര്‍ 30ന് പൂര്‍ത്തിയാവും. അങ്ങനെ പൂര്‍ത്തിയാവുമ്പോള്‍ ഈ പദ്ധതി ഇലക്ട്രിസിറ്റി ബോര്‍ഡിന് കൈമാറണമെങ്കില്‍ 21 ദിവസം മുമ്പ് നോട്ടീസ് നല്‍കണം. ആ നോട്ടീസ് സര്‍ക്കാര്‍ ഇതുവരെ കൈമാറിയിട്ടില്ല. അത് കൊടുക്കാത്ത സന്ദര്‍ഭത്തിലാണ് താന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. 30 വര്‍ഷം കഴിഞ്ഞിട്ടും ഈ കമ്പനിക്ക് 25 വര്‍ഷം കൂടി കൊടുക്കുന്നത് അഴിമതിയാണ്. ഈ കമ്പനിയെ വഴിവിട്ട് സഹായിക്കുകയാണ് വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയും ചെയ്യുന്നത്- ചെന്നിത്തല വ്യക്തമാക്കി.

Advertisement
inner ad

കെഎസ്ഇബി ചെയര്‍മാന്റെയും ചീഫ് എഞ്ചിനീയര്‍ അടക്കമുള്ളവരുടെയും മുന്‍ ചെയര്‍മാന്റേയും കത്തുകളിലൊക്കെ ആവശ്യപ്പെട്ടിരിക്കുന്നത് കാലാവധി കഴിഞ്ഞതുകൊണ്ട് ഡിസംബര്‍ 30 മുതല്‍ ഈ ജലവൈദ്യുതി പദ്ധതി തിരിച്ച് ഇലക്ട്രിസിറ്റി ബോര്‍ഡിന് കൊടുക്കണം എന്നാണ്. കാരണം കേരളം ഇന്ന് കനത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയാണ്. അതു മൂലം ജനങ്ങളുടെ മേല്‍ കൂടുതല്‍ ചാര്‍ജ് അടിച്ചേല്‍പ്പിക്കേണ്ടിവരുന്നു. അതിനാല്‍ പ്രതിമാസം 12 മെഗാവാട്ട് ഉത്പാദിപ്പിക്കുന്ന ഈ പദ്ധതി തിരികെ നല്‍കണമെന്ന് കെഎസ്ഇബിയും മന്ത്രിയുമൊക്കെ ആവശ്യപ്പെട്ടതാണ്. എന്നിട്ടും വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയെ നോക്കുകുത്തിയാക്കി 25 വര്‍ഷം കൂടി കരാര്‍ നീട്ടിനല്‍കാന്‍ തീരുമാനമെടുത്തു. കോടികളുടെ അഴിമതി ഇതിനു പിന്നിലുണ്ട്. ഈ കമ്പനിക്ക് 30 വര്‍ഷം കഴിഞ്ഞിട്ടും വൈദ്യുതി കൊടുക്കേണ്ട ഉത്തരവാദിത്തം നമുക്കില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

‘ഇന്ന് നിയമവും വ്യവസ്ഥകളും മാറിയെന്നാണ് വ്യവസായ മന്ത്രി പറയുന്നത്. എന്ത് വ്യവസ്ഥയാണ് മാറിയത്. 1991ലെ കരാറില്‍ പുതുക്കിക്കൊടുക്കാമെന്ന് പറഞ്ഞിട്ടില്ല. കമ്പനിയുടെ ലെറ്റര്‍ തന്റെ കൈയിലുണ്ട്. 2019ലെ വെള്ളപ്പൊക്കത്തില്‍ നാശനഷ്ടമുണ്ടായെന്നും അതിനാല്‍ കരാര്‍ നീട്ടിക്കൊടുക്കണം എന്നുമാണ് കമ്പനിയുടെ കത്തില്‍ പറയുന്നത്. അന്നത്തെ വെള്ളപ്പൊക്കത്തില്‍ ഈ കമ്പനിക്കൊരു നാശനഷ്ടവും ഉണ്ടായില്ല. ഇനി അങ്ങനെ ഉണ്ടായെങ്കില്‍ എന്തുകൊണ്ട് ബോര്‍ഡിനെയോ സര്‍ക്കാരിനെയോ അക്കാര്യം അറിയിച്ചില്ല. നാശനഷ്ടം തിട്ടപ്പെടുത്തിയില്ല. അപ്പോള്‍ നാശഷ്ടമുണ്ടായില്ലെന്നാണ് സത്യം. ഇനിയുണ്ടായെങ്കില്‍തന്നെ ഈ കമ്പനിക്ക് ഇന്‍ഷുറന്‍സ് ഉള്ളതല്ലേ. എന്നിട്ടുമെന്തുകൊണ്ട് അത് ഈടാക്കിയില്ല. അപ്പോള്‍ പ്രളയത്തെ മുന്‍നിര്‍ത്തി ഒരുകള്ളക്കഥ മെനയുകയാണ്. അങ്ങനെ കരാര്‍ 25 വര്‍ഷത്തേക്കു കൂടി നീട്ടണമെന്ന് പറയുന്നത് അഴിമതിയാണ്. മുഖ്യന്ത്രിയും വ്യവസായ മന്ത്രിയും അറിഞ്ഞുകൊണ്ട് ഈ സ്വകാര്യ വ്യക്തിക്ക് പ്രതിമാസം കേരളത്തിന് കിട്ടേണ്ട 12 മെഗാവാട്ട് കൊടുക്കുകയാണ്. ഇതൊരിക്കലും ന്യായമല്ല’- ചെന്നിത്തല വിശദമാക്കി.

Advertisement
inner ad

വ്യവസായങ്ങള്‍ വരട്ടെയെന്നാണ് മന്ത്രി പറയുന്നത്. വരണം. വ്യവസായങ്ങള്‍ വരാത്തത് പി. രാജീവിന്റെ പാര്‍ട്ടി ഇക്കാലമത്രയും സ്വീകരിച്ചത് തെറ്റായ നയങ്ങള്‍ മൂലമായിരുന്നു. എല്‍ഡിഎഫ് അധികാരത്തിലിരിക്കുമ്പോള്‍ മാത്രമാണ് വ്യവസായത്തെ കുറിച്ച് പറയുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരെങ്കിലും നിക്ഷേപം നടത്താന്‍ വന്നാല്‍ അവരെ ഓടിച്ചുവിടുന്ന സമീപനമാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. യുഡിഎഫ് വ്യവസായങ്ങള്‍ക്ക് എതിരല്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Advertisement
inner ad
Continue Reading

Delhi

കന്നി പ്രസംഗത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി എം.പി

Published

on


ന്യൂഡല്‍ഹി: ലോക്‌സഭയിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി എം.പി. കേന്ദ്രം ഭരണഘടനയെ ദുര്‍ബലപ്പെടുത്താനുള്ള എല്ലാ വഴികളും തേടുകയാണ് എന്നായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം. സംഘ്പരിവാര്‍ ആശയങ്ങളല്ല ഭരണഘടനയെന്ന് പ്രധാനമന്ത്രി മനസിലാക്കണം. രാജ്യത്തിന്റെ ശബ്ദമാണ് ഭരണഘടന. സര്‍ക്കാര്‍ അദാനിക്ക് വേണ്ടി എല്ലാം അട്ടിമറിക്കുകയാണ്. ബി.ജെ.പി സര്‍ക്കാര്‍ വാഷിങ് മെഷീന്‍ സര്‍ക്കാറാണെന്നും പ്രിയങ്ക പരിഹസിച്ചു.
ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.2017ലെ ഉന്നാവോ ബലാത്സംഗക്കേസും കഴിഞ്ഞ മാസം സംഭലില്‍ നടന്ന സംഘര്‍ഷവും പരാമര്‍ശിച്ചാണ് പ്രിയങ്ക സംസാരം തുടങ്ങിയത്. ഉന്നാവ് കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും തയാറായില്ല. സംഭലില്‍ ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങളാണ് തകര്‍ത്തുകളഞ്ഞതെന്നും പ്രിയങ്ക പറഞ്ഞു.

പ്രിയങ്കഗാന്ധിയുടെ പ്രസംഗം
നൂറു കോടി ജനങ്ങളുടെ പോരാട്ടത്തിന്റെയും കരുത്തിന്റെയും പ്രതീകവും പ്രതീക്ഷയുമാണ് ഭരണഘടന.നമ്മുടെ രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്ന കവചമാണിത്. നീതിയും ഐക്യവും ആവിഷ്‌കാരവും ഉയര്‍ത്തിപ്പിടിക്കുന്നതിന് പൗരന്‍മാര്‍ക്ക് നല്‍കുന്ന സംരക്ഷണ കവചം. എന്നാല്‍ ഭരണകക്ഷിയിലെ എന്റെ സുഹൃത്തുകള്‍ ആ സംരക്ഷണ കവചം നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. സംഭലിലെ കുറച്ചുപേര്‍ ഞങ്ങളെ കാണാന്‍ വന്നു. അദ്‌നാന്‍, ഉസൈര്‍ എന്നീ രണ്ടു കുട്ടികളും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഒരാള്‍ക്ക് എന്റെ മകന്റെ പ്രായമാണ്. അവരുടെ പിതാവ് തയ്യല്‍ക്കാരനാണ്. തന്റെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നതായിരുന്നു ആ പിതാവിന്റെ ഏറ്റവും വലിയ സ്വപ്‌നം. മികച്ച വിദ്യാഭ്യാസം നേടി മക്കളിലൊരാള്‍ ഡോക്ടറാകുന്നതും രണ്ടാമത്തേയാള്‍ മികച്ച നിലയിലെത്തുമെന്നും അദ്ദേഹം പ്രതീക്ഷിച്ചു.അദ്ദേഹത്തെയാണ് പൊലീസ് വെടിവെച്ചു കൊന്നത്. മക്കള്‍ ആ സ്വപ്‌നം ഹൃദയത്തിലേറ്റി വളരുകയാണ്. ഭരണഘടനയുടെ അന്തസത്ത ഉള്ളിലുള്ളത് കൊണ്ടാണ് അവരങ്ങനെ പ്രതീക്ഷയോടെ ജീവിക്കുന്നത്.

Advertisement
inner ad
Continue Reading

Featured

മണിയാര്‍ ജല വൈദ്യുത പദ്ധതി സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ അടിയറവ് വെയ്ക്കുന്നു: വി ഡി സതീശന്‍

Published

on

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡി എതിര്‍പ്പ് മറികടന്ന് മണിയാര്‍ ജല വൈദ്യുത പദ്ധതിയുടെ നിയന്ത്രണം സ്വകാര്യ കമ്പനിയില്‍ തന്നെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചതിനു പിന്നില്‍ നടന്നത് കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മണിയാര്‍ പദ്ധതി 30 വര്‍ഷത്തേക്കാണ് കാര്‍ബറണ്ടം യൂണിവേഴ്‌സലിന് നല്‍കിയിരുന്നത്. കരാര്‍ അനുസരിച്ച് 30 വര്‍ഷം കഴിയുമ്പോള്‍ പദ്ധതി കെ.എസ്.ഇ.ബിക്ക് തിരിച്ചു നല്‍കണം. എന്നാല്‍ പദ്ധതി തിരിച്ചു വാങ്ങിയില്ലെന്നു മാത്രമല്ല 25 വര്‍ഷത്തേക്ക് കൂടി കരാര്‍ ദീര്‍ഘിപ്പിച്ച് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പദ്ധതി കൈവിട്ടു പോകുന്നതോടെ വൈദ്യുതി ബോര്‍ഡിന് പ്രതിവര്‍ഷം ശരാശരി 18 കോടി രൂപയുടെ നഷ്ടമുണ്ടാകും. വൈദ്യുതി നിരക്ക് വര്‍ധനയില്‍ ജനങ്ങളും സാമ്പത്തിക പ്രതിസന്ധിയില്‍ വൈദ്യുതി ബോര്‍ഡ് നട്ടംതിരിയുമ്പോഴാണ് മണിയാര്‍ ജല വൈദ്യുത പദ്ധതി സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ അടിയറവ് വയ്ക്കുന്നതെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

വൈദ്യുതി ബോര്‍ഡ് കോടിയുടെ കടത്തിലേക്ക് പോകുമ്പോഴും ഒരു ചര്‍ച്ചയും നടത്താതെ മണിയാര്‍ പദ്ധതി നല്‍കിയതിന് പിന്നില്‍ അഴിമതിയുണ്ട്. വ്യവസായ മന്ത്രിയാണ് ഇടപാടിന് പിന്നില്‍. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇടപാട് നടന്നത്. പദ്ധതി കെ.എസ്.ഇ.ബിക്ക് മടക്കി നല്‍കണം. കരാര്‍ ലംഘനത്തിന്റെ പേരില്‍ 2022ല്‍ കാര്‍ബറണ്ടം കമ്പനിക്ക് കെ.എസ്.ഇ.ബി നോട്ടീസ് നല്‍കിയിരുന്നു. വൈദ്യുതിക്ക് വിലക്കുറവുള്ള സമയം പുറത്തു നിന്ന് വൈദ്യുതി വാങ്ങുകയും വില കൂടുമ്പോള്‍ കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നല്‍കിയ വൈദ്യുതി തിരികെ എടുക്കുകയും ചെയ്തതിനാണ് നോട്ടീസ് നല്‍കിയത്. കരാര്‍ ലംഘനം നടത്തിയ കമ്പനിക്ക് തന്നെ 25 വര്‍ഷത്തേക്ക് കരാര്‍ പുതുക്കി നല്‍കുന്നത് ആരുടെ താല്‍പര്യമാണ്? സംസ്ഥാന താല്‍പര്യമാണോ, സ്വകാര്യ കമ്പനിയുടെ താല്‍പര്യമാണോ സര്‍ക്കാര്‍ സംരക്ഷിക്കുന്നത്.

Advertisement
inner ad

മണിയാറില്‍ 12 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിക്കായി 1991 മേയ് 18നാണ് കെ.എസ.്ഇ.ബി കാര്‍ബറണ്ടം യൂണിവേഴ്സല്‍ ലിമിറ്റഡുമായി ബില്‍ഡ് ഓണ്‍ ഓപ്പറേറ്റ് ട്രാന്‍സഫര്‍ വ്യവസ്ഥ പ്രകാരം 30 വര്‍ഷത്തേക്ക് കരാറില്‍ ഒപ്പിട്ടത്. 1994ല്‍ ഉല്‍പാദനം തുടങ്ങി ഈ വര്‍ഷം ഡിസംബറില്‍ കരാര്‍ കാലാവധി പൂര്‍ത്തിയായി. കരാര്‍ കാലാവധി കഴിഞ്ഞാല്‍ ജനറേറ്റര്‍ ഉള്‍പ്പടെയുള്ള യന്ത്രസാമഗ്രികള്‍ അടക്കം സംസ്ഥാനത്തിന് കൈമാറമെന്നായിരുന്നു വ്യവസ്ഥ. പദ്ധതി ഏറ്റെടുത്ത് കൈമാറണമെന്ന് കാണിച്ച് കെ.എസ്.ഇ.ബി ഊര്‍ജ വകുപ്പിന് കത്തും നല്‍കി. കത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നു മാത്രമല്ല സ്വകാര്യ കമ്പനിക്ക് കരാര്‍ നീട്ടുക്കൊടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍, പ്രത്യേകിച്ചും വ്യവസായ വകുപ്പില്‍ ഗൂഢനീക്കമുണ്ടായി.

മണിയാര്‍ പദ്ധതിയിലൂടെ പ്രതിവര്‍ഷം ലഭിക്കുമായിരുന്ന 18 കോടി രൂപയുടെ വൈദ്യുതി കെ.എസ്.ഇ.ബിയുടെ വാര്‍ഷിക വരവു ചെലവു കണക്കില്‍ ഉള്‍ക്കൊള്ളിച്ചാല്‍ അതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുമായിരുന്നു. ആ അവസരമാണ് അഴിമതിക്കു വേണ്ടി സര്‍ക്കാര്‍ ഇല്ലാതാക്കിയത്. ഭരണത്തിന്റെ അവസാനമായതോടെ എല്ലായിടത്തും സര്‍ക്കാര്‍ കൊള്ള തുടങ്ങിയിരിക്കുകയാണ്. ഇത് അനുവദിച്ചു കൊടുക്കാനാകില്ലെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

Advertisement
inner ad
Continue Reading

Featured